Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രത്യേക ലക്ഷണങ്ങളൊന്നും ഇല്ലായിരുന്നു.. ഇടയ്ക്കിടെ ശക്തമായ തലവേദനയും വയറിനു വേദനയും! പ്രൈമറി കോണ്ടാക്റ്റില്‍ ഉള്‍പ്പെട്ടിരുന്നതുകൊണ്ടാണ് ടെസ്റ്റ് നടത്താന്‍ തോന്നിയത്; കോവിഡ് അനുഭവത്തെ കുറിച്ച് ഗൗതമി നായര്‍ പറയുന്നു...

09 OCTOBER 2020 10:39 AM IST
മലയാളി വാര്‍ത്ത

ഇരുപത്തിയൊന്ന് ദിവസം ക്വാറന്റീനില്‍ കഴിഞ്ഞതിനെക്കുറിച്ചും ഇപ്പോള്‍ കോവിഡില്‍ നിന്നും മുക്തയായതിനെക്കുറിച്ചും തുറന്നു പറഞ്ഞു മലയാളത്തിന്റെ യുവനടി ഗൗതമി നായര്‍. പ്രത്യേക ലക്ഷണങ്ങളൊന്നും ഇല്ലായിരുന്നുവെന്നും പ്രൈമറി കോണ്ടാക്റ്റില്‍ ഉള്‍പ്പെട്ടിരുന്നതുകൊണ്ടാണ് ടെസ്റ്റ് നടത്താന്‍ തോന്നിയതെന്നും തനിക്കൊപ്പം സഹോദരിക്കും കോവിഡ് പോസിറ്റിവ് ആയെന്നും താരം പങ്കുവച്ചു.

ശ്രീചിത്രയില്‍ ന്യൂറോളജിയും റേഡിയോളജിയും ഒന്നിച്ചുള്ള ഒരു പ്രോജെക്റ്റില്‍ റീസേര്‍ച്ചര്‍ ആയി ജോലി നോക്കുകയാണ് ഗൗതമി ഇപ്പോള്‍. കോവിഡ് പകര്‍ന്നതിനെക്കുറിച്ചു താരം പറയുന്നതിങ്ങനെ.. 'തിരുവനന്തപുരം ശ്രീചിത്രയില്‍ റീസേര്‍ച്ചര്‍ ആയി ജോലി നോക്കുകയാണ്. അവിടെയുള്ള സുഹൃത്തിന്റെ ഡിപ്പാര്‍ട്മെന്റില്‍ കുറച്ചുപേര്‍ കോവിഡ് പോസിറ്റീവ് ആയിരുന്നു, ആ വഴിക്കാണ് എനിക്കും കോവിഡ് ബാധിച്ചതെന്നു കരുതുന്നു.

ഇടയ്ക്കിടെ ശക്തമായ തലവേദനയും വയറിനു വേദനയും ഉണ്ടായിരുന്നതൊഴിച്ചാല്‍ മറ്റു ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. സഹോദരിക്കും കോവിഡ് ബാധിച്ചതോടെ വീട്ടിലുള്ള പ്രായമായവര്‍ക്ക് രോഗബാധ ഉണ്ടാകാതിരിക്കാന്‍ ആലപ്പുഴയുള്ള വീട്ടിലേക്ക് താമസം മാറി ക്വാറന്റീനില്‍ തുടരുകയായിരുന്നു. നഴ്സുമാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും പിന്തുണ പറയാതെ വയ്യ. ആരോഗ്യം അറിയാനായി എല്ലാദിവസവും ഹെല്‍ത്ത് സെന്ററില്‍ നിന്നും ഞങ്ങളെ ബന്ധപ്പെടുന്നുണ്ടായിരുന്നു.

തലവേദന മരുന്നു കഴിച്ചപ്പോള്‍ മാറിയിരുന്നു. പക്ഷേ അതല്ലാതെ ഒരു ആരോഗ്യ പ്രശ്നവും ഇല്ലായിരുന്നു. കടുത്ത തലവേദനയെത്തുടര്‍ന്നാണ് കോവിഡ് ടെസ്റ്റ് ചെയ്തത്. പ്രൈമറി കോണ്ടാക്റ്റില്‍ ഉള്‍പ്പെട്ടില്ലായിരുന്നെങ്കില്‍ കൊറോണ പോസിറ്റിവ് ആണെന്ന് അറിയാനേ കഴിയില്ലായിരുന്നു.

അങ്ങനെയെങ്കില്‍ എത്രപേര്‍ക്ക് ഞാന്‍ കാരണം രോഗം ഉണ്ടായേനെ. അതുകൊണ്ട് ശരീരത്തില്‍ ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും അസ്വസ്ഥതകള്‍ വന്നുതുടങ്ങിയാല്‍ ഉടനെ തന്നെ ടെസ്റ്റ് നടത്തണം. അത് മറ്റുള്ളവരുടെ കൂടെ സുരക്ഷയ്ക്കു വേണ്ടിയാണ്. ഇപ്പോള്‍ ഞങ്ങള്‍ രണ്ടുപേരും പൂര്‍ണമായും രോഗമുക്തരായിക്കഴിഞ്ഞുവെന്നും ഗൗതമി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (5 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (5 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (6 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (7 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (7 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (7 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (7 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (13 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (13 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (13 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (13 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (14 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (14 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (14 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (14 hours ago)

Malayali Vartha Recommends