Widgets Magazine
12
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എനിക്ക് വേണ്ടി മാത്രമല്ല അച്ഛന് കൂടെ വേണ്ടിയാ നിന്നെ കല്യാണം കഴിച്ചത്; ഒരു ഭാര്യയ്ക്കും സഹിക്കാനാകാത്ത ആ കാഴ്ച നിതീഷിന്റെ ഫോണിൽ കണ്ട് വിപവഞ്ചിക ..!!! മറ്റൊരു പെണ്ണുമായി അവന്റെ പേക്കൂത്ത്; മദ്യപിച്ച് ലെക്ക് കെട്ടപ്പോൾ നടന്നത്..!!!


മരവിക്കുന്ന മനസുമായി... അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്; എഞ്ചിനിലേക്ക് ഇന്ധനം നല്‍കുന്ന സ്വിച്ചുകള്‍ ഓഫ് ചെയ്തത് അപകട കാരണം


അപകടത്തില്‍പെട്ട എയര്‍ ഇന്ത്യ ഡ്രീംലൈനര്‍ വിമാനത്തിന്റെ വൈദ്യുതി സംവിധാനം നിലച്ചത് അപകടകാരണമെന്ന് എയര്‍ ഇന്ത്യയുടെ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ റിപ്പോര്‍ട്ട്


സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...


ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസ് ഉദ്ഘാടനത്തിനായി കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്ത്

റിയയുമായി ലിവിംഗ് ടുഗതര്‍ കാലത്ത് സുശാന്തിന്റെ അക്കൗണ്ടില്‍ ഉണ്ടായിരുന്നത് 17 കോടി രൂപ... അതിൽ 15 കോടിയും പിനാവലിച്ചത് റിയയാണോ? ഈ പണം എവിടെ? അന്വേഷണം ആവിശ്യപ്പെട്ട് സുശാന്തിന്റെ കുടുംബം

05 AUGUST 2020 02:11 PM IST
മലയാളി വാര്‍ത്ത

ബോളിവുഡ് താരം സുശാന്ത് സിംഗ് രജപുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നടി റിയാ ചക്രബര്‍ത്തിക്കെതിരേ ഗുരുതര ആരോപണങ്ങള്‍ തുടര്‍ന്ന് സുശാന്തിന്റെ കുടുംബം. സുശാന്തിനൊപ്പം റിയ താമസിക്കുന്ന കാലത്ത് 15 കോടി അക്കൗണ്ടില്‍ നിന്നും പിന്‍വലിക്കപ്പെട്ടിട്ടുണ്ടെന്നും മൂന്ന് വര്‍ഷം കൊണ്ട് അക്കൗണ്ടില്‍ നിന്നും കാണാതായത് പക്ഷേ 50 കോടി രൂപയോളം വരുമെന്നുമാണ് അഭിഭാഷകന്‍ വികാസ് സിംഗിന്റെ ആരോപണം.

അതിനിടയില്‍ രണ്ടു സംസ്ഥാനങ്ങളിലെ പോലീസ് തമ്മിലുള്ള പ്രശ്‌നം കൂടിയായി മാറിയിരിക്കുന്ന സംഭവത്തില്‍ റിയയെ കസ്റ്റഡിയില്‍ എടുത്ത് നന്നായി മര്‍ദ്ദിക്കണമെന്ന് സുശാന്തിന്റെ കുടുംബം ആവശ്യപ്പെട്ടെന്ന് മുംബൈ പോലീസിന്റെ ആരോപണം വിവാദത്തിന് ചൂട് കൂട്ടുകയാണ്.
സുശാന്തിന്റെ പിതാവിന്റെ അഭിഭാഷകനാണ് വികാസ് സിംഗ്.

റിയയുമായി ലിവിംഗ് ടുഗതര്‍ കാലത്ത് സുശാന്തിന്റെ അക്കൗണ്ടില്‍ 17 കോടി രൂപ ഉണ്ടായിരുന്നു. എന്നാല്‍ അതില്‍ 15 കോടിയും കാണാനില്ല. ഈ പണം ചെലവാക്കാന്‍ സുശാന്ത് വസ്തു വകകളോ വിലകൂടിയ കാറോ ഈ കാലത്ത് വാങ്ങിയിട്ടില്ല. പിന്നെ ഈ പണം എവിടെ പോയി? മുംബൈ പോലീസ് അന്വേഷണം വഴി തെറ്റിക്കാന്‍ ശ്രമിക്കുകയാണെന്നും വികാസ് ആരോപിക്കുന്നു.

മൂന്ന് വര്‍ഷം കൊണ്ട് സുശാന്തിന്റെ അക്കൗണ്ടില്‍ നിന്നും 50 കോടി രൂപയാണ് പോയിരിക്കുന്നത്. ഇതന്വേഷിക്കപ്പെടേണ്ടതല്ലേ എന്നും ചോദിക്കുന്നു. കുടുംബത്തില്‍ നിന്നുള്ള സുശാന്തിന്റെ അകല്‍ച്ച ഒറ്റ രാത്രി കൊണ്ട് ഉണ്ടായതല്ല. റിയ സുശാന്തിനെ പടിപടിയായി സ്വന്തത്തില്‍ നിന്നും ബന്ധങ്ങളില്‍ നിന്നും അകറ്റുകയായിരുന്നു.

ആദ്യം പിതാവിനെ മകനരികിലേക്ക് പിതാവ് എത്താതിരിക്കാന്‍ റിയ തടസ്സം സൃഷ്ടിച്ചു. പതിയെ പതിയെ ഇരുവരും തമ്മിലുള്ള സംഭാഷണം കുറഞ്ഞു കുറഞ്ഞു വന്നു. കുടുംബത്തിന് സുശാന്തിനെ കിട്ടിതായി. സുശാന്തിന്റെ ബോഡി ഗാര്‍ഡുകളുടെ അടുത്തു പോലും അവര്‍ക്ക് എത്താനായിരുന്നില്ല. ഇതായിരുന്നു റിയയുടെ ആദ്യ നീക്കം. രണ്ടാമത്തെ പടി ബോഡി ഗാര്‍ഡുകളെയും ജോലിക്കാരെയും മാറ്റി.

മൂന്നാമത്തെ ഘട്ടത്തില്‍ ബാങ്ക് അക്കൗണ്ടുകളില്‍ കൈവെച്ചു, ക്രെഡിറ്റ് കാര്‍ഡും പിന്‍ നമ്ബറും സ്വന്തമാക്കി, നാലമത്തെ പടിയില്‍ സുശാന്ത് മരുന്ന് കഴിക്കാന്‍ തുടങ്ങി. സുശാന്ത് എന്തെങ്കിലും മരുന്ന് കഴിക്കുന്ന വിവരം വീട്ടുകാര്‍ക്ക് അറിയുമായിരുന്നില്ല എന്നും പറയുന്നു.

തനിക്ക് കുഴപ്പമുണ്ടെന്ന് റിയ സുശാന്തിനെ തോന്നിപ്പിക്കുകയും അത്തരം സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. സുശാന്തിന്റെ എല്ലാ പ്രൊഡക്ഷന്‍ യോഗത്തിലും റിയ ഇരുന്നു. പ്രൊജക്ടുകളില്‍ തന്നെയും ഉള്‍പ്പെടുത്താന്‍ നിര്‍ബ്ബന്ധിച്ചു. സുശാന്തിന്റെ മാനസീക നിലയും ബന്ധങ്ങളും എല്ലാം റിയ ഏറ്റെടുത്തെന്നും വികാസ് ആരോപിച്ചു. അതിനിടയില്‍ സുശാന്തിന്റെ കുടുംബത്തിനെതിരേ മുംബൈ പോലീസും രംഗത്ത് വന്നു.

പണം പിന്‍വലിക്കപ്പെട്ടിട്ടുണ്ടെങ്കിലും അത് റിയയുടെ അക്കൗണ്ടിലേക്ക് നേരിട്ട് മാറ്റിയിട്ടില്ലെന്നാണ് മുംബൈ പോലീസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. റിയയെ വേഗം കസ്റ്റഡിയില്‍ എടുത്ത് അടിക്കാന്‍ സുശാന്തിന്റെ കുടുംബം ആവശ്യപ്പെട്ടെന്നാണ് മുംബൈ പോലീസിന്റെ വാദം. ഒരു വാട്‌സ് ആപ്പ് സന്ദേശം പുറത്തു വിട്ട് സുശാന്തിന്റെ കുടുംബം അന്വേഷണം വഴി തെറ്റിക്കാന്‍ ശ്രമിക്കുകയാണെന്നും ആരോപിച്ചു.

സുശാന്തിന്റെ സഹോദരിയുടെ ഭര്‍ത്താവാണ് ഇത് പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍ സുശാന്തിന്റെ കാര്യത്തില്‍ ആശങ്കപ്പെട്ട് ഫെബ്രുവരിയില്‍ അയച്ചതാണ് സന്ദേശമെന്നും ഇക്കാര്യം പോലീസിനെ അറിയിച്ചിട്ട് വേണ്ട നടപടി എടുത്തിരുന്നില്ല എന്നുമാണ് കുടുംബത്തിന്റെ ആരോപണം.

എന്നാല്‍ റിയയും സുശാന്തും ലിവിംഗ് റിലേഷനില്‍ ആയിരുന്ന സമയത്ത് റിയയെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചു വരുത്തി അടി കൊടുക്കാന്‍ ആവശ്യപ്പെട്ടുള്ള വാട്‌സ്‌ആപ്പ് സന്ദേശം ആണെന്ന് മുംബൈ പോലീസും പറയുന്നു.

അവരേയും മിറാന്‍ഡ എന്നൊരാളെയും കസ്റ്റഡിയില്‍ എടുക്കാനാണ് ആവശ്യപ്പെട്ടത്. എന്നാല്‍ പരാതി എഴുതിത്തരികയാണെങ്കില്‍ നടപടിയെടുക്കാമെന്ന് പോലീസ് മറുപടി നല്‍കി. സുശാന്ത് അപകടത്തിലാണെന്നും റിയ അയാളെ ഫാം ഹൗസിലേക്ക് കൊണ്ടുപോകുന്നതായും വീട്ടുകാരില്‍ നിന്നും അകറ്റുന്നതായും മറ്റുമുള്ള ആശങ്കയാണ് വീട്ടുകാര്‍ പുറത്തുവിട്ടിരിക്കുന്ന ഒ പി സിംഗിന്റെ വാട്‌സ്‌ആപ്പ് സന്ദേശത്തില്‍ ഉള്ളത്.

കാര്യങ്ങള്‍ കയ്യില്‍ നിന്നും വഴുതിയതോടെ തന്റെ ഭാര്യയെ വിളിച്ച സുശാന്ത് രക്ഷിക്കണം എന്നാവശ്യപ്പെട്ടു. പിന്നീട് രണ്ടു മൂന്ന് ദിവസം സുശാന്ത് സഹോദരിയുടെ വീട്ടില്‍ കഴിഞ്ഞ ശേഷം വീണ്ടും ഷൂട്ടിംഗ് സെറ്റിലേക്ക് മടങ്ങി.

സ്വന്തം താല്‍പ്പര്യങ്ങള്‍ നടപ്പിലാക്കാന്‍ സുശാന്തിന്റെ വിശ്വസ്തരായ ടീമംഗങ്ങളെ മുഴൂവന്‍ റിയ പുറത്താക്കിയെന്നും സുശാന്തിന്റെ ഡല്‍ഹിയില്‍ അഭിഭാഷകയായ മൂന്നാമത്തെ സഹോദരി പതിവായി കാണാന്‍ ചെല്ലുമായിരുന്നു. സുശാന്തിന് ചുറ്റുമുള്ളത് കൃത്രിമത്വമുള്ള ഒരു കൂട്ടം ആള്‍ക്കാരാണ് എന്ന തിരിച്ചറിവില്‍ സഹോദരന്റെ ജീവന്‍ തന്നെ അപകടത്തിലാണോ എന്ന് അവര്‍ ആശങ്കപ്പെട്ടിരുന്നതായും സന്ദേശത്തില്‍ പറയുന്നു.

സുശാന്തിന്റെ പിതാവ് കെ കെ സിംഗാണ് തിങ്കളാഴ്ച വീഡിയോ സന്ദേശം ഷെയര്‍ ചെയ്തത്. സുശാന്തിന്റെ ജീവന്‍ അപകടത്തിലാണെന്ന കാണിച്ച്‌ ഫെബ്രുവരി 25 ന് ബാന്ദ്രാ പോലീസിനെ അറിയിച്ചെന്നും ജൂണ്‍ 14 ന് ഫെബ്രുവരി 25 ന് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്ന ആള്‍ക്കാര്‍ക്കെതിരേ നടപടി സ്വീകരിച്ചോ എന്ന് ചോദിക്കുകയും ചെയ്തിരുന്നതായും മരണം കഴിഞ്ഞ 40 ദിവസമായിട്ടും നടപടി ഉണ്ടായില്ല എന്നും അതുകൊണ്ടാണ് പാറ്റ്‌ന പോലീസില്‍ പരാതി നല്‍കിയതെന്നും വീഡിയോ സന്ദേശത്തില്‍ പറയുന്നു.

എന്നാല്‍ സുശാന്തിന്റെ സഹോദരി ഭര്‍ത്താവ് ഒ പി സിംഗിനോട് പരാതി എഴുതി നല്‍കാന്‍ പലതവണ ആവശ്യപ്പെട്ടിട്ടും അയാളോ കുടുംബാംഗങ്ങളോ ചെയ്തില്ലാ എന്നാണ് മുംബൈ പോലീസിന്റെ ന്യായീകരണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിലവില്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ അറിയിപ്പ് ലഭിക്കുന്നത് വരെ ക്വാറന്റൈന്‍  (19 minutes ago)

വാനും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ച് യുവാവിന്  (24 minutes ago)

വെഹിക്കിള്‍ റ്റു ഗ്രിഡ് (വി.ടു.ജി) ഫീല്‍ഡ് തല പൈലറ്റ് പദ്ധതിക്ക് കെ.എസ്.ഇ.ബിയില്‍ തുടക്കമായി  (29 minutes ago)

നിയമസഭാ തിരഞ്ഞെടുപ്പ് ഒക്ടോബറിലോ നവംബറിലോ നടന്നേക്കുമെന്ന സൂചനകള്‍ക്കിടെ വോട്ടര്‍ പട്ടിക പു  (57 minutes ago)

തിരുവനന്തപുരത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ  (1 hour ago)

ദുരിത മോചനത്തിനും ജനങ്ങളുടെ ഐശ്വര്യത്തിനുമാണ് ഭദ്രദീപം ....  (1 hour ago)

ഗഗന്‍യാന്‍ പേടകത്തെ പറത്തുന്നതിനുള്ള പ്രൊപ്പല്‍ഷന്‍ സംവിധാനത്തിന്റെ പരീക്ഷണം വിജയം...  (1 hour ago)

ചികിത്സയിലായിരുന്ന യുവാവ് മരിച്ചു...  (1 hour ago)

ജോലിസ്ഥലത്തേക്ക് പോകാനായി ബസ് കയറാന്‍ നടക്കവെ ഗൃഹനാഥന്‍ കുഴഞ്ഞ് വീണ് മരിച്ചു  (2 hours ago)

സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്..  (2 hours ago)

എനിക്ക് വേണ്ടി മാത്രമല്ല അച്ഛന് കൂടെ വേണ്ടിയാ നിന്നെ കല്യാണം കഴിച്ചത്; ഒരു ഭാര്യയ്ക്കും സഹിക്കാനാകാത്ത ആ കാഴ്ച നിതീഷിന്റെ ഫോണിൽ കണ്ട് വിപവഞ്ചിക ..!!! മറ്റൊരു പെണ്ണുമായി അവന്റെ പേക്കൂത്ത്; മദ്യപിച്ച് ല  (2 hours ago)

നാലുനില കെട്ടിടം തകര്‍ന്നുവീണ് വന്‍ അപകടം  (2 hours ago)

വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സില്‍ പുതിയ ചാമ്പ്യനെ കാത്തിരിക്കുന്നത്  (2 hours ago)

"അപ്പന് സുഹിക്കാൻ നീ നിന്ന് കൊടുക്കണം"സഹോദരിയോട്‌ മറ്റേ അടുപ്പം,ബ്ലൂ ഫിലിമിന് അടിമ വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തില്ല.?  (2 hours ago)

കാറിന് തീപിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ അമ്മയും കുട്ടികളും  (3 hours ago)

Malayali Vartha Recommends