വല്ലാതെ മിസ് ചെയ്യുകയാണ്... വിഷുവിനും ഒന്‍പതാം വിവാഹ വാര്‍ഷികത്തിനും ഇല്ലായിരുന്നു... ഇന്നേക്ക് 77 ദിവസമായി ഞങ്ങള്‍ ഇതുപോലെ ഇരുന്ന് ചിരിച്ചിട്ട്... തമ്മില്‍ കാണാതെ ഇത്രയും ദിവസം അകന്നിരിക്കുന്നത് പോലും ഇത് ആദ്യം; തുറന്ന് പറഞ്ഞ് സുപ്രിയ

മലയാളികളുടെ ഇഷ്ട താരമാണ് പൃഥ്വി. സംവിധായകനായും നടന്നതായും മലയാളികളുടെ മനം കവർന്ന താരം. എന്നാലിപ്പോഴിതാ ബ്ലസ്സി ഒരുക്കുന്ന ആടുജീവിതമെന്ന ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ജോര്‍ദാനില്‍ പോയ പൃഥ്വിയും സംഘവും ലോക് ഡൌണ്‍ പ്രഖ്യാപിക്കപ്പെട്ടതോടെ അവിടെ കുടുങ്ങിയിരിക്കുകയാണ്.
ഈ അവസരത്തില്‍ പൃഥ്വിയെ എത്രമാത്രം മിസ് ചെയ്യുന്നുവെന്ന് പറയുകയാണ് ഭാര്യ സുപ്രിയ. പൃഥ്വിയുമൊത്തുള്ള ചിത്രം പങ്കുവച്ചാണ് സുപ്രിയയുടെ പോസ്റ്റ്. '2012-ല്‍ പുറത്തിറങ്ങിയ മോളി ആന്റി റോക്സ് എന് ചിത്രത്തിന്റെ പാലക്കാട് ലൊക്കേഷനില്‍ വച്ച് പകര്‍ത്തിയതാണ് ചിത്രം.
ഇന്നേക്ക് 77 ദിവസമായി ഞങ്ങള്‍ ഇതുപോലെ ഇരുന്ന് ചിരിച്ചിട്ട്. തമ്മില്‍ കാണാതെ ഇത്രയും ദിവസം അകന്നിരിക്കുന്നത് ഇത് ആദ്യം' സുപ്രിയ കുറിച്ചു. വിഷു ആഘോഷിക്കാനും ഒന്‍പതാം വിവാഹ വാര്‍ഷികത്തിനും ഇത്തവണ പൃഥ്വി ഇല്ലായിരുന്നു. അപ്പോഴും ഇതുപോലെ ഒരു ചിത്രം സുപ്രിയ പോസ്റ്റ് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha