അമ്പോ... ഇത് നമ്മുടെ ഗോപികയല്ലേ; മെലിഞ്ഞ് സുന്ദരിയായി വീണ്ടും ക്യാമറയ്ക്ക് മുന്നിൽ എത്തിയപ്പോൾ...

മലയാളിയായ നടി ഗോപിക തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ശ്രദ്ധിക്കപ്പെട്ട നായികമാരില്‍ ഒരാളാണ്. വ്യത്യസ്തമായ വേഷങ്ങളിലൂടെ ആരാധകരുടെ പ്രിയതാരമായി മാറിയ ഗോപിക സിനിമയില്‍ തിളങ്ങി നിന്ന സമയത്താണ് 2008 ലായിരുന്നു അയര്‍ലണ്ടില്‍ ഡോക്ടറായ അജിലേഷുമായി ഗോപികയുടെ വിവാഹം നടന്നത്.
വിവാഹത്തോടെ അഭിനയത്തില്‍ ഇടവേളയെടുത്ത താരം വീണ്ടും ക്യാമറാക്കണ്ണുകളിൽ പതിഞ്ഞു. ഇപ്പോൾ ഭർത്താവിനും കുടുംബത്തിനുമൊപ്പം അയര്‍ലണ്ടില്‍ താമസിക്കുകയാണ് താരം. താരവും കുടുംബവും ഒന്നിച്ചു പങ്കെടുത്ത ഒരു പൊതു ചടങ്ങിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഏറെ കാലത്തിന് ശേഷമാണ് ഗോപികയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ പ്രേക്ഷകർ കാണുന്നത്. ഒസ്ട്രേലിയയില്‍ വച്ച് മലയാളികള്‍ ഒരുക്കിയ ഒരു ഷോര്‍ട് മൂവിയുടെ പ്രീമിയറില്‍ പങ്കെടുക്കാനാണ് താരവും കുടുംബവും എത്തിയത്.
ലോകം മുഴുവന്‍ മാധ്യമശ്രദ്ധ പിടിച്ച് പറ്റിയ ഒരു യഥാര്‍ഥ സംഭവത്തെ അടിസ്ഥാനമാക്കി ഒരുക്കിയ ത്രില്ലര്‍ ചിത്രമാണ് കിവുഡ. വിദേശി അഭിനേതാക്കള്‍ക്കൊപ്പം ഒരു പറ്റം മലയാളി പുതുമുഖങ്ങളും പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























