സിനിമയിൽ നമിതയെ പൊക്കിയെടുക്കുന്നൊരു രംഗമുണ്ടായിരുന്നു... 70 കിലോയോളമുണ്ടായിരുന്നു നമിത! ആ രംഗം കഴിഞ്ഞപ്പോള്‍ എങ്ങനെയാണ് നിങ്ങള്‍ പൊക്കിയത്, സ്നേഹത്തോടെയാണോ എടുത്തത് എന്നൊക്കെയുള്ള ചോദ്യങ്ങളുമായെത്തി; ഞാന്‍ നായികയെ ഉമ്മ വെക്കുകയോ കെട്ടിപ്പിടിക്കുകയോ ചെയ്‌താൽ കുഴപ്പമില്ല, പക്ഷെ സംഭവിക്കുന്നത് മറ്റൊന്ന്! അന്ന് അമൃതയെക്കുറിച്ച് ബാല വെളിപ്പെടുത്തിയത് ഇങ്ങനെ..

സമീപകാലത്ത് സോഷ്യല്‍ മീഡിയയില്‍ ഏറ്റവും അധികം ചര്‍ച്ചയായ വിഷയമായിരുന്നു അമൃത സുരേഷിന്റെയും ഗോപി സുന്ദറിന്റെയും ജീവിതം. ഇരുവരുടെയും വിഷയത്തിൽ പലരും അമൃതയെയും ഗോപി സുന്ദറിനെയും വിമര്‍ശിക്കുകയും പ്രശംസിക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോഴിതാ ബാലയുടേയും അമൃതയുടേയും പഴയൊരു അഭിമുഖം വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ബാലയും അമൃത സുരേഷും ഒന്നിച്ചെത്തിയ സ്റ്റാര്‍ റാഗിങ് എന്ന പരിപാടിയുടെ വീഡിയോയാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാകുന്നത്. സിനിമയില്‍ അഭിനയിക്കുന്നൊരാളെ ജീവിതപങ്കാളിയാക്കുന്നതിനോട് ബാലയ്ക്ക് താല്‍പര്യമില്ലെന്ന് അമൃത വീഡിയോയില്‍ പറയുന്നുണ്ട്. ഇതേക്കുറിച്ച് ഞാന്‍ ചോദിച്ചിട്ടുണ്ട്. അപ്പോള്‍ എന്നോട് പറഞ്ഞ മറുപടിയാണ്. ചേട്ടന് ഇഷ്ടമായാലും സിനിമയിലുള്ളൊരാളെ കല്യാണം കഴിക്കാന്‍ അച്ഛനും അമ്മയും സമ്മതിക്കില്ലെന്നായിരുന്നുവെന്നാണ് അമൃത പറയുന്നത്. പിന്നാലെ തന്റെ സിനിമയില്‍ അമൃത പാടിയതിനെക്കുറിച്ച് ബാല സംസാരിക്കുന്നുണ്ട്. എന്റെ സിനിമയിലും ഇവള്‍ പാടിയിട്ടുണ്ട്. ഒരു പാട്ട് പാടാനായാണ് ഞാന്‍ പറഞ്ഞത്. എന്നാല്‍ രണ്ട് പാട്ടുപാടാനുള്ള അവസരമാണ് അവള്‍ക്ക് കിട്ടിയതെന്നാണ് ബാല പറയുന്നത്.
അതേസമയം പാടുന്നത് വാവ വയറ്റിലുള്ള സമയത്തായിരുന്നുവെന്നും ബാല പറയുന്നു. ആദ്യം ട്രാക്ക് പാടിയിരുന്നു. ആദ്യം പാടിയതില്‍ കുറച്ച് മാറ്റങ്ങളുണ്ടായിരുന്നു. വേദന തുടങ്ങി ആശുപത്രിയില്‍ നിന്നും ഇഞ്ചക്ഷനെടുത്ത് തിരിച്ചുവന്നാണ് ബാക്കി പാടിയത്. ജീവിതത്തിലാദ്യമായാണ് ഇങ്ങനെയൊരു അനുഭവമെന്നായിരുന്നു അല്‍ഫോണ്‍സ് പറഞ്ഞതെന്നാണ് ബാല പറയുന്നത്. ബാല നായികയെ കെട്ടിപ്പിടിച്ച് അഭിനയിക്കുന്നത് കാണുമ്പോള്‍ കുശുമ്പ് തോന്നാറുണ്ടോ എന്ന് അവതാരകനായ നാദിര്‍ഷ അമൃതയോട് ചോദിക്കുന്നുണ്ട്. എന്നാല്‍ ഉമ്മ വെക്കുകയും കെട്ടിപ്പിടിക്കുകയുമൊക്കെ ചെയ്യുന്ന രംഗങ്ങള്‍ ഞാന്‍ നേരത്തെ കണ്ടിട്ടുണ്ട്. അതിനാല്‍ എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ലെന്നാണ് അമൃത മറുപടി നല്‍കുന്നത്. ഞങ്ങളെല്ലാവരും ഒന്നിച്ചാണ് ആ സിനിമ കണ്ടത്. ഇതുപോലെയുള്ള കുറേ രംഗങ്ങളൊക്കെ വേണമെന്നായിരുന്നു ചോദ്യത്തോടുള്ള അമൃതയുടെ അച്ഛന്റെ പ്രതികരണം. സിനിമയില്‍ താന്‍ നമിതയെ പൊക്കിയെടുക്കുന്ന രംഗത്തെക്കുറിച്ചും ബാല മനസ് തുറക്കുന്നുണ്ട്. നമിതയെ പൊക്കിയെടുക്കുന്നൊരു രംഗമുണ്ടായിരുന്നു. ഇങ്ങനെ പൊക്കി തിരിഞ്ഞാല്‍ മതിയെന്ന് പറഞ്ഞിരുന്നു. 70 കിലോയോളമുണ്ടായിരുന്നു നമിത. ആ രംഗം കഴിഞ്ഞപ്പോള്‍ എങ്ങനെയാണ് നിങ്ങള്‍ പൊക്കിയത്, സ്നേഹത്തോടെയാണോ എടുത്തത് എന്നൊക്കെ തന്നോട് ചോദിച്ചിരുന്നുവെന്നാണ് ബാല പറയുന്നത്.
https://www.facebook.com/Malayalivartha