സൂസന്നെ വിവാഹം കഴിക്കുന്നത് ഹൃതിക് റോഷന്റെ അടുത്ത സുഹൃത്തിനെ
ഹൃതിക് റോഷന്റെ മുന്‍ഭാര്യ സുസന്നൈ ഖാന് വീണ്ടും വിവാഹത്തിനൊരുങ്ങുന്നു. ഹൃതിക് റോഷന്റെ അടുത്ത സുഹൃത്തുക്കളിലൊരാളെയാണ് വിവാഹം കഴിക്കുന്നത്.
ഡിസംബര്‍ 2013ല്‍ വേര്‍പിരിഞ്ഞ ഹൃതിക്കും സുസന്നൈയും 2014 നവംബര്‍ മാസം നിയമപരമായി വിവാഹമോചനം നേടി. 13 വര്‍ഷം നീണ്ട ദാമ്പത്യബന്ധത്തിനാണ് അതോടെ വിരാമമായത്. ഇരുവര്‍ക്കും രണ്ട് ആണ്‍മക്കളുണ്ട്.
ഹൃതിക്കിന്റേയും സുസന്നെയുടെയും അടുത്തസുഹൃത്താണ് വരനെന്നും ഇയാള്‍ തന്നെയാണ് ഇരുവരുടെയും വിവാഹമോചനത്തിനും പ്രധാന കാരണമെന്നാണ് പറയുന്നത്. എന്നാല്‍ സുസന്നെയുടെ കുടുംബത്തിന് ഈ ബന്ധത്തോട് ഒട്ടുംതാല്പര്യമില്ലെന്നും കേള്‍ക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha