ദുല്‍ഖര്‍ കലിപ്പാകുന്നു

രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ കലിപ്പാകുന്നു. കലിപ്പ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം കൊച്ചി അധോലോകത്തിന്റെ കഥയാണ് പറയുന്നത്. മുംബയിലും കുറച്ച് ദിവസത്തെ ഷൂട്ടിംഗ് ഉണ്ട്. ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തില്‍ തിരുവനന്തപുരത്തെ ഗുണ്ടാ സംഘങ്ങളുടെ കഥയാണ് പറഞ്ഞത്. അതിന് ശേഷം നീണ്ട ഇടവേളയെടുത്താണ് രാജീവ് രവി പുതിയ ചിത്രം ഒരുക്കുന്നത്. പുതിയ നായികയായിരിക്കും. 100 ഡെയ്‌സ് ഓഫ് ലവ് ഉള്‍പ്പെടെയുള്ള ചിത്രങ്ങളുടെ പരാജയത്തോടെ വാരിവലിച്ച് ചിത്രങ്ങള്‍ ചെയ്യാന്‍ ദുല്‍ഖറും തയ്യാറല്ല.
രാജീവ് രവി ചിത്രത്തിന് ശേഷം അമല്‍നീരദിന്റെ ചിത്രത്തിലാണ് ദുല്‍ഖര്‍ അഭിനയിക്കുന്നത്. അതിന് ശേഷം പ്രതാപ് പോത്തന്‍ സംവിധാനം ചെയ്യുന്ന ചിത്രം. അഞ്ജലിമേനോനാണ് തിരക്കഥ എഴുതുന്നത്. ബാംഗ്ലൂര്‍ ഡെയ്‌സിനു ശേഷം ദുല്‍ഖറും പ്രതാപ് പോത്തനും അഞ്ജലിയും ഒരുമിക്കുന്ന ചിത്രമാണ്. പ്രേമവും മൊയ്തീനും സൃഷ്ടിച്ച പോലുള്ള വിജയം നേടുന്ന ചിത്രത്തിനായി ദുല്‍ഖര്‍ കാത്തിരിക്കുകയാണ്. മമ്മൂട്ടിയുടെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ചിത്രങ്ങള്‍ വാരിവലിച്ച് ചെയ്യണ്ടെന്ന് തീരുമാനിച്ചതെന്നും അറിയുന്നു.
തമിഴില്‍ മണിരത്‌നത്തെ പോലുള്ള പ്രധാന സംവിധായകരുടെ ചിത്രങ്ങള്‍ക്ക് ഡേറ്റ് കൊടുക്കാനാണ് തീരുമാനം. മലയാളത്തില്‍ പുതുമുഖ സംവിധായകരുടെ തിരക്കഥ പൂര്‍ണമായി വായിച്ച് കേട്ട ശേഷമേ അഭിനയിക്കൂ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























