Widgets Magazine
24
Oct / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഷാഫി പറമ്പിൽ എംപിയെ താൻ മർദിച്ചിട്ടില്ലെന്ന് സിഐ അഭിലാഷ് ഡേവിഡ്...യുഡിഎഫ് പ്രവർത്തകരുള്ള സ്ഥലത്തായിരുന്നില്ല തനിക്ക് ഡ്യൂട്ടിയെന്നും അഭിലാഷ് ഡേവിഡ്..


സിപിഎം പ്രവർത്തകർ നിന്നിരുന്ന സ്ഥലത്തായിരുന്നു ഡ്യൂട്ടി; എംപിയെ താൻ മർദിച്ചിട്ടില്ലെന്ന് സിഐ അഭിലാഷ് ഡേവിഡ്: മർദിച്ചയാളെ തിരിച്ചറിയാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ എഐ ടൂളിന്റെ ആവശ്യമില്ലെന്ന് തുറന്നടിച്ച് ഷാഫി പറമ്പിൽ എംപി...


കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാദ്ധ്യത.. ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു... കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്...


കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാദ്ധ്യത.. ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു... കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്...


വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ പരിഹസിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി..നല്ല വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസ മന്ത്രി വരട്ടെ എന്നായിരുന്നു പരിഹാസം.. ഇടുക്കി വട്ടവടയിലെ കലുങ്ക് സംവാദത്തിലായിരുന്നു പരിഹാസ പരാമ‌ർശം..

'എന്തൊരു വിരോധാഭാസമാണ് ഇങ്ങനെ ആഘോഷമാക്കി മുഖ്യധാരയിലേക്ക് ഇറക്കുന്നത്. അല്ലെങ്കിൽ തന്നെ സ്ത്രീകളെയും ഫെമിനിസത്തെയുമൊക്കെ ഇവിടെ അങ്ങേയറ്റം ഇൻസൾട്ട് ചെയ്തുള്ള കൂമ്പാര കണക്കിന് സിനിമകൾ ചവറുപോലെ ഉണ്ട്...' രേവതി സമ്പത്ത് കുറിക്കുന്നു

12 JANUARY 2021 04:13 PM IST
മലയാളി വാര്‍ത്ത

സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരിക്കുന്ന അനുപമ പരമേശ്വരന്‍ നായികയായ ഫ്രീഡം അറ്റ് മിഡ് നൈറ്റ് എന്ന ചിത്രത്തെ പ്രശംസിച്ച്‌ നിരവധിപേരാണ് എത്തിയത്. എന്നാൽ ചിലർ വലിയ രീതിയിലുള്ള വിമര്‍ശനമാണ് ഉന്നയിക്കുന്നത്. ഇപ്പോഴിതാ നടി രേവതി സമ്പത്ത് ചിത്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. തന്റെ ഫേസ്ബുക്ക് പേജിലൂടെ പ്രതികരണം അറിയിച്ചത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ;

ഫ്രീഡം@മിഡ്‌നൈറ്റ് എന്നൊരു കോപ്രായം കണ്ടു
എന്തൊരു വിരോധാഭാസമാണ് ഇങ്ങനെ ആഘോഷമാക്കി മുഖ്യധാരയിലേക്ക് ഇറക്കുന്നത്. അല്ലെങ്കിൽ തന്നെ സ്ത്രീകളെയും ഫെമിനിസത്തെയുമൊക്കെ ഇവിടെ അങ്ങേയറ്റം ഇൻസൾട്ട് ചെയ്തുള്ള കൂമ്പാര കണക്കിന് സിനിമകൾ ചവറുപോലെ ഉണ്ട്. അതൊന്നും പോരാത്തതുകൊണ്ട് കുറെ സൂപ്പർസ്റ്റാറുകളും അതുപോലെ സ്ത്രീവിരുദ്ധതയിൽ phD എടുത്ത കുറെ തിരക്കഥാകൃത്തുക്കളും, സംവിധായകന്മാരും സംഭാവന ചെയ്ത സിനിമകൾ സമൂഹത്തിലെ ഓരോ മനുഷ്യരിലും പടർത്തിയ വിഷം ചെറുതൊന്നുമല്ല. നിരന്തരം തുറന്നുള്ള സംഭാഷണങ്ങളും ചർച്ചകളും പ്രവൃത്തികളും കലയുമൊക്കെ വഴിയാണ് മാറ്റങ്ങൾ കൊണ്ടുവന്നുകൊണ്ടിരിക്കുന്നത്. സിനിമയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ, നാം കൺമുമ്പിൽ കണ്ടുകൊണ്ടിരിക്കുകയാണ്. വിവേചനങ്ങളും, വിരുദ്ധമായ രീതികളും ഇല്ലാത്ത ഒരു സിനിമ മേഖല എന്ന തരത്തിലേക്ക് മാറ്റങ്ങളുണ്ടാകുന്ന സമയമാണിത്. അതിന്റെ അളവ് കൂട്ടാൻ ഒരു പറ്റം മനുഷ്യർ അഹോരാത്രം ശ്രമിച്ചുകൊണ്ടിരിക്കുമ്പോൾ ആർജെ.ഷാനിനെ പോലുള്ളവർ സമൂഹത്തിന് കലയിലൂടെ വീണ്ടും തെറ്റിദ്ധാരണകൾ ഉണ്ടാക്കികൊടുക്കുകയല്ല വേണ്ടത്. അസഭ്യം തേൻ പൂശി എടുത്ത് കാണിച്ചാൽ മധുരിക്കില്ല, അസഭ്യം,അസഭ്യം തന്നെയാണ്.

1." ഞങ്ങൾ പെണ്ണുങ്ങൾ അങ്ങനെയല്ല, ആദ്യം ഒന്നും മൈൻഡ് ചെയ്യിലായിരിക്കും, സ്വന്തമാക്കി എന്ന് ഉറപ്പായാൽ ഉണ്ടല്ലോ നിങ്ങളെക്കാളും നൂറിരട്ടി സ്നേഹിക്കും".
ആർ.ജെ.ഷാനെ, ഞാൻ ഒരു സ്ത്രീയാണ്. എനിക്ക് അറിയാവുന്ന ഒത്തിരി സ്ത്രീകൾ വേറെയുണ്ട്. നമ്മളാരും ഇങ്ങനെ അല്ല, ഇങ്ങനെ ആരും ആകരുത് എന്നൊരു വാസ്തവവും മറുഭാഗത്ത് ഉണ്ട്. എന്തടിസ്ഥാനത്തിലാണ് "ചന്ദ്രയിലൂടെ" മുഴുവൻ സ്ത്രീ സമൂഹത്തിന്റെ സ്വാഭാവഗുണം നിങ്ങൾക്ക് തോന്നുന്ന രീതിയിൽ അടിച്ചേൽപ്പിക്കാൻ സിനിമയിലൂടെ ശ്രമിക്കുന്നത്?
2. "മത്ത് പിടിക്കാൻ തോന്നുന്നുണ്ടോ മിസ്റ്റർ ദാസ്"
പച്ചയ്ക്ക് വൃത്തികേടും ചതിയും കാണിച്ച ദാസിന്റെ അടുത്ത് സെഡക്ഷന് തയ്യാറാകുന്ന "ചന്ദ്ര" അടിമത്തത്തെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. ആ സീനിന്റെ ബി.ജി.എം ആണ് അങ്ങേയറ്റം അരോചകം.
3. "പെണ്ണിന്റെ പ്രായവും വീര്യവും തമ്മിൽ ഒരു ബന്ധവുമില്ല, ഒരു വൈനും -വൈഫും കമ്പാരിസൺ ".
ഈ ഡയലോഗ് പറയുന്ന ചന്ദ്ര തന്നെയാണ് സ്വയം അവരൊരു വോഡ്കപോലെയാണെന്ന് പറയുന്നത്. എന്തോരു വൃത്തികേടാണ് ഷാനെ. പെണ്ണ് പെണ്ണാണെന്ന് നിങ്ങളൊക്കെ ഇനിയെന്നാണ് പറഞ്ഞു പഠിക്കുന്നത്.
അതോ, വോഡ്ക -വൈഫ് കമ്പാരിസൺ ആകാമെന്നാണോ?
4. "താൻ നോ പറയുമ്പോൾ ഞാൻ അതുകേൾക്കണതേ, its because I respect you, its because I love you"
നാൾ ഇന്നോളം ചന്ദ്ര അനുഭവിച്ച പീഡനങ്ങളുടെ അർത്ഥമാണോ റെസ്പെക്റ്റ് അഥവാ ലവ്വ് . ഈ കഥ എഴുതിയ തിരക്കഥാകൃത്ത് എന്ന നിലയിൽ ഷാൻ റെസ്പെക്ട് എന്ന വാക്കിന്റെ തലങ്ങൾ പഠിക്കേണ്ടിയിരിക്കുന്നു.
5."വാട്ട്സ് മൈ ഫേവറൈറ്റ് പൊസിഷൻ "?
ചന്ദ്രയെ എത്രത്തോളം മനസ്സിലാക്കിയിരിക്കുന്നു എന്നറിയാൻ ദാസിനോട് ചോദിച്ച ചോദ്യമാണിത്. ഒരു വ്യക്തി എന്ന നിലയിൽ ചന്ദ്ര ഒരു കച്ചവട വസ്തുവിന്റെയത്രയും സ്വയം ചുരുങ്ങുന്ന സീനാണത്. ലൈംഗികസ്വാതന്ത്ര്യമതിൽ ചർച്ചയാകുന്നത് അല്ല വിഷയം. ഒരു വ്യക്തി എന്ന നിലയിൽ സ്ത്രീകൾക്ക് സ്വയം അടയാളപ്പെടുത്താൻ ശാരീരികമായ കാര്യങ്ങളിൽ മാത്രം ചുരുക്കാൻ ശ്രമിക്കുന്ന ആ പ്രവണതയാണ് സീനിലെ കുഴപ്പം. അതും വല്ലാത്തൊരു സെക്ഷ്വൽ ഫ്രീഡം ആണ് വിഷയം. മറ്റേതൊരു കാര്യത്തിലുമുള്ള സ്വാതന്ത്ര്യവും പ്രാഥമികമായി പറയാത്ത ചന്ദ്ര സെക്ഷ്വൽ ഫ്രീഡം മാത്രം ഒരു പ്രമേയമായി ദാസിനു മുന്നിൽ അവതരിപ്പിക്കുമ്പോൾ സ്ത്രീവിരുദ്ധത എന്നല്ലാതെ മറ്റൊന്നും അവിടെ കാണാനാകുന്നില്ല. ഇനിയിപ്പോ സെക്ഷ്വൽ ഫ്രീഡം ആണെങ്കിൽ പോലും ദാസിന്റെ കയ്യിൽ നിന്ന് ഇരന്നുവാങ്ങുന്ന പോലെ ആയിപ്പോയി.
6. "ഹോസ്റ്റലിൽ വച്ച് എന്നെക്കൊണ്ട് ഇങ്ങനെ പറയിപ്പിക്കാൻ എന്തൊക്കെ ചെയ്തിട്ടുണ്ട്"
നീ എന്താ ഇട്ടിരിക്കുന്നത്, കളർ എന്താ, അഴിക്കോ, ചെയ്യോ, എന്നൊക്കെ ചോദിക്കുന്ന ഞരമ്പന്മാരെ ചന്ദ്രയെപ്പോലെ ശബ്ദം ഉയർത്തുന്ന സ്ത്രീ എങ്ങനെ ജീവിതത്തിൽ അക്‌സെപ്റ്റ് ചെയ്തു?
അതും 8 വർഷം. അന്നങ്ങനെ പെരുമാറിയ ഒരുത്തന്റെ കയ്യിൽ നിന്നും ചന്ദ്ര എട്ടു കൊല്ലതിനപ്പുറം എന്താണ് കൂടുതൽ പ്രതീക്ഷിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല.
7. "തന്റെയാ വൈഫ് കുറച്ചൊക്കെ ഒന്ന് പോസസീവ് ആയിക്കൂടെ, ഭർത്താക്കന്മാർ കുറചൊക്കെ പൊസ്സസ്സീവ് ആകുന്നത് ഭാര്യമാർക്ക് ഇഷ്ടമാണ് "
എന്തിനാ ഫെമിനിസം, ഈക്വാലിറ്റി മതി എന്ന് പറഞ്ഞ,പോലായല്ലോ മിസ്റ്റർ ഷാനെ.
8. "എല്ലാ പെണ്ണിന്റെ ഉള്ളിലും ഒരു പെൺകുട്ടി ഉണ്ട് ദാസ്. ആരുടെയൊക്കെയോ കെയറും,അറ്റെൻഷനും, പാമ്പറിങ്ങുമൊക്കെ ആഗ്രഹിക്കുന്ന പെൺകുട്ടി."
ഷാനിന് തോന്നുന്ന അർത്ഥനിർണ്ണയം അല്ല സ്ത്രീ. കണ്ട കാലം മുതൽ ഈ ക്ലിഷേ ഒട്ടുമിക്ക എല്ലാ സിനിമകളിലും കാണാം. ഇതുവരെയും ഇതൊന്നും നിർത്താറായില്ലേ ആശാനേ. സ്ത്രീ എന്നുവെച്ചാൽ കെയറും അറ്റെൻഷനും സെക്സും ഒക്കെ മാത്രമേ നിങ്ങൾക്കൊക്കെ ആശയമായി ഉള്ളുവോ? വി ആർ മോർ ദാൻ ദാറ്റ്‌. വല്ലവന്റെയും അറ്റെൻഷനും പാമ്പറിങ്ങുമൊന്നുമല്ല നമ്മുടെ ജീവിതലക്ഷ്യം.
9. "അവളോടുള്ള ആക്രാന്തം എന്റെ പുറത്തു കാണിക്കുന്നു"
ഇതേ വാക്കുകൾ പറയുന്ന ചന്ദ്ര തന്നെ റേപ്പിൽ സ്നേഹം മിക്സ് ചെയ്യുമ്പോൾ സുഖം അനുഭവിക്കുന്നതായും പ്രകടിപ്പിക്കുന്നുണ്ട് മറ്റൊരു സീനിൽ. മറൈറ്റൽ റേപ്പ് കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്ന സീൻ.
10."Fuck you ബാഡ് ലാംഗ്വേജ്"
ഫക്ക് യൂ എന്ന് ദാസിന്റെ മുഖത്തു നോക്കി പറഞ്ഞിട്ട് പോകാതെ അടിമത്തം സഹിക്കുന്നത്ര ബാഡ് അല്ല എന്തായാലും.
എല്ലാം കഴിഞ്ഞ് ചന്ദ്ര വീണ്ടും തിരികെ പോകുന്നത് അടുക്കളയിലേക്കാണ്. പോടാ മൈരേ എന്നുപറഞ്ഞ് തലയുയർത്തി അഭിമാനത്തോടെ പോകുന്ന ചന്ദ്രയെ എന്ന് കാണാൻ കഴിയും ഷാൻ??
"ഞങ്ങളെ ചിന്തിപ്പിച്ച ദൈവത്തിന്"
എന്ന് തുടക്കത്തിൽ എഴുതി കാണിക്കുമ്പോൾ, ആ ദൈവത്തിനുള്ള സ്ത്രീവിരുദ്ധത പോലും ഉടച്ചു കളയേണ്ട സമയത്താണ് കലയെ ഇതുപോലെ മനുഷ്യരിലേക്ക് തെറ്റിദ്ധാരണ പരത്തുന്നപോലെ കേവലമൊരു വസ്തുവാക്കി കൊല്ലുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദീപാവലി ആഘോഷങ്ങള്‍ക്കിടെ ദുബായില്‍ 18കാരന്‍ കുഴഞ്ഞുവീണ് മരിച്ചു  (6 minutes ago)

സുശാന്ത് സിംഗ് രാജ്പുതിന്റെ മരണം: റിയ ചക്രവര്‍ത്തിക്ക് ക്ലീന്‍ ചിറ്റ് നല്‍കി സിബിഐ ക്ലോഷര്‍ റിപ്പോര്‍ട്ട്  (11 minutes ago)

പാമ്പ് കടിയേറ്റ വിവരം പറഞ്ഞിട്ടും ഗൗരവത്തിലെടുക്കാതെ പിതാവ്: പതിനൊന്നുകാരന് ദാരുണാന്ത്യം  (18 minutes ago)

ഭാര്യയെ കൊന്ന് കട്ടിലിനടിയില്‍ കുഴിച്ചിട്ട് ഭര്‍ത്താവ്  (25 minutes ago)

തന്നെ മര്‍ദിച്ച പൊലീസുകാരന്റെ വിവരങ്ങള്‍ പങ്കുവച്ച് ഷാഫി പറമ്പില്‍  (28 minutes ago)

നവജാത ശിശുവിന് നല്‍കിയ കുത്തിവെപ്പില്‍ പിഴവ് : കുഞ്ഞിന്റെ കൈ അഴുകി തുടങ്ങിയതിനാല്‍ കൈ മുറിച്ചുമാറ്റാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്  (33 minutes ago)

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് നിര്‍മിച്ച 'ഐഎന്‍എസ് മാഹി' നാവികസേനയ്ക്ക് കൈമാറി  (1 hour ago)

റീല്‍സ് ചിത്രീകരിക്കുന്നതിനിടെ പതിനഞ്ചുകാരന് ദാരുണാന്ത്യം  (1 hour ago)

പി.എം ശ്രീ പദ്ധതിയില്‍ കേരളം ഒപ്പുവച്ചു  (1 hour ago)

ലൈസന്‍സ് ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പുതുക്കി ഗതാഗത കമ്മീഷണര്‍  (2 hours ago)

റോഡിലെ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ യാത്രക്കാരിക്ക് പരിക്ക്  (2 hours ago)

പമ്പിലെ ജീവനക്കാരിക്ക് തോന്നിയ സംശയം പൊലീസിനെ അറിയിച്ചു: കള്ളനോട്ടുമായി മഞ്ചേരി സ്വദേശി ഷാന പൊലീസ് പിടിയില്‍  (4 hours ago)

ഗുരുവായൂരില്‍ വ്യാപാരി ജീവനൊടുക്കിയത് കൊള്ളപ്പലിശക്കാരന്റെ ഭീഷണിയെ തുടര്‍ന്ന്  (5 hours ago)

തൃശൂരില്‍ നാലുവയസുകാരന്‍ മരിച്ചത് പേനയുടെ മൂടി തൊണ്ടയില്‍ കുടുങ്ങി  (6 hours ago)

ജാമ്യ വ്യവസ്ഥ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് റാപ്പര്‍ വേടന്‍  (7 hours ago)

Malayali Vartha Recommends