ഭക്ഷണത്തിനായി കാത്തിരിക്കുന്ന നയൻതാര! വിശന്നാൽ നയൻ ഇങ്ങനെയാണ്... തായ്‌ലാൻഡിലെ ഹണിമൂൺ ആഘോഷത്തിനിടയിൽ രസകരമായ വീഡിയോ പങ്കുവെച്ച് വിഘ്നേഷ്! ഏറ്റെടുത്ത് ആരാധകർ

തെന്നിന്ത്യ മുഴുവന്‍ കൊണ്ടാടിയ വിവാഹമായിരുന്നു നയന്‍താരയുടേയും വിഗ്നേഷ് ശിവന്റേയും. ഇരുവരുടേയും പ്രണയത്തിന്റേയും കല്യാണ ആഘോഷങ്ങളുടേയും യാത്രകളുടേയുമെല്ലാം വിശേഷങ്ങള്‍ കേള്‍ക്കാന്‍ എല്ലാവര്‍ക്കും താല്‍പര്യമാണ്. കേരളത്തിൽ നിന്നും പോയതിന് പിന്നാലെ തായ്‌ലാൻഡിൽ ഹണിമൂൺ ആഘോഷിക്കുകയാണ് ഇരുവരും. തായ്‌ലാൻഡിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോസുമൊക്കെ വിഘ്നേഷ് തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ, രസകരമായൊരു റീൽ ഷെയർ ചെയ്യുകയാണ് വിഘ്നേഷ്. ഭക്ഷണത്തിനായി കാത്തിരിക്കുന്ന നയൻതാരയുടെ ഒരു ഫോട്ടോ വച്ചാണ് വിഘ്നേഷ് റീൽ ഒരുക്കിയത്. ‘ഐ ആം സോ ഹംഗ്രി, ഐ ആം വെരിവെരി ഹംഗ്രി,’ എന്നു തുടങ്ങുന്ന വൈറൽ ടിക്ടോക് ഗാനവും റീലിനു പശ്ചാത്തലമായി കേൾക്കാം. തായ്‌ലാൻഡിലെ ‘ദി സിയം’ ഹോട്ടലിലാണ് ഇരുവരും താമസിക്കുന്നത്.
ജൂണ്‍ ഒമ്പതിനാണ് ഇരുവരും വിവാഹിരായത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചുരുക്കം സിനിമാപ്രവര്‍ത്തകരും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. കടുത്ത നിയന്ത്രങ്ങള്‍ക്കിടയില്‍ നടന്ന ചടങ്ങില്‍ മാധ്യമപ്രവര്‍ത്തകള്‍ അടക്കമുള്ള പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. ചടങ്ങിന്റെ ചിത്രം പകര്‍ത്താന്‍ പോലും അതിഥികളായി എത്തിയവര്‍ക്കും അനുവാദമുണ്ടായിരുന്നില്ല.തമിഴ്‌നാട് മുഖ്യ മന്ത്രി എം കെ സ്റ്റാലിനടക്കം സിനിമരാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ചടങ്ങിലെ അതിഥികളായിരുന്നു. രജനികാന്ത്, വിജയ്, അജിത്ത് സൂര്യ, കാര്‍ത്തി, ശിവകാര്‍ത്തികേയന്‍,വിജയ് സേതുപതി തുടങ്ങി 30 ല്‍അധികം താരങ്ങളും അതിഥികളാകുന്നു. ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ വിവാഹ വേദിയില്‍ എത്തിയിരുന്നു.
https://www.facebook.com/Malayalivartha