ഗ്രീന്‍ ഇന്ത്യ ചലഞ്ച് ഏറ്റെടുത്ത് കീര്‍ത്തി സുരേഷ്

പരിസ്ഥിതി ദിനത്തില്‍ രാജ്യസഭ എംപി സന്തോഷ് കുമാര്‍ ജോഗിനിപള്ളിയുടെ ഗ്രീന്‍ ഇന്ത്യ ചലഞ്ച് ഏറ്റെടുത്തു കൊണ്ട് ചെടി നടുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് കീര്‍ത്തി സുരേഷ്. നിങ്ങളുടെ നാളെകളെ സന്തോഷഭരിതവും, ആരോഗ്യ പൂര്‍ണവും, പച്ചപ്പ് നിറഞ്ഞതുമാക്കൂ, എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ലോക പരിസ്ഥിതി ദിനം, പച്ചപ്പിലേക്ക് തിരിച്ചുപോകൂ, പ്ലാന്റസ്റ്റാഗ്രാം, പാരിസ്ഥിതിക അവബോധം എന്നീ ഹാഷ് ടാഗുകളോടെയാണ് കീര്‍ത്തി സുരേഷ് ചിത്രം പങ്കുവച്ചിരിക്കുന്നത്. തെന്നിന്ത്യയില്‍ കീര്‍ത്തി സുരേഷ് ഏറെ ശ്രദ്ധിക്കപ്പെട്ടത് മഹാനടി എന്ന സിനിമയിലെ ശ്രദ്ധേയമായ പ്രകടനത്തിലൂടെയാണ്.
https://www.facebook.com/Malayalivartha