മഞ്ജുവിനൊപ്പം നൃത്തം വെച്ച് കാളിദാസൻ; ‘ജാക്ക് ആൻഡ് ജിൽ’ പുതിയ സ്റ്റിൽ ശ്രദ്ധനേടുന്നു!

'ഉറുമി’യ്ക്കു ശേഷം സന്തോഷ് ശിവൻ ഒരുക്കുന്ന മലയാള ചിത്രമാണ് ‘ജാക്ക് ആൻഡ് ജിൽ’.മഞ്ജുവാര്യരും കാളിദാസ് ജയറാമുമാണ് പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണിത്.ഏഴു വർഷങ്ങൾക്കു ശേഷം സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് ഇത്.
ചിത്രത്തിൽ നിന്നുള്ള ഒരു സ്റ്റിൽ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത്. കാളിദാസ് ജയറാമാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. മോഡേൺ ഡ്രസ്സിൽ പ്രസന്നവതിയായ മഞ്ജുവാര്യരെയും കാളിദാസനെയുമാണ് ചിത്രത്തിൽ കാണാൻ സാധിക്കുക. മഞ്ജു വാര്യർ, കാളിദാസ് ജയറാം എന്നിവരെ കൂടാതെ സൗബിൻ ഷാഹിർ, നെടുമുടി വേണു, ഇന്ദ്രൻസ്, അജു വർഗീസ്, സുരാജ് വെഞ്ഞാറമൂട്, രമേശ് പിഷാരടി തുടങ്ങി വൻതാരനിര തന്നെ ചിത്രത്തിലുണ്ട്. ഹരിപ്പാടാണ് ആയിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളിലൊന്ന്. ലണ്ടനാണ് മറ്റൊരു ലൊക്കേഷന്‍.
ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന മുഴുനീള എന്റർടെയിനറാണ് ‘ജാക്ക് ആൻഡ് ജിൽ’. സന്തോഷ് ശിവനും മഞ്ജു വാര്യരും ഒന്നിക്കുന്ന ആദ്യ ചിത്രം എന്ന നിലയിൽ ഏറെ പ്രതീക്ഷ നൽകുന്നുണ്ട് ചിത്രം. മഞ്ജു വാര്യർക്കും കാളിദാസ് ജയറാമിനുമൊപ്പം ഏറെ ശ്രദ്ധേയമായ വേഷത്തിലാണ് സൗബിൻ ഷാഹിർ എത്തുന്നത് എന്നാണ് റിപ്പോർട്ട്.
https://www.facebook.com/Malayalivartha