മംമ്ത ചികില്‍സയ്ക്കായി അമേരിക്കയിലേക്ക്

ടു കണ്‍ട്രീസിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷം മംമ്ത ലോസ്ആഞ്ചലോസിലേക്ക് ചികില്‍സയ്ക്കായി പോയി. അവിടെ ചികില്‍സയ്ക്ക് എത്തിയാല്‍ തന്നെ മനസിന് വലിയ സന്തോഷമാണ്. എല്ലാത്തരത്തിലുമുള്ള സ്വാതന്ത്ര്യവും അവിടുണ്ട്. ആരും എന്നെ തിരിച്ചറിയില്ല, കമന്റടിക്കില്ല, യാത്ര ചെയ്യാം അങ്ങനെ എല്ലാം. എന്റേതായ സന്തോഷങ്ങള്‍ക്ക് സമയം കണ്ടെത്താനുമാവും. വര്‍ഷത്തിന്റെ ചിത്രീകരണം ഏറെ വേദനയോടെയാണ് പൂര്‍ത്തീകരിച്ചത്. കാന്‍സറിന്റെ വേദന എനിക്കും അമ്മയ്ക്കും മാത്രമേ അറിയാവൂ. രഞ്ജിത്തിന്റെ ശങ്കറിന്റെ നിര്‍ബന്ധം കൊണ്ടാണ് ഏഴ് ദിവസം കൊണ്ട് ചെറിയ വേഷം ചെയ്തത്.
വര്‍ഷം തീര്‍ന്ന ശേഷം അമേരിക്കയിലേക്ക് പോയി. അതിന് ശേഷം വന്നു വീണ്ടും അഭിനയിച്ചത് ടു കണ്‍ട്രീസിലാണ്. ദിലീപ് നല്ല കോ ആര്‍ട്ടിസ്റ്റാണ്. മുമ്പും ഞങ്ങള്‍ നല്ല ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. എന്റെ അച്ഛനാണ് എന്റെ മറ്റൊരു ശക്തിയെന്നും താരം പറഞ്ഞു. എല്ലാ കാര്യങ്ങള്‍ക്കും സയലന്റായാണ് അച്ഛന്‍ പിന്തുണ നല്‍കുന്നത്. അച്ഛനും അമ്മയും തന്നെയാണ് എന്റെ ഏറ്റവും വലിയ ശ്കതി. സിനിമയിലുള്ള കുറച്ച് സുഹൃത്തുക്കള്‍ കാര്യങ്ങള്‍ അന്വേഷിക്കാറുണ്ട്. അതും വലിയ സന്തോഷമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha