പ്രതിഫലം താങ്ങാനാവാത്തതിനാല്‍ മോഹന്‍ലാലിനെ ഒഴിവാക്കി

മോഹന്‍ലാലിന്റെ പ്രതിഫലം താങ്ങാനാവാതെ ഷാജി എന്‍ കരുണ്‍ മെഗാതാരത്തെ തന്റെ പുതിയ ചിത്രത്തില്‍ നിന്നും ഒഴിവാക്കി. പ്രശസ്ത സാഹിതത്യകാരന്‍ ടി പത്മനാഭന്‍ എഴുതിയ കഥ കടലിനെ അടിസ്ഥാനമാക്കി ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്യുന്ന ഗാഥ എന്ന മെഗാ പ്രോജക്ടില്‍ നിന്നുമാണ് മോഹന്‍ലാലിനെ ഒഴിവാക്കിയത്.
നിരവധി ദേശീയ പുരസ്‌ക്കാരങ്ങള്‍ നേടിയ ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്യുന്ന ഇന്തോ-പോളിഷ് ഫ്രഞ്ച് ചിത്രമാണ് ഗാഥ. ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതത്തില്‍ അഗ്രഗണ്യനായ സംഗീതജ്ഞനാണ് ചിത്രത്തിലെ നായകന്‍. ഗാഥയുടെ കഥ മോഹന്‍ലാല്‍ കേട്ടതിനെ തുടര്‍ന്നാണ് നായകകഥാപാത്രത്തെ അവതരിപ്പിക്കാന്‍ സമ്മതിച്ചത്. ഷാജിക്കും മോഹന്‍ലാലിനെ അഭിനയിപ്പിക്കാനായിരുന്നു ആഗ്രഹം. നേരത്തെ മോഹന്‍ലാലും ഷാജി എന്‍ കരുണും ചേര്‍ന്ന് അവതരിപ്പിച്ച വാനപ്രസ്ഥം വമ്പിച്ച പ്രേക്ഷക പ്രീതി നേടിയിരുന്നു. നിരവധി അവാര്‍ഡുകളും ചിത്രം കരസ്ഥമാക്കിയിരുന്നു.
പത്മനാഭന്റെ ചെറുകഥ മോഹന്‍ലാല്‍ വായിച്ചിരുന്നു. ഷാജിയാണ് കഥ മോഹന്‍ലാലിന് നല്‍കിയത്. മോഹന്‍ലാലിനെ അഭിനയിപ്പിക്കാനായിരുന്നു ഷാജിയുടെ തീരുമാനമെങ്കിലും ചിത്രത്തിന്റെ കോസ്റ്റ് വര്‍ക്ക് ഔട്ട് ചെയ്തപ്പോള്‍ നിര്‍മ്മാതാക്കളാണ് താരത്തെ മാറ്റണമെന്ന് ആവശ്യപ്പെട്ടത്. എല്ലാ ആഗ്രഹങ്ങളും സാധിക്കാന്‍ കഴിയില്ലല്ലോ. സിനിമയാകുമ്പോള്‍ മുടക്കുമുതല്‍ ഒരു പ്രധാന കാര്യമാണ് ഷാജി എന്‍ കരുണ്‍ പറഞ്ഞു.
അടുത്ത വര്‍ഷം സിനിമയുടെ നിര്‍മ്മാണം ആരംഭിക്കാനാണ് പരിപാടി. മോഹന്‍ലാലിനു പകരം ആരെ തിരഞ്ഞെടുക്കണമെന്ന് തീരുമാനിച്ചിട്ടില്ല. മോഹന്‍ലാലിനെ മാത്രമല്ല ഷാജിയുടെ മനസിലുണ്ടായിരുന്ന ചില പ്രമുഖ താരങ്ങളെ കൂടി ഒഴിവാക്കേണ്ടി വരുമെന്നാണ് ചിത്രവുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. അത് ആരൊക്കെയാണെന്ന് അണിയറപ്രവര്‍ത്തകര്‍ ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. കോടികളാണ് മോഹന്‍ലാല്‍ ഇപ്പോള്‍ വാങ്ങുന്ന പ്രതിഫലം. എന്നാല്‍ സംവിധായകനെ അനുസരിച്ച് തുക കുറഞ്ഞെന്നിരിക്കും. നല്ല സിനിമകള്‍ക്ക് വേണ്ടി മോഹന്‍ലാല്‍ വിട്ടു വീഴ്ചയ്ക്ക് തയ്യാറാകാറുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha