നടി മഞ്ജു വാരിയര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സംവിധായന്റെ വീട്ടില്‍ പൊലീസ് റെയ്ഡ്..

കഴിഞ്ഞ ദിവസം മഞ്ജു വാരിയരുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ചാവക്കാട് മജിസ്ട്രേറ്റ് കോടതിയിലായിരുന്നു മൊഴി രേഖപ്പെടുത്തിയത്. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അപകടത്തില്‍പെടുത്തുമെന്നു ഭയപ്പെടുന്നതായി നടി മഞ്ജു വാരിയര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സംവിധായന്റെ വീട്ടില്‍ പൊലീസ് റെയ്ഡ്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ശ്രീനിവാസന്റെ നേതൃത്വത്തില്‍ പാലക്കാട്ടെ ഓഫിസിലും പൊലീസ് റെയ്ഡിനെത്തി. ശ്രീകുമാര്‍ മേനോനെ അടുത്ത ഞായറാഴ്ച പൊലീസ് ചോദ്യം ചെയ്യും. താന്‍ ഒപ്പിട്ടു നല്‍കിയ ലെറ്റര്‍പാഡും മറ്റു രേഖകളും സംവിധായകന്‍ ദുരുപയോഗിക്കുന്നതായും മഞ്ജു പൊലീസില്‍ പരാതിപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha


























