സുരക്ഷാമേഖലയില്‍ പ്രവേശിച്ച ശ്രിയ ശരണിനെ തോക്കുധാരികളായ പൊലീസ് വളഞ്ഞു; ക്ഷമ ചോദിച്ച് താരം

സുരക്ഷാമേഖലയില്‍ പ്രവേശിച്ച ശ്രിയ ശരണിനെ തോക്കുധാരികളായ പൊലീസ് ഉദ്യോഗസ്ഥര്‍ വളഞ്ഞു ചോദ്യം ചെയ്തു. ശ്രിയയുടെ സണ്ടക്കാരി എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയാണ് സംഭവം. ലണ്ടനിലെ സ്റ്റാന്‍സ്റ്റെഡ് വിമാനത്താവളത്തില്‍ വെച്ചായിരുന്നു സണ്ടക്കാരിയുടെ ഒരു പ്രധാന രംഗം ഷൂട്ട് ചെയ്യ്തത്.
ഷൂട്ടിംഗിനിടെ നടി വിമാനത്താവളത്തിലെ വളരെ പ്രധാനപ്പെട്ട ഒരു സ്ഥലത്ത് കയറി. പെട്ടെന്ന് തന്നെ തോക്കുധാരികളായ പൊലീസ് ഉദ്യോഗസ്ഥര്‍ താരത്തെ വളയുകയായിരുന്നു. രേഖകളില്ലാതെ എങ്ങനെ അവിടെ പ്രവേശിച്ചുവെന്നായിരുന്നു പൊലീസിന്റെ ചോദ്യം. പിന്നീട് വേണ്ട രേഖകള്‍ കാണിക്കുകയും ഷൂട്ടിംഗിന് വന്നതാണ് എന്ന് അറിയിക്കുകയുമായിരുന്നു. ഒടുവില്‍ താരം ക്ഷമ ചോദിക്കുകയും ഷൂട്ടിംഗ് പുനരാരംഭിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha