Widgets Magazine
10
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തദ്ദേശ തെരഞ്ഞെടുപ്പ്... രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന തൃശൂർ മുതൽ കാസർകോട് വരെയുള്ള ഏഴ് ജില്ലകളിൽ പരസ്യപ്രചാരണം സമാപിച്ചു.... നിശബ്ദ പ്രചാരണം ഇന്ന് , നാളെ വോട്ടെടുപ്പ്


54-ാമത് ദേശീയ ദിന അവധി ആഘോഷങ്ങൾക്കിടെ വാളുമായി പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ട യുവതിയെ ഫുജൈറ പൊലീസ് അറസ്റ്റ് ചെയ്തു...


അയ്യപ്പനോട് കളിച്ചവരാരും ജയിച്ചിട്ടില്ല; കോടിക്കണക്കിന് ആളുകളുടെ വികാരം സർക്കാർ വ്രണപ്പെടുത്തി: അയ്യപ്പന്റെ സ്വര്‍ണം മോഷ്ടിച്ചവര്‍ക്കെതിരെ എന്തുകൊണ്ടാണ് സിപിഎം നടപടി എടുക്കാത്തത്? എസ്.ഐ.ടിക്ക് മുന്നിലേയ്ക്ക് ചെന്നിത്തല


ഉദ്യോഗസ്ഥർ അവരുടെ നേട്ടത്തിനായി തന്നെ ബലിയാടാക്കി: തനിക്കെതിരെ ഗൂഢാലോചന നടന്നു; കുറ്റവിമുക്തനായതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടിക്ക് ഒരുങ്ങി ദിലീപ്...


രാഹുൽ മാങ്കൂട്ടത്തിൽ രണ്ടാം പീഡന കേസിൽ, കൂടുതൽ വകുപ്പുകൾ ചുമത്തി കേസെടുക്കാൻ അന്വേഷണസംഘം: 23കാരി നൽകിയ പരാതിയിൽ ബലാത്സംഗ കുറ്റത്തിന് പുറമെ, ശല്യപ്പെടുത്തുക, തടഞ്ഞു വെക്കുക തുടങ്ങിയ വകുപ്പുകൾ കൂടി ചുമത്തും; ഫെന്നിയെ പ്രതി ചേർക്കണമോയെന്ന കാര്യത്തിൽ തീരുമാനം കൂടുതൽ പരിശോധനയ്ക്ക് ശേഷം...

സായി കുമാർ ആദ്യ ഭാര്യയെയും മകളെയും ഉപേക്ഷിച്ചപ്പോൾ താങ്ങായത് ഈ നടി; ഏറെ കാലം അധ്വാനിച്ചതൊക്കെ ഭാര്യയ്ക്കും മോൾക്കും നൽകിയിട്ടും ഇരുവരും തന്നെ മനസിലാക്കിയില്ല: കുറ്റപ്പെടുത്തുകയും, ഒറ്റപ്പെടുത്തുകയും ചെയ്തതോടെ പതിയെ അകന്നു: ബിന്ദു പണിക്കര്‍ ജീവിതം തകർത്തെന്ന് ആദ്യ ഭാര്യ പറയുമ്പോൾ ഇപ്പോള്‍ ജീവിതത്തില്‍ തനിക്കെല്ലാം ബിന്ദുവാണെന്ന് സായി കുമാർ....

14 OCTOBER 2021 09:58 AM IST
മലയാളി വാര്‍ത്ത

മലയാള സിനിമയിൽ പകരം വയ്ക്കാനില്ലാത്ത അഭിനയ പ്രതിഭയാണ് നടൻ സായികുമാർ, നടനായും വില്ലനായും സഹതാരമായും നിരവധി കഥാപാത്രങ്ങൾ ചെയ്ത സായികുമാർ ഇപ്പോഴും മലയാള സിനിമയിൽ സജീവമാണ്. 1986 ൽ ആയിരുന്നു അഭിനേത്രിയും ഗായികയുമായ പ്രസന്ന കുമാരിയെ സായികുമാർ വിവാഹം കഴിച്ചത്. ഈ ദാമ്പത്യ ബന്ധത്തിലെ മകളാണ് വൈഷ്‌ണവി സായികുമാർ.

താരം അടുത്തിടെയാണ് അച്ഛന്റെ പാത പിന്തുടർന്ന് അഭിനയ രംഗത്ത് എത്തിയത്, സീ കേരളത്തിൽ വിജകരമായി പ്രദർശനം തുടരുന്ന കൈയെത്തും ദൂരത്ത് എന്ന സീരിയലിൽ കനക ദുർഗ്ഗാ എന്ന കഥാപാത്രം അവതരിപ്പിക്കുന്നത് വൈഷ്ണവിയാണ്. സായ്‌കുമാറും പ്രസന്ന കുമാരിയും തമ്മിലുള്ള വിവാഹ ബന്ധം പക്ഷെ 2007 ൽ അവസാനിപ്പിച്ചിരുന്നു.

തുടർന്ന് 2009ൽ ആയിരുന്നു മലയാളികളുടെ പ്രിയ നടി ബിന്ദു പണിക്കാരെ താരം വിവാഹം കഴിച്ചത്. 1997 ലാണ് സംവിധായകന്‍ ബിജു നായര്‍ ബിന്ദു പണിക്കരെ വിവാഹം കഴിച്ചത്. 2003 ല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ബിജു നായര്‍ മരിച്ചു. ബിന്ദുവിനും ബിജുവിനും അരുന്ധതി പണിക്കര്‍ (കല്യാണി) എന്നു പേരുള്ള ഒരു മകളുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താര കുടുംബത്തിലെ ചില വിശേഷങ്ങളാണ്.

സായി കുമാർ ആദ്യ ഭാര്യയെയും മകളെയും ഉപേക്ഷിച്ചപ്പോൾ ഒപ്പം നിന്നത് ചെറിയമ്മ വിജയകുമാരിയാണെന്ന് വൈഷ്‌ണവി മുമ്പ് പറഞ്ഞിരുന്നു. തന്റെ അഭിനയ അരങ്ങേറ്റത്തെത്തിന് കൂടുതൽ കരുത്ത് നൽകിയതും ചെറിയമ്മ വിജയകുമാരിയാണെന്ന് വൈഷ്ണവി പറയുന്നു. കഴിഞ്ഞ ദിവസം എന്റെ കുഞ്ഞമ്മയും ഞാനും എന്ന ക്യാപ്‌ഷനോടെ വൈഷ്ണവി സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രം വൈറലായിരുന്നു.

 

 

വിജയകുമാരിയും നടി സീമ ജി നായരും വഴി അവിചാരിതമായാണ് കയ്യെത്തും ദൂരത്തിൽ വൈഷ്‌ണവിക്ക് അവസരം ലഭിച്ചത്. ഭർത്താവ് സുജിത് കുമാറിനൊപ്പം ദുബായിലായിരുന്നു വൈഷ്‌ണവി. അവധിക്കു വന്ന്, ലോക്ക് ഡൗൺ കാലത്ത് നാട്ടിൽ കുടുങ്ങിപോവുകയും അങ്ങനെ അപ്രതീക്ഷിതമായിട്ടാണ് പരമ്പരയിലേക്ക് എത്തിയതും. ഭർത്താവും കുടുംബവും പൂർണ്ണ പിന്തുണയാണ് നൽകിയത്. അദ്ദേഹത്തിന്റെ പിന്തുണയും പ്രോത്സാഹനവുമാണ് ജീവിതത്തില്‍ ഇങ്ങനെ ഒരു വഴിത്തിരിവിന് കാരണമായതെന്ന് വൈഷ്ണവി പറയുന്നു.

മകൾ വൈഷ്ണവിയുടെ വിവാഹം തന്നെ അറിയിച്ചിരുന്നില്ലെന്നും സ്വന്തം മകളുടെ വിവാഹത്തിന് പങ്കെടുക്കാഞ്ഞതിന് തന്നെ നിരവധി പേർ വിമർശിച്ചിരുന്നതായി സായികുമാർ മുമ്പ് നൽകിയ അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. താൻ ഏറെ കാലം അധ്വാനിച്ചതൊക്കെ തന്റെ ഭാര്യക്കും മോൾക്കും വേണ്ടിയായിരുന്നു. മോളുടെ ഭാവി സുരക്ഷിതമാക്കേണ്ടത് അച്ഛൻറെ കടമയല്ലേ. സന്തോഷത്തോടെ എനിക്കുള്ളതെല്ലാം ഞാൻ അവർക്ക് നൽകിയിരുന്നു. പക്ഷെ കുറച്ചു കഴിഞ്ഞപ്പോൾ തന്റെ മകളും തന്നെ മനസിലാക്കാതെ കുറ്റപ്പെടുത്താനും ഒറ്റപ്പെടുത്തുകയും ചെയ്തു. അത് തന്നെ ഒരുപാട് വിഷമത്തിലാക്കിയെന്നും, താൻ അത് തിരുത്താൻ പോയില്ലെന്നും, അങ്ങനെ പതുക്കെ പതുക്കെ ഞങ്ങൾ അകലുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

രണ്ടാം ഭാര്യ ബിന്ദു പണിക്കര്‍ക്കെതിരെ സായ്കുമാറിന്റെ ആദ്യ ഭാര്യ രംഗത്തെത്തിയത് വലിയ വിവാദമായിരുന്നു. ബിന്ദു പണിക്കര്‍ തന്റെ ജീവിതം തകര്‍ത്തു എന്നായിരുന്നു പ്രസന്ന അന്ന് ആരോപിച്ചത്. എന്നാല്‍ ഈ ആരോപണത്തെ ബിന്ദുവും സായ്കുമാറും നിഷേധിച്ചിരുന്നു. ബിന്ദുവിനൊപ്പമുള്ള ജീവിതത്തെ കുറിച്ച്‌ സായ്കുമാര്‍ പഴയൊരു അഭിമുഖത്തില്‍ വാചാലനായിട്ടുണ്ട്. തനിക്ക് എല്ലാം ബിന്ദുവാണെന്നായിരുന്നു സായ്കുമാര്‍ പറഞ്ഞത്. ബിന്ദുവിന്റെ മാത്രമല്ല, ഒരുപാട് സ്ത്രീകളുടെ പേര് ഞാനുമായി ബന്ധപ്പെടുത്തി വാര്‍ത്തകള്‍ വന്നു. ഏറ്റവും ഒടുവിലാണ് ബിന്ദുവിന്റെ പേര് വന്നത്. സത്യത്തില്‍ എനിക്കന്ന് ബിന്ദുവുമായി അത്ര അടുപ്പം പോലും ഇല്ല. ഇപ്പോള്‍ ജീവിതത്തില്‍ തനിക്കെല്ലാം ബിന്ദുവാണെന്നും സായ്കുമാര്‍ പറയുന്നു. ബിന്ദു പണിക്കരുടെ ആദ്യ വിവാഹത്തിലെ മകൾ അരുന്ധതി ഇവരോടൊപ്പമാണ് ഉള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കല്ലുകൊണ്ട് തലയ്ക്ക് അടിച്ചു  (1 minute ago)

പാലക്കാട് - നേമം പീഡനക്കേസിൽ ഹൈക്കോടതി 15 വരെ അറസ്റ്റ് വിലക്കിയിട്ടുണ്ട്  (15 minutes ago)

വാദിക്കാനാകാതെ രാഹുല്‍ ഈശ്വര്‍... കോടതി വിധി വന്നതോടെ ദിലീപിനെ തോളിലേറ്റി എതിര്‍ത്തവരില്‍ ഒരുകൂട്ടര്‍, 8 വർഷത്തെ പോരാട്ടത്തിനൊടുവിൽ സത്യം ജയിച്ചു’; ദിലീപിനെ പിന്തുണച്ച് നടി റോഷ്ന  (18 minutes ago)

ഒമാനിൽ നിര്യാതനായി..  (21 minutes ago)

വാദ്യമേളങ്ങളുടെ അകമ്പടിയിലും പൊലീസിന്റെ പ്രത്യേക സുരക്ഷാക്രമീകരണത്തിലുമാണ് ഘോഷയാത്ര സന്നിധാനത്ത് എത്തും  (32 minutes ago)

സന്താനങ്ങൾക്കു രോഗാദിദുരിതമോ ക്ലേശമോ ഇന്ന് ഉണ്ടാകും. വാഹനങ്ങൾ ഉപയോഗിക്കുന്നവർ  (49 minutes ago)

കണ്ണൂര്‍ പേരാവൂർ സ്വദേശി നാട്ടിൽ നിര്യാതനായി‌  (1 hour ago)

കേരളത്തിന് 127 റൺസിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡ്  (1 hour ago)

ബൂത്തിനുള്ളിൽ കുഴഞ്ഞ് വീണു..  (1 hour ago)

നവംബർ 30 നാണ് അ‍ഞ്ചു പേര്‍ക്കെതിരെ കേസെടുത്തത്  (2 hours ago)

ട്രെയിനിന്റെ എൻജിനോട് ചേർന്ന് ലോക്കോ പൈലറ്റ്  (2 hours ago)

മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും....  (2 hours ago)

മന്ത്രിമാർ ഇന്ന് ലോക്ഭവനിലെത്തി ഗവർണർ ആർ.വി ആർലേക്കറെ കാണും  (2 hours ago)

നിശബ്ദ പ്രചാരണം ഇന്ന് , നാളെ വോട്ടെടുപ്പ്  (2 hours ago)

ആ ജഡ്ജി ഇതേ ചെയ്യു.... ചാണക്യ തന്ത്രം, കൂടോത്രത്തിൽ എരിഞ്ഞ് ആ പെണ്ണ്'.... എനിക്ക് രണ്ട് പറയാൻ ഉണ്ട്  (10 hours ago)

Malayali Vartha Recommends