ഏഴ് കോടി രൂപ ഞാൻ തിരികെ നല്‍കില്ല... എനിക്ക് അറിയാവുന്ന ജോലി സിനിമയാണ്, ആ ജോലി തന്നെ ഇനിയും ചെയ്യും; മുടി മുറിച്ച് താടി വടിച്ച് പ്രതിഷേധം നടത്തിയ ഷെയ്നെ നേരിട്ടു കണ്ടതിനു ശേഷമുള്ള പ്രതികരണം ഇങ്ങനെ...

ഷെയ്ന്‍ നിഗം വിഷയത്തില്‍ താരത്തെ പിന്തുണച്ച് പുതുമുഖ സംവിധായകന്‍ ദേവന്‍. ഷെയ്‌നിനെ പുണ്യാളന്‍ ആയി ഡിക്ലയര്‍ ചെയ്യാന്‍ വേണ്ടി ഒന്നും അല്ല ഈ പോസ്റ്റ് എന്ന് പറഞ്ഞാണ് ദേവന്‍ കുറിപ്പ് ആരംഭിച്ചത്. ഏതെങ്കിലും ഒരു സിനിമയുടെ സംവിധായകന്‍ എങ്കിലും ഷെയ്ന്‍ മോശമായി അഭിനയിച്ചു എന്ന് പറഞ്ഞിട്ടുണ്ടോ എന്നും ഷൂട്ടിംഗ് സമയത്തും, ഡബ്ബിങ് സമയത്തും ഡയറക്ടറിനോടോ, പ്രൊഡ്യൂസറോടോ ഉള്ള ദേഷ്യം തീര്‍ക്കാന്‍ ഉഴപ്പുന്നവര്‍ നമ്മുടെ സിനിമ ഇന്‍ഡ്‌സ്ട്രയില്‍ തന്നെ ഉണ്ടെന്നും ദേവന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം ഓരോ സിനിമക്ക് വേണ്ടിയും ഷെയ്ന്‍ എത്രത്തോളം പ്രയത്‌നിക്കുന്നുണ്ടെന്ന് ഷെയ്‌നിന്റെ സിനിമകള്‍ സംവിധാനം ചെയ്തവര്‍ തന്നെ പറയുന്നുണ്ടെന്നും ദേവന്‍ ഫേസ്ബുക്ക് കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു. മുടി മുറിച്ച് താടി വടിച്ച് പ്രതിഷേധം നടത്തിയ ഷെയ്നെ നേരിട്ടു കണ്ടതിനു ശേഷമുള്ള പ്രതികരണമാണ് ദേവന്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്.
ദേവന്റെ ഫേസ്ബുക്ക് ഇങ്ങനെ...
ഒരുപാട് പെര്‍ മെസ്സേജ് അയക്കുന്നുണ്ട്, 'ഷെയിന്‍ നിങ്ങളുടെ സുഹൃത്തല്ലേ.. പുള്ളിയെ ഉപദേശിച്ചൂടെ' എന്നൊക്കെ.ദാ.ഉപദേശവും കൊടുത്തു ചെവിക്കും പിടിച്ചു.'Bad Boy' എന്ന് വിളിയ്ക്കുകയും ചെയ്തു.ഷെയിനിനെ പുണ്യാളന്‍ ആയി ഡിക്ലയര്‍ ചെയ്യാന്‍ വേണ്ടി ഒന്നും അല്ല ഈ പോസ്റ്റ്.ചില കാര്യങ്ങളില്‍ ഷെയിന്‍ പ്രതികരിച്ച രീതി വേണ്ടിയിരുന്നില്ല എന്ന് നേരിട്ട് പറയുകയും ചെയ്തു.'എന്നെ സ്‌നേഹിക്കാന്‍ വരുന്നവരെ ഞാന്‍ തിരിച്ച് സ്‌നേഹിക്കുന്നില്ലേ ചേട്ടാ. പിന്നെ എന്താ എന്നെ ചീത്ത പറയുന്നവരെ ഞാന്‍ തിരിച്ച് ചീത്ത പറഞ്ഞാല്‍'
ഷെയിനിന്റെ നല്ലതിന് വേണ്ടി ആണ് എന്നൊക്കെ പറഞ്ഞ് ആദ്യം ഞാന്‍ കൗണ്ടര്‍ ചെയ്യാന്‍ നോക്കിയെങ്കിലും പിന്നെ ആലോചിച്ചപ്പോള്‍ തോന്നി,നമുക്കൊക്കെ ഷെയിനിന്റെ ജീവിതത്തില്‍ അഭിപ്രായങ്ങള്‍ പറയാം,പൊങ്കാല ഇടാം,ചാനല്‍ ചര്‍ച്ചകള്‍ വരെ നടത്താം.അവന് അവന്റെ വീട്ടില്‍ ഉള്ളവരെ വരെ തെറി വിളിച്ചവരെയോ വധഭീഷണി മുഴക്കിയവരെയോ തിരിച്ച് ഒന്നും പറയാനോ പ്രതികരിക്കാനോ പാടില്ലേ?
പ്രതികരണ രീതികള്‍ തെറ്റാണ് എന്ന് നമ്മുക്ക് എങ്ങനെ പറയാന്‍ സാധിക്കും? ഷെയിനും മറ്റ് ചില വ്യക്തികളും തമ്മില്‍ ഉള്ള പ്രശ്നമാണ്.ഒരാളുടെയും ഭാവി ഇവിടെ നഷ്ടപ്പെടില്ല, ഷെയിന്‍ ഈ സിനിമകള്‍ എല്ലാം തന്നെ പൂര്‍ത്തിയാക്കും, ഏതെങ്കിലും ഒരു സിനിമയുടെ സംവിധായകന്‍ എങ്കിലും ഷെയിന്‍ മോശമായി അഭിനയിച്ചു എന്ന് പറഞ്ഞിട്ടുണ്ടോ? ഷൂട്ടിംഗ് സമയത്തും, ഡബ്ബിങ് സമയത്തും ഡയറക്ടറിനോടോ, പ്രൊഡ്യൂസറോടോ ഉള്ള ദേഷ്യം തീര്‍ക്കാന്‍ ഉഴപ്പുന്നവര്‍ നമ്മുടെ സിനിമ ഇന്‍ഡ്‌സ്ട്രയില്‍ തന്നെ ഉണ്ട്.ചെയ്യുന്ന ഓരോ സിനിമക്ക് വേണ്ടിയും ഷെയിന്‍ എത്ര effort എടുക്കും എന്ന് ഷെയിനിന്റെ സിനിമകള്‍ സംവിധാനം ചെയ്തവര്‍ തന്നെ പറയുന്നുണ്ട്.
പിന്നെ ഷെയിന്‍ എന്ന നടനോടുള്ള നമ്മുടെ ഇഷ്ടം, concern, ഷെയിന്റെ ഭാവിയെ കുറിച്ചുള്ള ആകുലതകള്‍ ഒക്കെ ആണ് എങ്കില്‍ നമ്മള്‍ ഷെയിനിനെ ചീത്ത വിളിക്കും മുന്‍പ് സത്യാവസ്ഥകള്‍ കൃത്യം ആയി അറിയണ്ടേ?.അത് മുഴുവനും മാധ്യമങ്ങളില്‍ വരുന്നുണ്ട് എന്ന് നമ്മള്‍ക്ക് കരുതാന്‍ ആകുമോ?
പലപ്പോഴും ഒരേ മാധ്യമങ്ങളില്‍ തന്നെ രാവിലെ ഷെയിനിന്റെ കുറ്റം പറഞ്ഞിട്ട് ഉച്ചക്ക് സത്യാവസ്ഥ മനസിലാക്കി ഷെയിനിനെ ന്യായീകരിക്കുന്ന വാര്‍ത്തകള്‍ വരും പക്ഷെ എത്ര പേര്‍ ഇത് രണ്ടും വായിക്കുന്നുണ്ടാവാം?
വ്യക്തിജീവിതത്തില്‍ ഷെയിനിനെ നമുക്ക് ഷെയിനിന്റെ വഴിക്ക് വിടാം.നല്ല സിനിമകള്‍ വന്നാല്‍ കാണാം.ഇഷ്ടപ്പെട്ടാല്‍ കൈ അടികാം.ഇഷ്ടപെട്ടിലെങ്കില്‍ കൂവാന്‍ താല്പര്യം ഉണ്ടെങ്കില്‍ കൂവാം ഇല്ലെങ്കില്‍ സോഷ്യല്‍ മീഡിയയില്‍ രണ്ട് വിമര്‍ശന പോസ്റ്റ് ഇടാം.നമ്മടെ ഷെയിന്‍ അല്ലെ.നല്ല സിനിമകളും നല്ല കഥാപാത്രങ്ങള്‍ ആയും ഷെയിന്‍ ഇനിയും വരും.നല്ല ഒരുപാട് സിനിമകള്‍ ആയി ഷെയിന്‍ നിറഞ്ഞാടട്ടെ നമ്മുടെ മുന്നില്‍.
എന്നാൽ സിനിമയില്‍ നിന്നും വിലക്ക് ഏര്‍പ്പെടുത്തിയ നിര്‍മ്മാതാക്കളുടെ തീരുമാനത്തിനെതിരെ ശക്തമായി പ്രതികരിച്ച് നടന്‍ ഷെയ്ന്‍ നിഗം രംഗത്തെത്തിയിരുന്നു. ചിത്രം വെയില്‍ പൂര്‍ത്തിയാക്കാന്‍ കുറച്ച് ദിവസം മുന്‍പ് ചര്‍ച്ച ചെയ്തു തീരുമാനത്തിലെത്തിയിരുന്നു. മാത്രമല്ല കഴിഞ്ഞ ദിവസം രാത്രിവരെ നിര്‍മ്മാതാക്കളുടെ സംഘടനയുടെ ഭാരവാഹികളായ ആന്റോ ജോസഫ്, മഹാ സുബൈര്‍, സിയാദ് കോക്കര്‍ എന്നിവര്‍ പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കാമെന്നും വിലക്ക് വരില്ലെന്നുമാണ് തന്നോട് പറഞ്ഞതെന്നും മാധ്യമങ്ങളോട് പ്രതികരിക്കില്ലെന്ന് ഒപ്പിട്ട് നല്‍കിയിരുന്നതിനാലാണ് ഇതുവരെ സംസാരിക്കാതിരുന്നതെന്നും ഷെയ്ന്‍ കൂട്ടിച്ചേര്‍ത്തു.
ജോബി ജോര്‍ജ് നിര്‍മിച്ച വെയില്‍ എന്ന സിനിമയ്ക്ക് വേണ്ടി അഞ്ച് ദിവസം രാത്രിയും പകലും ചിത്രീകരണത്തില്‍ സഹകരിച്ചിരുന്നു. ഇതിനിടെ മാനസികമായ പീഡനം സഹിക്കവയ്യാതെയാണ് ലൊക്കേഷനില്‍ നിന്നും ഇറങ്ങി പോയതെന്നും നടന്‍ പറഞ്ഞു. അതേയമയം ഷെയ്ന്‍ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രം 'വലിയ പെരുന്നാള്‍'തീയ്യേറ്ററില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് ഒരു നിര്‍മ്മാതാവ് ഭീഷണിപ്പെടുത്തിയെന്നും ഷെയ്ന്‍ നിഗം വെളിപ്പെടുത്തി. ചിത്രീകരണം നടന്ന് കൊണ്ടിരിക്കുന്ന വെയില്‍, കുര്‍ബാനി സിനിമകള്‍ പൂര്‍ത്തിയാക്കില്ലെന്ന് താന്‍ പറഞ്ഞിട്ടില്ല. അതിനാല്‍ തന്നെ ഏഴ് കോടി രൂപ താന്‍ തിരികെ നല്‍കില്ല. തനിക്ക് അറിയാവുന്ന ജോലി സിനിമയാണെന്നും ആ ജോലി തന്നെ ഇനിയും ചെയ്യുമെന്നും ഷെയിന്‍ നിഗം പറഞ്ഞു.
https://www.facebook.com/Malayalivartha


























