ആകാശം കാണാതെ, പക്ഷികളുടെ ശബ്ദം കേള്‍ക്കാതെ ഷൈന്റെ 60 ദിവസം

ആകാശം കാണാതെ, പക്ഷികളുടെ ശബ്ദം കേള്‍ക്കാതെ 60 ദിവസം ജയിലില്‍ കഴിഞ്ഞത് വിശ്വസിക്കാനാവുന്നില്ലെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. ജയില്‍വാസം അതൊരു ഭയങ്കരമായ അനുഭവമാണ്. ആകാശം കാണാതെ, പക്ഷികളുടെ ശബ്ദം കേള്‍ക്കാതെ ഒറ്റപ്പെട്ട അവസ്ഥയില്‍... പുറത്തുവന്നപ്പോഴാണ് സ്വാതന്ത്ര്യം അറിയുന്നത്. ഇതിനുമുമ്പും ഈ സ്വാതന്ത്ര്യം അറിഞ്ഞിട്ടുണ്ട് പക്ഷേ ഇത്രയും മധുരമുള്ളതായി തോന്നിയിട്ടില്ല.
ജാമ്യം ലഭിച്ചുപുറത്തിറങ്ങിയ നടന്‍ ഷൈന്‍ ടോം ചാക്കോ ആദ്യം എത്തിയത് വിശ്വാസം അതല്ലേ എല്ലാം എന്ന സിനിമയുടെ ലൊക്കേഷനിലാണ്. എറണാകുളത്ത് ഈ സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ഷൈന്‍ അറസ്റ്റിലാകുന്നത്. അന്ന് നിര്‍ത്തിവെച്ചിടത്തുനിന്നു സിനിമയിലെ നായകനായ ഷൈന്റെ മുഖം ക്യാമറയില്‍ പകര്‍ത്തികൊണ്ട് ഷൂട്ടിംഗിന്റെ രണ്ടാംഘട്ടം ഫോര്‍ട്ട് കൊച്ചിയില്‍ ആരംഭിച്ചു. 60 ദിവസം താന്‍ അനുഭവിച്ചതിനേക്കാള്‍ വേദന അച്ഛനും അമ്മയും അനുഭവിച്ചിട്ടുണ്ടാകും. അതിന്റെ അളവ് എത്രയെന്നും എനിക്ക് പറഞ്ഞുതരാന്‍ പറ്റില്ല. അനുഭവിച്ചതിന്റെ പതിന്മടങ്ങ് വേദന അവര്‍ അനുഭവിച്ചിട്ടുണ്ടാകും. അത് തീര്‍ച്ച. അത്രയേ എനിക്കറിയൂ.
ഇനി ഒരു അച്ഛനും അമ്മയ്ക്കും ഈയൊരവസ്ഥ ഉണ്ടാകരുത്. ലഹരിവസ്തുക്കള്‍ എല്ലാവരും ഉപേക്ഷിക്കണം. ക്രൂശിലേറ്റപ്പെട്ട ഒരാളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പായി ഇതിനെ കണ്ടാ മതി. മാതാപിതാക്കളില്‍ നിന്നും മതവിശ്വാസങ്ങളില്‍ നിന്നും സംസ്‌കാരത്തില്‍ നിന്നുമെല്ലാം അകലുമ്പോഴാണ് അപകടത്തില്‍പ്പെടുന്നത്. ജീവിതത്തില്‍ നല്ല കാര്യങ്ങള്‍ ഉണ്ടായപ്പോഴൊന്നും ദൈവത്തിന് നന്ദി പറഞ്ഞിട്ടില്ല. അച്ഛന്റെയും അമ്മയുടെയും വാക്കുകേള്‍ക്കാതെ പോയതിന്റെ ഫലമാണ് താന്‍ അനുഭവിച്ചതെന്നും ഷൈന്‍ ടോം ചാക്കോ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha