മയക്കുമരുന്ന് കേസില്‍ പുകഞ്ഞ് കന്നട സിനിമ മേഖല... അന്വേഷണം കൂടുതല്‍ താരങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു

കന്നഡ സിനിമ മേഖലയുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ നടന്‍ ദിഗന്ത്, ഭാര്യയും നടിയുമായ ഐന്ദ്രിത റേ എന്നിവരെ ചോദ്യംചെയ്യും. ഇരുവരും ബുധനാഴ്ച രാവിലെ 11 മണിക്ക് മുന്‍പ് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ബ്യൂറോ (സിസിബി) സമന്‍സ് അയച്ചു. അന്വേഷണം കൂടുതല്‍ താരങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് തീരുമാനം. രാഗിണി ദ്വിവേദി, സഞ്ജന ഗല്‍റാണി തുടങ്ങിയ താരങ്ങളുടെ അറസ്റ്റിന് പിന്നാലെയാണ് താരദമ്പതിമാരോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ 15 വര്‍ഷമായി കന്നഡ സിനിമയില്‍ സജീവമാണ് ദിഗന്ത്. ഭാര്യ ഐന്ദ്രിത റേ 30ലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 2018ലാണ് ഇരുവരും വിവാഹിതരായത്.
കേസില്‍ ദള്‍ നേതാവും മുന്‍ മന്ത്രിയുമായ ജീവരാജ് ആല്‍വയുടെ മകനും ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയിയുടെ ഭാര്യാസഹോദരനുമായ ആദിത്യ ആല്‍വയുടെ ബെംഗളൂരുവിലെ വസതിയില്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ബ്യൂറോ ചൊവ്വാഴ്ച റെയ്ഡ് നടത്തിയിരുന്നു. ആരോപണം ഉയര്‍ന്നതുമുതല്‍ ആദിത്യ ആല്‍വ ഒളിവിലാണെന്നാണ് വിവരം. നടി സഞ്ജനയുമായുള്ള ബന്ധത്തിന്റെ പേരില്‍ കോണ്‍ഗ്രസ് എംഎല്‍എ സമീര്‍ ഖാനെതിരെ ആരോപണം ഉന്നയിച്ച സിനിമ നിര്‍മാതാവ് പ്രശാന്ത് സമ്ബര്‍ഗിയെ 18നു വീണ്ടും ചോദ്യം ചെയ്യും. സമീര്‍ അഹമ്മദ് സഞ്ജനയ്‌ക്കൊപ്പം ശ്രീലങ്കയില്‍ അവധിക്കാലം ചെലവിട്ടെന്ന് സമ്ബര്‍ഗി ആരോപിച്ചിരുന്നു. ീരിയല്‍ നടി അനിഘ, മലയാളികളായ അനൂപ് മുഹമ്മദ്, റിജേഷ് രവീന്ദ്രന്‍ എന്നിവരെ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ(എന്‍.സി.ബി) പിടികൂടിയതിന് പിന്നാലെയാണ് കന്നഡ സിനിമ മേഖലയിലേക്കും അന്വേഷണം നീണ്ടത്.
https://www.facebook.com/Malayalivartha