കന്നഡ നടന് ഷൂട്ടിങ്ങിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് തളര്‍ന്നുവീണു മരിച്ചു
പ്രമുഖ പ്രൊഡക്ഷന്‍ കണ്ട്രോളറും കന്നഡ ഹാസ്യനടനുമായ റോക്ക്ലൈന് സുധാകര്‍ (65) സിനിമാ ചിത്രീകരണത്തിനിടെ തളര്‍ന്നുവീണു മരിച്ചു. 'ഷുഗര്‍ലെസ്' എന്ന സിനിമയുടെ സെറ്റില്‍ ഹൃദയാഘാതത്തെ തുടര്‍ന്നു തളര്‍ന്നു വീഴുകയായിരുന്നു. മാസങ്ങള്‍ക്ക് മുന്‍പു കോവിഡ് ബാധിച്ചിരുന്നു.
എണ്‍പതുകളുടെ അവസാനം നിര്‍മാതാവ് റോക്ക്ലൈന് വെങ്കടേഷിന്റെ ഡ്രൈവര്‍ ആയാണു സിനിമയിലെത്തിയത്. 1992-ല്‍ 'ബെല്ലി മൊദഗലു'വിലൂടെ അരങ്ങേറ്റം. തുടര്‍ന്ന് പഞ്ചരംഗി, പരമാത്മാ, ടോപ്പിവാല, അയ്യോ രാമാ, ലവ് ഇന്‍ മണ്ഡ്യ തുടങ്ങി ഇരുനൂറോളം സിനിമകളില്‍ വേഷമിട്ടു. ഹാസ്യ വേഷങ്ങള്‍ക്കു പുറമെ വില്ലന്‍, അച്ഛന് വേഷങ്ങളിലും സുധാകര്‍ തിളങ്ങി.
വെങ്കടേഷ് റോക്ക്ലൈന് പ്രൊഡക്ഷന്‍സ് എന്ന പേരില്‍ നിര്‍മാണക്കമ്പനി ആരംഭിച്ചപ്പോള്‍ സുധാകര്‍ ആയിരുന്നു പ്രൊഡക്ഷന്‍ കണ്ട്രോളര്.
https://www.facebook.com/Malayalivartha