Widgets Magazine
23
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎം ചെയ്യുന്നത് ഗുണ്ടായിസമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ... പാർട്ടി സെക്രട്ടറിയുടെ നിയോജക മണ്ഡലത്തിൽ വേറെ ആരും നോമിനേഷൻ കൊടുക്കാൻ പാടില്ല..


രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റ് വിജയ്...സ്വകാര്യ കോളജിൽ നടന്ന പൊതു സമ്പർക്ക പരിപാടിയിൽ വിജയ് പങ്കെടുത്തു...


'അൽ ഫലാഹ് അടച്ചുപൂട്ടില്ലെന്ന് ഉറപ്പ് നൽകി'..ആശങ്കാകുലരായ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ ഫാക്കൽറ്റി അംഗങ്ങളെ കണ്ടു..ബുൾഡോസർ ഇടിച്ചു കയറ്റാൻ എൻ ഐ എ..


വരുന്ന 5 ദിവസം മിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത..ശബരിമലയിൽ കനത്ത മഴയ്ക്കും മിന്നലിനും സാധ്യത..നവംബർ 26 ന് ഒരു ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യത..കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ തീവ്ര ന്യൂനമർദമായി..


നരബലിയുടെ നടുക്കുന്ന വാര്‍ത്ത..പെൺകുട്ടിയുടെ ശരീരഭാഗങ്ങൾ വെട്ടിനുറുക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.. പെൺകുട്ടിയുടെ തലയും കാലുമടക്കമുള്ള ശരീര ഭാഗങ്ങളായിരുന്നു കണ്ടെത്തിയത്...

പ്രതീക്ഷയൊന്നുമില്ലെങ്കിലും എന്റെ ദിവസ്സങ്ങള്‍ എണ്ണപ്പെട്ടുകഴിഞ്ഞിരിക്കുന്നു! രാവിലെ ചുമച്ചു ചുമച്ചു ഞാന്‍ ഛര്‍ദിച്ചു... എന്തോ ഒരു മാംസപിണ്ഡം വായിലൂടെ പുറത്തേക്കു വീണു... ചെറു നാവിന്റെ ആകൃതിയില്‍ ഒരു മാംസക്കഷ്ണം കണ്ടു അമ്മ നിലവിളിച്ചു; തന്റെ ജീവിതത്തിൽ സംഭവിച്ചത്

05 JULY 2020 08:25 AM IST
മലയാളി വാര്‍ത്ത

പ്രേക്ഷകരുടെ ഇഷ്ട താരമാണ് നടന്‍ ദേവന്‍. ഇപ്പോഴിതാ താരത്തിന്റെ ഫേസ്ബുക് കുറിപ്പാണ് വൈറലാകുന്നത്. താന്‍ മരണത്തില്‍ നിന്നും രക്ഷപ്പെട്ടതിനെ കുറിച്ച്‌ നടന്‍ ദേവന്‍. മരണം സുനിശ്ചിതമായ ഡിഫ്ത്തീരിയ ആണ് തന്നെ ബാധിച്ചിരുന്നതെന്നാണ് ദേവന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

കൂടാതെ തൊണ്ടയില്‍ പഴുപ്പ് വളര്‍ന്നു ബ്ലോക്കായ അവസ്ഥയില്‍ ദൈവമായെത്തിയ ഡോക്ടര്‍ സണ്ണി രക്ഷപ്പെടുത്തിയതിനെ കുറിച്ചാണ് ദേവന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

താരത്തിന്റെ കുറിപ്പ് ഇങ്ങനെ...

നിങ്ങള്‍ ദൈവത്തെ കണ്ടിട്ടുണ്ടോ?
ഉണ്ടെന്നു ഞാന്‍ പറയും, ഒരു ഡോക്ടറെ ചൂണ്ടികാണിച്ചിട്ടു…
എന്റെ അച്ഛനും അമ്മയും നാനും ആദ്യം കണ്ട ദൈവം ഒരു ഡോക്ടര്‍ ആണ്.. Dr. Sunny..
അന്നൊക്കെ മരണം സുനിശ്ചിതമായ ഒരു രോഗമാണ് ' ഡിഫ്ത്തീരിയ'.
തൊണ്ടയില്‍ പഴുപ്പുവന്നു, വളർന്നു, തൊണ്ടമുഴുവനും ബ്ലോക്ക്‌ ആയി മരിക്കുന്ന മാരക രോഗം. അമ്മയും അച്ഛനും അത് മനസ്സിലാക്കി.

അന്നുമുതല്‍ അമ്മ എന്നെ ഒക്കത്തുനിന്നും ഇറക്കാതെ താങ്ങിക്കൊണ്ടു നടന്നു. ഉറങ്ങാന്‍വേണ്ടി മാത്രം ബെഡില്‍ കിടത്തും. അപ്പോളും രണ്ടു കൈയുംകൊണ്ട് വാരിപ്പുണര്‍ന്നു കൂടെ കിടക്കും അമ്മ. 'എന്റെ മോനെ ആര്‍ക്കും വിട്ടുകൊടുക്കില്ല ' എന്നാ മനസ്സുമായി… വേദനകൊണ്ടു പുളയുമ്ബോള്‍ അമ്മ ചോദിക്കും…
'എന്താ മോനെ വേദന ഉണ്ടോ' എന്ന്.. ' ഇല്ലമ്മേ ഒന്നുല്ല്യ ' ഞാന്‍ നുണ പറയും
പ്രതീക്ഷയൊന്നുമില്ലെങ്കിലും എന്റെ ദിവസ്സങ്ങള്‍ എണ്ണപ്പെട്ടുകഴിഞ്ഞിരിക്കുന്നു എന്നറിയാമെങ്കിലും Dr. സണ്ണി എന്നും വന്നു എന്നെ നോക്കും. എന്റെ അച്ഛനെയും അമ്മയെയും ആശ്വസിപ്പിക്കുക എന്നതാണ് ഉദ്ദേശം… ഒരു ഡോക്ടറുടെ മറ്റൊരു കടമ..

ഒരു ദിവസ്സം Dr. സണ്ണി വന്നു പറഞ്ഞു.. ' ഒരു പുതിയ ഇന്‍ജെക്ഷന്‍ വന്നിട്ടുണ്ട്.. ഇതൊന്നു പരീക്ഷിക്കാം നമുക്ക് '… കുത്തിവെച്ചിട്ടു 'എന്തെങ്കിലും reactions ഉണ്ടെങ്കില്‍ ഉടനെ എന്നെ വിളിക്കണം ' എന്ന് പറഞ്ഞു പോയി.

പിറ്റേ ദിവസ്സം രാവിലെ ചുമച്ചു ചുമച്ചു ഞാന്‍ ഛര്‍ദിച്ചു. എന്തോ ഒരു മാംസപിണ്ഡം വായിലൂടെ പുറത്തേക്കു വീണു. ഇതു കണ്ടു അലറിനിലവിളിച്ചു അമ്മ. ചെറു നാവിന്റെ ആകൃതിയില്‍ ഒരു മാംസക്കഷ്ണം കണ്ടു അമ്മ നിലവിളിക്കുന്നു.. ഡോക്ടറെ വിളിക്കാന്‍ അച്ഛന്‍ ഓടുന്നു. ഡോക്ടര്‍ വന്നു നോക്കി സന്തോഷത്തോടെ 'രക്ഷപെട്ടാഡോ ശ്രീനിവാസാ തന്റെ മോന്‍. തൊണ്ടയില്‍ കെട്ടിക്കിടന്ന പഴുപ്പ് പുറത്തുചാടിയിരിക്കുന്നു '…
എത്രയും ദിവസ്സം എന്നെ ചുമന്ന അമ്മ, അമ്മയുടെ നിഴല്‍പോലെ ഒപ്പമുണ്ടായിരുന്ന എന്റെ അച്ഛന്‍… അമ്മയും അച്ഛനും ദൈവമാണെങ്കില്‍ Dr. സണ്ണി ഉം ദൈവമല്ലേ ? ഞാന്‍ കണ്ട മൂന്നാമത്തെ ദൈവമാണദ്ദേഹം, Dr. Sunny..
ഞാന്‍ ജനിച്ചു വീഴുന്നതുതന്നെ ഒരു ആയുര്‍വേദ വൈദ്യകുടുംബത്തിലാണ്. അച്ചാച്ചന്റെ അത്ഭുദകരമായ ചികിത്സ പാടവം എന്നും എന്റെ മനസ്സില്‍ മായാതെ നില്കുന്നു. രോഗം മാറി തിരിച്ചുപോകുമ്ബോള്‍ ആള്‍കാര്‍ പറയുന്നകേള്‍കാറുണ്ട് ' വൈദ്യരെ, ഇങ്ങള് ഞങ്ങടെ ദൈവാ ട്ടോ '..

എന്റെ മൂത്ത അളിയന്‍ Dr.E R Raveendranathan ( ചേച്ചിടെ ഭര്‍ത്താവ് ), എറണാകുളം ജനറല്‍ ആശുപത്രിയില്‍ Casuality Medical Officer ആയിരുന്നു… ഞാന്‍ കോളേജ് പഠിക്കുന്ന കാലം.. machine ന്റെ പിന്തുണയില്ലാതെ രോഗത്തെ കണ്ടപുടിക്കുന്ന ഒരു സൂത്രം അളിയന്റെ തലച്ചോറിലുണ്ടെന്നു മനസ്സിലായ പലേ അനുഭവങ്ങളും ഉണ്ടെനിക്.. ദൈവം വാരിക്കോരി കൊടുത്തിട്ടുണ്ട് ആ അനുഗ്രഹം.. diagnosis power.. രോഗം മാറാതെ ഒരു രോഗിയും അളിയന്റെ അടുത്തുന്നു പോയതായി എനിക്കറിവില്ല. സുഖമില്ലാതെ ഫോണ്‍ വിളിച്ചാല്‍, ശബ്ദം കേട്ടു രോഗം നിശ്ചയിക്കുന്ന ഒരു മാന്ദ്രികനായിരുന്നു അളിയന്‍.പക്ഷെ 42 മത്തെ വയസ്സില്‍ അളിയന്‍ ഞങ്ങളെ വിട്ടുപോയി.. കാന്‍സര്‍ ആയിരുന്നു. എത്ര വലിയ ഡോക്ടര്‍ ആയാലും സ്വയം ചികില്സിക്കാനുള്ള 'സൂത്രം 'അവര്‍ക്കില്ലല്ലോ.. നമ്മുടെ ജീവിതത്തില്‍ ഡോക്ടര്‍മാരെപോലെ മറ്റൊരാളും ഇല്ലന്ന് പറയാനാണ് ഞാന്‍ എത്രയും അനുഭവങ്ങള്‍ നിരത്തിയത്. അവര്‍ നമ്മുടെ അച്ഛനോ അമ്മയോ സഹോദരനോ സഹോദരിയോ ഓക്കേ ആണ് . അതാണ് ആ ബന്ധം…

നിപ ചികില്സിക്കുന്നവരുടെ കുട്ടത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ Dr. ജയേഷ്‌കുമാര്‍ ഉണ്ടായിരുന്നു… നിപ പടര്‍ന്നുപിടിച്ചു കോഴിക്കോട് വരെ എത്തിയ സമയം.. ഒരു വൈകുന്നേരം Dr. ജയേഷ് ന്റെ ഒരു ഫ്രന്റിക് കാള്‍… വിറക്കുന്ന ശബ്ദത്തോടെ ഡോക്ടര്‍ പറയുന്നു.. 'ദേവേട്ടാ… നാളെ രാവിലെ 11 മണിക് മുന്‍പായി നിപാക്‌ എതിരായ ആന്റി വൈറസ് മെഡിസിന്‍ കോഴിക്കോട് എത്തിയില്ലെങ്കില്‍ നിപ കേരളം ഒട്ടാകെ പടരും.. 3rd സ്റ്റേജിലേക്ക് പോകും… ജപ്പാനില്‍ ഈ മെഡിസിന്‍ കണ്ടെത്തിയിട്ടുണ്ട്… അത് നാളെ രാവിലെ എത്തണം'. വിറക്കുകയാണ് ആ ശബ്ദം.State Govt നിസ്സഹായരാണെന്നു എനിക്ക് മനസ്സിലായി, ജയേഷ് പറഞ്ഞില്ലെങ്കിലും..

ഒരു പ്രതീക്ഷയുമില്ലാതെ Central Govt മായി ബന്ധപെട്ടു. Prime Minister Modiji യുടെ നേരിട്ടുള്ള ഇടപെടലില്‍, Australiyayil (japanil stock ella) നിന്നും അന്ന് രാത്രി ഒരു വിമാനം മരുന്നുമായി പുറപ്പെട്ടു.. രാത്രി 9 മണിക് ന്യൂസില്‍ ഈ വാര്‍ത്ത പുറത്തു വന്നു..

നിപയെ നിയന്ത്രിക്കാന്‍ കഴിഞ്ഞത് ഒരു ഡോക്ടറുടെ അവസരോചിതവും നിസ്സഹായതയോടെയും തത്സമയത് പുറത്തുവന്ന ആ ശബ്ദമാണ്.. ഒരു അമ്മയുടെ ഒരു അച്ഛന്റെ നിലവിളിക്കുന്ന ശബ്ദം..
ഇരു ഡോക്ടര്‍ നമ്മുടെ ആരൊക്കെയോ ആയി മാറുന്ന നിമിഷങ്ങളാണവ…'ഞാന്‍ തന്നെ ആണ് നീ, നീ തന്നെ ആണ് ഞാന്‍ ' എന്നാ തത്വമസിയിലെ പൊരുള്‍..

Covid 19 il നിന്നും നമ്മളെ രക്ഷിക്കാന്‍ ജീവന്‍ വരെ കൊടുത്തു ഓടി ഓടി പണിയെടുക്കുന്ന നമ്മുടെ സഹോദരീസഹോദരന്മാരായ ഡോക്ടര്‍സ് നെയും അവരെ സഹായിക്കുന്ന ഹെല്‍ത്ത്‌ സര്‍വീസ് സ്റ്റാഫ്‌നെയും കേരളം നിലനില്‍ക്കുന്നിടത്തോളം മലയാളികള്‍ മറക്കില്ല.. ദൈവങ്ങളാണ് നിങ്ങള്‍… കാണപ്പെട്ട ദൈവങ്ങള്‍… നന്ദി.. നന്ദി… നന്ദി…. .

ഇവിടെ ജനിച്ചു ജീവിച്ചു ഈ ലോകം വിട്ടുപോയ ആയിരകണക്കിന് നല്ല ഡോക്ടര്‍മാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട്, ഇന്നത്തെ ഡോക്ടര്‍മാര്‍ക്‌ ആശംസ്സകള്‍ നേര്‍ന്നുകൊണ്ട്,
Happy Doctors Day
Jai Hind
ദേവന്‍

നിങ്ങള്‍ ദൈവത്തെ കണ്ടിട്ടുണ്ടോ? ഉണ്ടെന്നു ഞാന്‍ പറയും, ഒരു ഡോക്ടറെ ചൂണ്ടികാണിച്ചിട്ടു… എന്റെ അച്ഛനും അമ്മയും നാനും…

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്ഥാനാർത്ഥിത്വം പിൻവലിക്കൽ നാളെ 3 മണി വരെ  (2 hours ago)

എസ്.ഐടി ഹൈക്കോടതിയെ കബളിപ്പിക്കുന്നു: കെ.സുരേന്ദ്രൻ  (3 hours ago)

ഭീഷണിപ്പെടുത്തുന്നുവെന്ന് വി ഡി സതീശൻ  (3 hours ago)

കാഞ്ചീപുരത്ത് കത്തിക്കയറി വിജയ്  (3 hours ago)

Al-Falah അൽ ഫലാഹ് "അടച്ചുപൂട്ടില്ല  (3 hours ago)

RAIN ALERT രണ്ട് ചക്രവാതച്ചുഴികളും കറങ്ങുന്നു  (3 hours ago)

Gurugram നരബലിയുടെ നടുക്കുന്ന വാര്‍ത്ത പിന്നെയും  (3 hours ago)

KOCHI പോലീസ് പറയുന്നത് ഇങ്ങനെ..  (4 hours ago)

പോറ്റി ആദ്യം കൊടുത്ത മൊഴിയിൽ കടകംപ്പള്ളിയുടെയും വാസവൻറെയും പേര് ഉണ്ടായിരുന്നു;കേരള ഹൈക്കോടതിയെ പ്രത്യേക അന്വേഷണ സംഘം കബളിപ്പിക്കുന്നു; ആരോപണവുമായി ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ  (4 hours ago)

തദ്ദേശ തിരഞ്ഞെടുപ്പ്; നാമനിർദ്ദേശപത്രികളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി; തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 933 സ്ഥാനാർത്ഥികൾ, ജില്ലാ പഞ്ചായത്തില്‍ 253 പേർ  (4 hours ago)

ബി.ജെ.പി./ആർ.എസ്.എസ്. പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന പ്രവർത്തകരുടെയും നേതാക്കളുടെയും ആത്മഹത്യ; ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ്‌ ചന്ദ്രശേഖർ ഒളിച്ചു കളിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി  (4 hours ago)

ശബരിമലയെ തകര്‍ക്കാനാണ് സിപിഎം ഗവണ്‍മെന്റ് ശ്രമിക്കുന്നത് ; രണ്ടു മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരെ അറസ്റ്റ് ചെയ്തതിന്റെ മുഴുവന്‍ ക്രെഡിറ്റും ഹൈക്കോടതിക്ക്; അന്വേഷണം നിഷ്പക്ഷമായി നടക്കുന്നത് കോടതിയു  (4 hours ago)

ഡല്‍ഹി സ്‌ഫോടനം; ഡോക്ടര്‍ ഉമര്‍ നബിക്ക് അല്‍ഖ്വയ്ദ ബന്ധമുണ്ടെന്ന് സൂചന; ലക്ഷ്യം വച്ചത് ഡല്‍ഹി ചുട്ട് ചാമ്പലാക്കാൻ  (4 hours ago)

വാസുവിന് കിടക്കാന്‍ മെത്തയും ഫാനും; ഇവിടൊന്നും കിട്ടിയില്ല ഇവിടൊന്നും കിട്ടുന്നില്ലെന്ന് നിലവിളിച്ച് പപ്പേട്ടന്‍; ശബരിമല കേസില്‍ അകത്തായ എന്‍ വാസുവിന് മാത്രം കട്ടിലില്‍ കിടക്കാം; പത്മകുമാര്‍ ഉള്‍പ്പടെ  (5 hours ago)

തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലർട്ട്; വരും മണിക്കൂറിൽ സംഭവിക്കാനിരിക്കുന്നത്; കേന്ദ്രത്തിന്റെ ജാഗ്രത നിർദേശം  (5 hours ago)

Malayali Vartha Recommends