Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...


കേരളത്തിൽ തുലാവർഷം സജീവം; അറബിക്കടലിൽ ചക്രവാതച്ചുഴി, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്


'മക്കളെ നഷ്ടപ്പെട്ട കുടുംബത്തോട് ഈ ക്രൂരത അരുത്';സി.പി.ഐ നേതാവിന്റെ പരാതിയിൽ ശശികലയ്‌ക്കെതിരെ കേസ്: ജനവികാരം തള്ളി ശശികലയുടെ പുതിയ പോസ്റ്റ് വീണ്ടും...


നെടുമ്പാശേരി വാഹനാപകടം: ജനക്കൂട്ടം ചുരുട്ടികൂട്ടുമെന്ന് ഭയം! വണ്ടിയിൽ നിന്ന് പുറത്തിറക്കാതെ സുഹൈലിന്റെ തെളിവെടുപ്പ്; കാക്കനാട് ബോസ്റ്റൽ സ്കൂളിൽ പ്രതിയുടെ ക്രിമിനൽ മേക്ക് ഓവർ...

അവാര്‍ഡ് ദാനച്ചടങ്ങില്‍ താരമായി ഷെയിന്‍ നിഗം, മലയാളത്തിന് ഇത് അഭിമാന നിമിഷം; വിവാദങ്ങളിൽ കുരുങ്ങുമ്പോഴും മികച്ച നടന്‍ "ഷെയിന്‍ നിഗം"

09 DECEMBER 2019 12:30 PM IST
മലയാളി വാര്‍ത്ത

മലയാളത്തിലെ യുവതാരങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വെച്ച ഷെയിന്‍ നിഗത്തെ തേടി മികച്ച നടനുള്ള പുരസ്കാരം. കുമ്പളങ്ങി നൈറ്റസ്, ഇഷ്ക് എന്നീ സിനിമയിലെ മികച്ച പ്രകടനത്തിനാണ് ഷെയിന് പുരസ്കാരം ലഭിച്ചത്. തമിഴ്‌നാട്ടിലെ മികച്ച ഓണ്‍ലൈന്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഒന്നായ ബിഹൈന്‍ഡ് വുഡ്സ് സംഘടിപ്പിച്ച അവാര്‍ഡ് നിശയിലാണ് താരം നേട്ടം സ്വന്തമാക്കിയത്. ഇന്ത്യയിലെ തന്നെ പ്രധാന താരങ്ങള്‍ പങ്കെടുക്കുന്ന അവാര്‍ഡ് ദാനച്ചടങ്ങില്‍ നികച്ച നടനുള്ള പുരസ്കാരമാണ് ഷെയിന്‍ കൈപിടിയിലാക്കിയത്. മലയാളത്തിന്‍റെ യൂത്ത് ഐക്കണ്‍ ദുല്‍ഖര്‍ സല്‍മാനും മുന്‍പ് ബിഹൈന്‍ഡ് വുഡ്‌സ് പുരസ്കാരം ലഭിച്ചിരുന്നു. വിജയ് ദേവര്‍കൊണ്ടയാണ് ഷെയിന് പുരസ്കാരം സമ്മാനിച്ചത്. വമ്പന്‍ താരനിരയെ തന്നെ സാക്ഷി നിര്‍ത്തിയാണ് ഷെയിന്‍ അവാര്‍ഡ് ഏറ്റു വാങ്ങിയത്. വിക്രം നായകനായി അഭിനയിക്കുന്ന ബ്രഹ്മാണ്ട ചിത്രത്തില്‍ പ്രധാനവേഷം ചെയ്തുകൊണ്ട് തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുമ്പോഴാണ് താരത്തിന്‍റെ അവാര്‍ഡ് നേട്ടം.

ചുരുങ്ങിയ സിനിമകള്‍ക്കൊണ്ട് മലയാളത്തിന്റെ നായകനിരയിലെ മുന്‍പന്തിയില്‍ തന്നെ എത്തിയ ഷെയിനിന് എന്തുകൊണ്ടും അര്‍ഹമായ അവാര്‍ഡ് തന്നെയാണ് ലഭിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിലെ മികച്ച ഓണ്‍ലൈന്‍ മീഡിയ ഓര്‍ഗനൈസേഷനുകളില്‍ ഒന്നായ ബീഹൈന്‍ഡ് വുഡ് സംഘടിപ്പിച്ച "ബിഹൈന്‍ഡ് വുഡ്ഡ് ഗോള്‍ഡ് മെഡല്‍സ്" എന്ന അവാര്‍ഡ് ദാന ചടങ്ങിലാണ് മലയാളത്തില്‍ നിന്നും മികച്ച നടനുള്ള പ്രത്യേക പുരസ്കാരം ഷെയിനെ തേടിയെത്തിയത്. സൗത്ത് ഇന്ത്യയിലെ തന്നെ പ്രധാന സൂപ്പര്‍ താരങ്ങള്‍ മിക്കവരും പങ്കെടുക്കുന്നു അവാര്‍ഡ് ദാനച്ചടങ്ങില്‍ ഷെയിന്‍ നിഗം ശ്രദ്ധേയ താരമായി തന്നെ മാറി. ഇന്ത്യന്‍ സിനിമയിലെ തന്നെ പ്രധാനപ്പെട്ട ഗ്ലാമര്‍ അവാര്‍ഡ് ദാന ചടങ്ങ് തന്നെയാണ് "ബിഹൈന്‍ഡ് വുഡ്ഡ് ഗോള്‍ഡ് മെഡല്‍സ്". യൂത്ത് സൂപ്പര്‍സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാനും ബീഹൈന്‍ഡ് വുഡ്‌സ് മുന്‍പ് പുരസ്കാരം നല്‍കി ആദരിച്ചിട്ടുള്ളതാണ്. ഈ പുരസ്കാരം ലഭിക്കുന്നതോടെ തമിഴ് സിനിമാലോകത്ത് ഷെയിന്‍ എന്ന താരം കൂടുതല്‍ ശ്രദ്ധേയമാകും എന്ന കാര്യം ഉറപ്പാണ്. തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരങ്ങളെ സാക്ഷിയാക്കിക്കൊണ്ട് ഷെയിന് അവാര്‍ഡ് നല്‍കിയത് തമിഴ് യൂത്ത് സൂപ്പര്‍ സ്റ്റാര്‍ ശിവകാര്‍ത്തികേയന്‍ ആണ്.നിലവില്‍ വിക്രം നായകനായി അഭിനയിക്കുന്ന പുതിയ ബ്രഹ്മാണ്ട ചിത്രത്തില്‍ പ്രധാനവേഷം ചെയ്തുകൊണ്ട് തമിഴ് സിനിമാ ലോകത്തേക്ക് അരങ്ങേറ്റം കുറിക്കാന്‍ ഷെയിന്‍ ഒരുങ്ങുകയാണ്. തമിഴ് സിനിമയിലേക്കുള്ള അരങ്ങേറ്റത്തിന് മുമ്ബുതന്നെ തമിഴ്നാട്ടിലെ താരങ്ങളെ സാക്ഷിയാക്കിക്കൊണ്ടുള്ള താരത്തിന്റെ ഈ പുരസ്കാരനേട്ടം എന്തുകൊണ്ടും അദ്ദേഹത്തിന്റെ കരിയറിന് വലിയ മുതല്‍ക്കൂട്ട് തന്നെയാകും.

അതേസമയം ഷെയിന്‍ നിഗത്തിന്റെ പേരിലുണ്ടായ സിനിമാ തര്‍ക്കം ഒത്തുതീര്‍പ്പിലേക്കെന്ന് സൂചന. ഷെയിന്‍ പറയുന്ന ചില കാര്യങ്ങളില്‍ വസ്തുതകളുണ്ടെന്ന് ചൂണ്ടി കാണിച്ച് താരസംഘടനയായ അമ്മ. കഴിഞ്ഞ ദിവസം ഷെയിനുമായി അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു കൂടികാഴ്ച നടത്തിയിരുന്നു. നടന്‍ സിദ്ദിഖിന്റെ വീട്ടില്‍ നിന്നുമായിരുന്നു ചര്‍ച്ച. വിഷയത്തില്‍ തനിക്ക് പറയാനുള്ള കാര്യങ്ങള്‍ ഷെയിന്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്. മുടങ്ങി കിടക്കുന്ന സിനിമകള്‍ പൂര്‍ത്തിയാക്കാന്‍ ഷെയിന്‍ നിഗം തയ്യാറാണെന്ന് താരം അമ്മ ഭാരവാഹികള്‍ക്ക് ഉറപ്പ് നല്‍കിയിരിക്കുകയാണ്. അതേ സമയം ഷെയിന്‍ പറഞ്ഞ ചില കാര്യങ്ങൾ വ്യക്തത വരുത്തുന്നതിന് ഫെഫ്ക നേതൃത്വവുമായി അമ്മ ഭാരവാഹികള്‍ രണ്ട് ദിവസത്തിനകം ചര്‍ച്ച നടത്തും. പ്രശ്‌നം തുടങ്ങി വെച്ച വെയില്‍ സിനിമയ്ക്ക് എത്ര ദിവസത്തെ ഡേറ്റാണ് വേണ്ടതെന്ന കാര്യത്തിലാണ് പ്രധാനമായും അവ്യക്തതയുള്ളത്. നേരത്തെ നടന്ന ഒത്ത് തീര്‍പ്പ് ചര്‍ച്ചയില്‍ 15 ദിവസമായിരുന്നു ആവശ്യപ്പെട്ടത്. എന്നാല്‍ സെറ്റിലെത്തിയപ്പോള്‍ 24 ദിവസത്തെ ഷൂട്ട് വേണമെന്ന് സംവിധായകന്‍ പറയുന്നിടത്ത് നിന്നാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. സിനിമയുടെ കുറേയധികം ഭാഗങ്ങള്‍ ചിത്രീകരിക്കാനുണ്ടെന്നും സംവിധായകന്‍ പറഞ്ഞ സമയത്ത് സിനിമ തീര്‍ക്കാന്‍ എത്ര ശ്രമിച്ചാലും സാധിക്കില്ലെന്നുമാണ് ഷെയിന്‍ പറയുന്നത്.ഇക്കാര്യത്തില്‍ ഫെഫ്ക നേതൃത്വം സംവിധായകനുമായി സംസാരിച്ച് അമ്മയുടെ ജനറല്‍ സെക്രട്ടറിയെ അറിയിക്കും. ഇതില്‍ വ്യക്തത വന്നതിന് ശേഷമായിരിക്കും നിര്‍മാതാക്കളുടെ സംഘടനയുമായി ചര്‍ച്ച നടത്തുക. അതേ സമയം സംവിധായകനും ഷെയിനും തമ്മില്‍ ഒന്നിച്ചിരുന്നുള്ള ചര്‍ച്ച ഇനി ആവശ്യം വരില്ലെന്നാണ് അറിയുന്നത്. തീരുമാനം അംഗീകരിക്കാന്‍ പൂര്‍ണ സമ്മതമാണെന്ന് ഷെയിന്‍ അറിയിച്ചിരിക്കുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഡംബര കാറിടിച്ച് മൂന്നുപേര്‍ കൊല്ലപ്പെട്ട സംഭവം; മുഖ്യപ്രതി സുഹൈലിന്റെ ലഹരി ഉപയോഗ റിപ്പോര്‍ട്ട് പുറത്ത്  (4 hours ago)

മാസപ്പടി കേസില്‍ സര്‍ക്കാര്‍ പറയാത്ത ഒരു കാര്യവും എ.ജി കോടതിയില്‍ പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി  (4 hours ago)

നെടുമ്പാശേരിയിലെ അപകടത്തില്‍ പ്രതികരിച്ച് ഭാഗ്യലക്ഷ്മി  (4 hours ago)

തിരുത്തേണ്ടത് ആരെയായാലും ഞങ്ങള്‍ തിരുത്തും സാര്‍...കോളേജില്‍ വിദ്യാര്‍ത്ഥികളുടെ കൈയടി നേടി നിഖില വിമല്‍  (4 hours ago)

തിരുവനന്തപുരത്ത് ഭൂമി രണ്ടായി പിളർന്നു..!ഭൂമി കുലുങ്ങി വിറച്ച് നിലംപൊത്തി 60 കുടുംബത്തെ ഒഴിപ്പിച്ചു  (5 hours ago)

EX മുഖ്യമന്ത്രി ദേ കുടുങ്ങി അറസ്റ്റ് ഉടൻ..! വീണയുടെ കോടികൾ വന്ന വഴികൾ ഇങ്ങനെ..! ED പൂട്ടി തുടങ്ങി  (5 hours ago)

പാവപ്പെട്ട ചെറുക്കനെ നീ കൊന്നില്ലേ.. ഡി; പോയി ചാവ്...ഭർത്താവിനെ കൊന്ന് തള്ളിയ ഭാര്യയെ ചീമുട്ടയെറിഞ്ഞ് ഓടിച്ച് നാട്ടുകാർ  (5 hours ago)

രാത്രി തിരുവനന്തപുരത്ത് കൊടും മഴ, മാറി മാറിയും നാളെയും കൊടും മഴ മുന്നറിയിപ്പ് ഇങ്ങനെ  (5 hours ago)

ടോമിന്‍ തച്ചങ്കരിയുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു  (5 hours ago)

അയ്യോ..പ്രവാസി അമ്മയുടെയും മകന്റെയും തലയിലൂടെ വണ്ടി കയറി ഇറങ്ങി,മരണം പ്രവാസിക്ക് തൂക്ക് കയർ റദ്ദാക്കി  (5 hours ago)

എണ്ണിക്കൊണ്ട് 28 ദിവസം പൊട്ടിച്ചിരിച്ച് തച്ചങ്കരി സെൻട്രൽ ജയിലിന് പുറത്ത്..! പണച്ചാക്കിന് എന്ത് ചെറ്റത്തരവും ആവമല്ലേ ..!പൊട്ടിത്തെറിച്ച് ബോബി  (6 hours ago)

മമ്മൂട്ടിയുടെ ചോദ്യത്തിന് വിജയരാഘവന്‍ പറഞ്ഞതിങ്ങനെ നടനെന്ന രീതിയില്‍ എനിക്ക് അഭിമാനം തോന്നുന്നത് അപ്പോളാണ്  (6 hours ago)

അനു ടീച്ചര്‍ എവിടെ? സ്‌കൂളിലേക്ക് പോയ അധ്യാപികയെ കാണാതായിട്ട് 10 ദിവസം..! ഭർത്താവ് നെട്ടോട്ടത്തില്‍..!!  (6 hours ago)

ദിയയുടെ പോസ്റ്റിന് മറുപടിയുമായി അഹാന  (6 hours ago)

തൃഷ അഭിനയരംഗത്തുനിന്ന് പിന്മാറാനൊരുങ്ങുകയാണെന്നതില്‍ സത്യാവസ്ത എന്ത്?  (6 hours ago)

Malayali Vartha Recommends