സി.ഐ.ഡി മൂസയ്ക്കും റണ്‍വേയ്ക്കും രണ്ടാംഭാഗം

സൂപ്പര്‍ഹിറ്റുകളായ സി.ഐ.ഡി മൂസയ്ക്കും രണ്ടാം ഭാഗം വരുന്നു. രണ്ട് ചിത്രങ്ങളും ദിലീപിന്റെ ഗ്രാന്റ് പ്രൊഡക്ഷന്‍സാണ് നിര്‍മിക്കുന്നത്. അതിന് പുറമേ മറ്റ് ഭാഷകളിലും സിനിമ നിര്‍മിക്കാന്‍ ആലോചിക്കുന്നുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷം താരം ഒരു തമിഴ് ചിത്രത്തിലും അഭിനയിക്കുന്നുണ്ട്. സന്താനം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മുമ്പ് വിജയകാന്തിന്റെ അനുജനായി രാജ്യം എന്ന ചിത്രത്തില്‍ ദിലീപ് അഭിനയിച്ചിരുന്നു.
ദിലീപ് ആദ്യമായി തെലുങ്കില്‍ അഭിനയിക്കുന്ന സത്യസായി ബാബ ഈ വര്‍ഷം അവസാനം തുടങ്ങും. കോടിരാമകൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തിന് 100 കോടിയാണ് മുതല്‍മുടക്ക്. ദിലീപിന്റെ സീനുകള്‍ പുട്ടവര്‍ത്തിയിലും ഹൈദരാബാദിലും മറ്റുമായി ചിത്രീകരിക്കും. സത്യസായിയുടെ 25 വയസ് മുതല്‍ മരണം വരെയുള്ള രംഗങ്ങളാണ് ചിത്രീകരിക്കുന്നത്. സൗഹൃദങ്ങളുടെ പേരില്‍ ചെയ്ത പല ചിത്രങ്ങളും വേണ്ടത്ര വിജയിച്ചില്ല. അതിനാല്‍ അത്തരം ചിത്രങ്ങളില്‍ ശ്രദ്ധിച്ചേ അഭിനയിക്കൂ എന്നും താരം പറഞ്ഞു.
മുന്നിര എഴുത്തുകാരുടെ സിനിമയ്‌ക്കൊപ്പം പുതിയ ആളുകളുടെ സിനിമകള്‍ക്കും പ്രാധാന്യം നല്‍കും. അഭിനയിച്ച സിനിമകളില്‍ എണ്‍പത് ശതമാനവും ഹിറ്റാക്കിയതാണ് ദിലീപിന്റെ ഏറ്റവും വലിയ ക്രഡിറ്റ്. ലൈഫ് ഓഫ് ജോസൂട്ടി യഥാര്‍ത്ഥ ജീവിതവുമായി അടുത്ത് നില്‍ക്കുന്ന ചിത്രമാണ്. അത്തരം ചിത്രങ്ങളാണ് ഭാവിയില്‍ വരാന്‍ പോകുന്നതെന്നും താരം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha