തെന്നിന്ത്യന്‍ നായിക നമിതയുടെ ആ ആഗ്രഹം അങ്ങനെ സാധിച്ചു, മോഹന്‍ലാലിനൊപ്പമുള്ള ഫോട്ടോ വൈറലായി
തെന്നിന്ത്യന്‍ നായിക നമിതയുടെ ആ ആഗ്രഹം അങ്ങനെ സാധിച്ചു. ഉടന്‍തന്നെ കാര്യം അറിയിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റും ചെയ്തു. പുലിമരുകന്റെ ലൊക്കേഷനില്‍ നമിത സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് മോലീവുഡിലെ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. ഒരു കാലത്ത് തെന്നിന്ത്യയില്‍ ഐറ്റം നമ്പറുകളിലൂടെ ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടിയ നമിത പുലിമുരുകനില്‍ മോഹന്‍ലാലിനൊപ്പം വണ്ണം കുറച്ച് സ്ലിം ബ്യൂട്ടിയായിട്ടാണ് അഭിനയിക്കുന്നത്. ലാലിനോടൊപ്പമുള്ള അഭിനയം തന്റെ ആഗ്രഹമായിരുന്നുന്ന പറഞ്ഞ് ലൊക്കേഷനില്‍ വെച്ച് മോഹന്‍ലാലിനൊപ്പം നമിത എടുത്ത സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.
ചിത്രത്തിന്റെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നമിത ചിത്രത്തില്‍ ഒരു ഐറ്റം ഡാന്‍സ് കുടി ചെയ്യുന്നുണ്ട്. കമാലിനി മുഖര്‍ജിയാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയാകുന്നത്. വനാതിര്‍ത്തിയോട് ചേര്‍ന്ന ഗ്രാമത്തില്‍ മൃഗങ്ങളോട് ഏറ്റുമുട്ടി ജീവിക്കുന്ന മുരുകന് എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്.മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രങ്ങളിലൊന്നാണ് പുലിമുരുകന്. ഈയിടെ ചിത്രത്തിന്റെ സെറ്റില്‍ കൂട്ടയടിയുണ്ടായത് വിവാദമായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha