തന്നെ മാറി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചവരോട് നന്ദിയുണ്ടെന്ന് നടന്‍ ദിലീപ്, ചിന്ത മകളെക്കുറിച്ച് മാത്രം

തന്നെ മാറി ചിന്തിപ്പിക്കാന്‍ ശ്രമിച്ചവരോട് തനിക്ക് നന്ദിയുണ്ടെന്ന് നടന്‍ ദീലീപ്. നമ്മള്‍ നമ്മളുടെ സ്വന്തമെന്ന് കരുതിയവര്‍ നമ്മോട് കാണിക്കുന്ന അകല്‍ച്ച ഏതൊരാള്‍ക്കും താങ്ങാന്‍ കഴിയുന്നതല്ലന്നും തന്റെ ചിന്ത മകള്‍ മീനാക്ഷിയെ കുറിച്ച് മാത്രമാണെന്നും ദിലീപ് പറഞ്ഞു. ചില സംഭവങ്ങള്‍ നമ്മെ മാറി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കും. അത് തന്നെയാണ് തനിക്കും പ്രചോദനമായത്. പരാജയങ്ങള്‍ മറക്കാന്‍ കൂടുതല്‍ കഠിനമായി അധ്വാനിക്കും. ജോലി ചെയ്യും അതിന്റെ റിസള്‍ട്ട് ഉണ്ടാവുകയും ചെയ്യും. അത് തന്നെയാണ് ലൈഫ് ഓഫ് ജോസൂട്ടിയിലും സംഭവിച്ചത്.
മകള്‍ മീനാക്ഷിയുടെ ഭാവി മാത്രമാണ് തന്റെ മനസില്‍. അവള്‍ക്ക് ആരുമില്ലെന്ന തോന്നല്‍ ഉണ്ടായാല്‍ അത് തനിക്ക് സഹിക്കാന്‍ കഴിയില്ല. അവള്‍ക്കിപ്പോള്‍ അച്ഛനും അമ്മയും എല്ലാം താനാണ്. ലൈഫ് ഓഫ് ജോസൂട്ടിയുടെ ഷൂട്ടിങ് സമയത്ത് അവള്‍ എനിക്കൊപ്പം തന്നെയുണ്ടായിരുന്നു. പ്രായത്തിന്റെ പക്വത മീനാക്ഷിയിലുണ്ട്. എന്റെ ഷൂട്ടിങ് തിരക്കുകളെ കുറിച്ചൊക്കെ അവള്‍ക്കറിയാം.
ഒരു സമയത്ത് കനത്ത തിരിച്ചടികള്‍ നേരിട്ടിരുന്നു. കുറച്ചു വര്‍ഷങ്ങളായി ചെയ്ത ചിത്രങ്ങളൊക്കെ പരാജയമായിരുന്നു. എല്ലാം ഒരേ ടെയ്സ്റ്റ്. അപ്പോഴാണ് ഒന്നു മാറി ചിന്തിക്കാന്‍ തോന്നിയത്. ഇതിനെ തുടര്‍ന്നാണ് റിയലിസ്റ്റിക്കായ കഥാപാത്രങ്ങള്‍ ചെയ്യുന്നത്.അങ്ങനെയാണ് ചന്ദ്രേട്ടന്‍ എവിടെയാ, ലൈഫ് ഓഫ് ജോസൂട്ടി പോലുള്ള ചിത്രങ്ങളുടെ ഭാഗമാകുന്നത്.
ലൈഫ് ഓഫ് ജോസൂട്ടിയെ സംബന്ധിച്ച് തനിക്കൊരു സൂപ്പര്‍സ്റ്റാര്‍ ഇമേജിന്റെ ആവശ്യമില്ലായിരുന്നു. ഒരു സാധാരണ ജീവിതമാണ് ലൈഫ് ഓഫ് ജോസുകുട്ടി വരച്ചുകാട്ടുന്നത്. അത്തരമൊരു കഥാപാത്രത്തിന് സൂപ്പസ്റ്റാറിന്റെ ഗിമ്മിക്കും ഇമേജും ചേരില്ല. എങ്ങനെ ഒരു യഥാര്‍ത്ഥ ജീവിതം പച്ചയായി ചിത്രീകരിക്കുന്നു എന്നതിലാണ് കാര്യം. വലിയ സംഘട്ടനമൊന്നുമില്ല. അത് പൂര്‍ണമായി നിയന്ത്രിക്കുന്നത് സംവിധായകനാണ്.
മലയാള സിനിമയ്ക്ക് സംഭവിച്ചു കൊണ്ടിരിക്കുന്ന തളര്‍ച്ചയ്ക്കും മാറ്റം തന്നെയാണ് ഒറ്റമൂലി.
മലയാള സിനിമ മാറ്റത്തിനു തയ്യാറെടുക്കേണ്ട സമയമായിരിക്കുന്നു. മറ്റ് ഇന്റസ്ട്രിയുമായി താരതമ്യം ചെയ്യുമ്പോള്‍ മലയാള സിനിമ ഇപ്പോള്‍ യാഥാസ്ഥിതികമാണ്. സാമ്പത്തികപരമായും അല്ലാതെയും ചെറിയ ചിത്രങ്ങളെ കുറിച്ച് മാത്രമേ മലയാള ചിന്തിക്കുന്നുള്ളൂ. അത് പ്രേക്ഷകര്‍ അംഗീകരിക്കാത്തതുകൊണ്ടല്ല. അങ്ങനെയെങ്കില്‍ അന്യഭാഷ ചിത്രങ്ങള്‍ക്ക് കേരളത്തിലെ തിയേറ്ററുകളില്‍ നിന്ന് എങ്ങനെ ഇങ്ങനെ കളക്ഷന്‍ നേടാന്‍ കഴിയുന്നുവെന്നതിനെക്കുറിച്ച് നമ്മള്‍ ചിന്തിക്കണം. ഒരു അഭിനേതാവെന്ന നിലയിലും നിര്‍മ്മാതാവെന്ന നിലയിലും ബിഗ് ബജറ്റ് ചിത്രങ്ങള്‍ ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്നും ദിലീപ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha