Widgets Magazine
23
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എന്റെ പഴയ കാല സുഹൃത്ത്... വിവി രാജേഷ്... രാവിലെ മുതൽ മോദി ഒളിപ്പിച്ച ട്വിസ്റ്റ്.. പരിപാടിയ്ക്ക് ശേഷം മേയറുടെ തോളില്‍ കൈയ്യിട്ടാണ് മോദി പോയത്..ആദ്യമായി പൊതു വേദിയില്‍ വിശേഷിപ്പിച്ചത് ഇങ്ങനെ..


മാതാപിതാക്കളോ ബന്ധുക്കളോ, വീഡിയോ കണ്ടാൽ മോശമായ ലൈംഗിക വൈകൃതമുള്ളവനായി ചിത്രീകരിക്കും എന്ന് ദീപക് കരുതി: കസ്റ്റഡിയിലെടുത്ത ശേഷം പ്രതി ഷിംജിതയ്ക്ക് വേഷം മാറാൻ അവസരമൊരുക്കി: പോലീസിനെതിരെ ദീപക്കിന്റെ കുടുംബം...


എന്റെ സുഹൃത്തുക്കളെ എന്ന് മലയാളത്തിൽ അഭിസംബോധന ചെയ്ത് മോദി....കേരളത്തിന്റെ വികസനത്തിന് ഇന്ന് മുതൽ പുതിയ ദിശാബോധം നൽകും, കേരളത്തിലെ നഗരങ്ങളിലെ ദരിദ്ര കുടുംബങ്ങൾക്കും ആവാസ് യോജന വഴി വീട് കിട്ടിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി


അച്ഛന്റെയും അമ്മയുടെയും ലോകം ഗ്രീമ; വൈവാഹിക പ്രശ്‌നങ്ങളുടെ ചുഴിയിൽ പെട്ട മകൾക്ക് എന്തിനും താങ്ങായി നിന്ന അച്ഛന്റെ വേർപാട് കൂടി ആയപ്പോൾ താങ്ങാൻ കഴിഞ്ഞ് കാണില്ല... ആത്മഹത്യക്ക് പിന്നാലെ അധ്യാപികയുടെ വാക്കുകൾ


പ്രധാനമന്ത്രി തലസ്ഥാനത്ത്.... പുത്തരിക്കണ്ടം മൈതാനം വരെ റോഡ്ഷോ, വിമാനത്താവളത്തിൽ സ്വീകരിച്ച് മുഖ്യമന്ത്രിയും ​ഗവർണറും, അമൃത് ഭാരത് ട്രെയിനുകൾ ഫ്ലാ​ഗ് ഓഫ് ചെയ്യും, ആവേശ സ്വീകരണമൊരുക്കി ബിജെപി പ്രവർത്തകർ

നടി ആക്രമിക്കപ്പെട്ട കേസില്‍ കാവ്യമാധവനെ ഇന്ന് വിചാരണ കോടതി വിസ്തരിക്കും; കൂടുതല്‍ വിവരങ്ങള്‍ ഇന്ന് പ്രോസിക്യൂഷന്‍ ചോദിച്ചറിഞ്ഞേക്കുമെന്ന് സൂചന, അടുത്താഴ്ച സംവിധായകന്‍ നാദിര്‍ഷയെ കോടതി വിസ്തരിക്കും, കേസിലെ പ്രതിയായ ദിലീപ് ജാമ്യ വ്യവസ്ഥ ലംഘിച്ചു എന്ന് പ്രോസിക്യൂഷന്‍

28 JANUARY 2021 01:12 PM IST
മലയാളി വാര്‍ത്ത

ഒരിടവേളയ്ക്ക് പിന്നാലെ വീണ്ടും ഇതാ നടി ആക്രമിക്കപ്പെട്ട കേസ് ചർച്ചയാകുന്നു. കേസിലെ സാക്ഷി വിസ്താരം കഴിഞ്ഞദിവസം പുനഃരാരംഭിക്കുകയുണ്ടായി. പ്രൊസിക്യൂട്ടർ രാജി വെച്ചതിനെ തുടർന്ന് ഒരു ഘട്ടത്തിൽ വിചാരണ മുടങ്ങിയിരുന്നു. പുതിയ പ്രൊസിക്യൂട്ടറെ നിയമിച്ചതിന് ശേഷമാണ് കേസിൽ വിസ്താരം പുനഃരാരംഭിച്ചത്. നടി ആക്രമിക്കപ്പെട്ട കേസില്‍ കാവ്യമാധവനെ ഇന്ന് വിചാരണ കോടതി വിസ്തരിക്കും. കേസിലെ പ്രധാന സാക്ഷികളിലൊരാളാണ് കാവ്യ മാധവന്‍. കേസിൽ അന്വേഷണ സംഘം നേരത്തെ കാവ്യയെയും അമ്മ ശ്യാമളയെയും ചോദ്യം ചെയ്തിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തെ കുറിച്ച് ഒന്നുമറിയില്ല എന്നാണ് അന്ന് കാവ്യ മൊഴി നല്‍കിയിരുന്നത്. ഇക്കാര്യത്തിലുള്ള കൂടുതല്‍ വിവരങ്ങള്‍ ഇന്ന് പ്രോസിക്യൂഷന്‍ ചോദിച്ചറിഞ്ഞേക്കുമെന്നാണ് സൂചന.

അതേസമയം കഴിഞ്ഞാഴ്ച കാവ്യ മാധവന്റെ സഹോദരന്‍ മിഥുനെയും ഭാര്യയെയും വിസ്തരിച്ചിരുന്നു. ഇതിനുശേഷമാണ് കാവ്യയെ ഇന്ന് വിസ്തരിക്കുന്നത്. അടുത്താഴ്ച സംവിധായകന്‍ നാദിര്‍ഷയെ കോടതി വിസ്തരിക്കുമെന്നാണ് സൂചന. ഫെബ്രുവരി 2നാണ് നാദിര്‍ഷയെ വിസ്തരിക്കുക എന്നാണ് ലഭ്യമാകുന്ന വിവരം. അതോടൊപ്പം തന്നെ കേസിലെ പ്രതിയായ ദിലീപ് ജാമ്യ വ്യവസ്ഥ ലംഘിച്ചു എന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിക്കുകയും ചെയ്തു.

കേസിൽ മാപ്പുസാക്ഷിയായി മാറിയ പത്താം പ്രതി വിപിൻലാലിന് ഇന്നലെ ഹൈക്കോടതി ജാമ്യം അനുവദിക്കുകയുണ്ടായി. 29ന് വിചാരണക്കോടതിയിൽ ഹാജരായി ജാമ്യ വ്യവസ്ഥകൾ നടപ്പാക്കണമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. മാപ്പുസാക്ഷിയായതിന് പിന്നാലെ വിയ്യൂർ ജയിലിൽ അധികൃതർ വിപിൻലാലിനെ വിട്ടയയ്ക്കുകയുണ്ടായി. ജാമ്യം ലഭിക്കും മുമ്പ് വിട്ടയച്ച നടപടി ചട്ടവിരുദ്ധം എന്നായിരുന്നു കൊച്ചിയിലെ വിചാരണക്കോടതിയുടെ കണ്ടെത്തൽ. തുടർന്ന് വിപിൻലാലിനെ അറസ്റ്റ് ചെയ്യാൻ വാറന്‍റും പുറപ്പെടുവിച്ചു. ഇത് ചോദ്യം ചെയ്ത് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓടിക്കൊണ്ടിരുന്ന വാഹനം കുത്തിമറിച്ചിട്ട് കാട്ടുപോത്ത്: ഓട്ടോറിക്ഷ മറിഞ്ഞ് രണ്ട് യുവാക്കള്‍ക്ക് പരിക്ക്  (12 minutes ago)

അധ്യാപകനെ ക്രൂരമായി ആക്രമിച്ച് കവര്‍ച്ച നടത്തിയ സംഘം പിടിയില്‍  (47 minutes ago)

അടുത്ത നാല് ദിവസങ്ങളില്‍ ബാങ്കുകള്‍ അടഞ്ഞുകിടക്കും: അടിയന്തര ഇടപാടുകള്‍ ഇന്നു തന്നെ നടത്തുക  (1 hour ago)

മതിൽ ഇടിഞ്ഞു വീണ് രണ്ട് ഇന്ത്യൻ തൊഴിലാളികൾക്ക് ദാരുണാന്ത്യം  (1 hour ago)

VV RAJESH താരമായി മേയര്‍  (1 hour ago)

മാതാപിതാക്കളോ ബന്ധുക്കളോ, വീഡിയോ കണ്ടാൽ മോശമായ ലൈംഗിക വൈകൃതമുള്ളവനായി ചിത്രീകരിക്കും എന്ന് ദീപക് കരുതി: കസ്റ്റഡിയിലെടുത്ത ശേഷം പ്രതി ഷിംജിതയ്ക്ക് വേഷം മാറാൻ അവസരമൊരുക്കി: പോലീസിനെതിരെ ദീപക്കിന്റെ കുടു  (1 hour ago)

സ്വർണവിലയിൽ വീണ്ടും വർദ്ധനവ്‍...  (2 hours ago)

സെന്‍സെക്‌സ് 300 പോയിന്റ് താഴ്ന്ന നിലയിൽ  (2 hours ago)

വികസന പ്രവർത്തനങ്ങളുടെ നിർമ്മാണ ഉദ്ഘാടനം 24ന് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും...  (3 hours ago)

കെഎസ്ഇബി ലൈനിലെ ജോലിക്കിടെ തൊഴിലാളികൾക്ക് ഷോക്കേറ്റു....  (3 hours ago)

റെയിൽവേ ക്രോസിൽ ട്രയിൻ ട്രക്കുമായി കൂട്ടിയിടിച്ച് അപകടം...  (3 hours ago)

കേരളത്തിന്റെ വികസനത്തിന് ഇന്ന് മുതൽ പുതിയ ദിശാബോധം നൽകും.. എന്റെ സുഹൃത്തുക്കളെ എന്ന് മലയാളത്തിൽ അഭിസംബോധന ചെയ്ത് മോദി..  (3 hours ago)

അച്ഛന്റെയും അമ്മയുടെയും ലോകം ഗ്രീമ; വൈവാഹിക പ്രശ്‌നങ്ങളുടെ ചുഴിയിൽ പെട്ട മകൾക്ക് എന്തിനും താങ്ങായി നിന്ന അച്ഛന്റെ വേർപാട് കൂടി ആയപ്പോൾ താങ്ങാൻ കഴിഞ്ഞ് കാണില്ല... ആത്മഹത്യക്ക് പിന്നാലെ അധ്യാപികയുടെ വാക  (3 hours ago)

മണിക്കൂറിൽ 60 കിലോമീറ്റർവരെ വേഗതയിൽ ശക്തമായ കാറ്റും വീശുന്നതായി റിപ്പോർട്ടുകൾ, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു  (4 hours ago)

യുവാവ് ജീവനൊടുക്കി....  (4 hours ago)

Malayali Vartha Recommends