നാഗചൈതന്യയുമായുള്ള വിവാഹമോചനത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം 'കോഫി വിത്ത് കരണില്‍' തുറന്ന് പറയാൻ സാമന്ത! ഒടുവില്‍ മൗനം വെടിയുമ്പോൾ പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ വിവാഹമോചനത്തിന്റെ കാര്യം എഡിറ്റ് ചെയ്ത് കളയുമോ എന്ന സംശയത്തിൽ ആരാധകര്‍

ദീര്‍ഘനാളത്തെ പ്രണയത്തിനുശേഷം 2018-ലായിരുന്നു നാഗചൈതന്യയും സാമന്തയുമായുള്ള വിവാഹം. എന്നാല്‍ നാല് വര്‍ഷത്തിന് ശേഷം ജീവിതപങ്കാളികള്‍ എന്ന നിലയില്‍ തങ്ങള്‍ വേര്‍പിരിയുകയാണെന്നും ഏതാണ്ട് 10 വര്‍ഷത്തിലധികമായി തുടരുന്ന സൗഹൃദം ഇനിയും നിലനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സൂചിപ്പിച്ചാണ് വിവാഹമോചന വാര്‍ത്ത സ്ഥിരീകരിച്ച് ഇരുവരും സംയുക്ത പ്രസ്താവന ഇറക്കിയത്. ദാമ്പത്യ ജീവിതത്തില്‍ മാത്രമല്ല, തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്നും സാമന്ത നാഗചൈതന്യയെ അണ്‍ഫോളോ ചെയ്തുകഴിഞ്ഞു. എന്നാല്‍ നാഗചൈതന്യ സാമന്തയെ ഇപ്പോഴും ഫോളോ ചെയ്യുന്നുണ്ട്. നേരത്തെ വിവാഹമോചന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ നിന്ന് നാഗചൈതന്യക്കൊപ്പമുള്ള ചിത്രങ്ങളെല്ലാം സാമന്ത നീക്കം ചെയ്തിരുന്നു.
എന്നാൽ ഇരുവരുടെയും വിവാഹമോചനത്തിലേക്ക് വഴിതെളിച്ച കാരണം ഇതുവരെയായും അജ്ഞാതമായി തുടരുകയാണ്. വിവാഹമോചനവാര്‍ത്തകള്‍ പുറത്തുവന്ന ശേഷം ഇരുവരും മാധ്യമങ്ങളില്‍ നിന്ന് പരമാവധി അകലം പാലിച്ചുനില്‍ക്കുകയാണ്. എങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. പുതിയ സിനിമകളുടെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ഇരുവരും പങ്കുവെക്കാറുണ്ട്. അതിനിടെ തനിക്കു നേരെ വരുന്ന സൈബര്‍ ആക്രമണങ്ങളോട് സാമന്ത രണ്ടും കല്പിച്ച് പ്രതികരിക്കാറുണ്ട്. നാഗചൈതന്യയുമായുള്ള വിവാഹമോചനത്തിന് ശേഷം സാമന്തയുടെ താരമൂല്യം വര്‍ദ്ധിക്കുന്നതാണ് കണ്ടത്. ഒരു പാന്‍ ഇന്ത്യന്‍ താരമായി സാമന്ത മാറിക്കഴിഞ്ഞു. പുഷ്പയിലെ ഐറ്റം ഡാന്‍സ് സാമന്തയുടെ കരിയറിലെ നാഴികക്കല്ലായിത്തീരുകയായിരുന്നു. ബോളിവുഡിലേക്ക് സാമന്തയുടെ എന്‍ട്രി ഉടനുണ്ടാകുമെന്നാണ് ബിടൗണ്‍ സംസാരം. അതിനു മുമ്പായി ബോളിവുഡിലെ മാധ്യമങ്ങളിലും ഒപ്പം താരസദസ്സുകളിലും സജീവമാകാന്‍ ഒരുങ്ങുകയാണ് സാമന്ത.
കോഫി വിത്ത് കരണില്‍ സാമന്ത അതിഥിയായി ഉടന്‍ തന്നെ എത്തുന്നുണ്ട്. ഈ ഷോയുടെ ചിത്രീകരണം കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. നാഗചൈതന്യയുമായുള്ള വിവാഹമോചനത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം മിക്കവാറും ഷോയില്‍ താരം വെളിപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നടി ശോഭിത ധുളിപാലയുമായുള്ള നാഗചൈതന്യയുടെ പുതിയ ബന്ധത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ നടക്കുന്ന പശ്ചാത്തലത്തില്‍ നടിയുടെ തുറന്നുപറച്ചിലുകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകരും. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ വിവാഹമോചനത്തിന്റെ കാര്യം എഡിറ്റ് ചെയ്ത് കളയുമോ എന്ന സംശയവും ആരാധകര്‍ക്കുണ്ട്.
https://www.facebook.com/Malayalivartha