Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പോലീസും എഫ്എസ്എല്ലുമെല്ലാം അഴിമതിയാണെന്നായിരുന്നു ശ്രീലേഖ പറഞ്ഞത്... ഇതെല്ലാം ദിലീപിന് വേണ്ടിയായിരുന്നു.. അദ്ദേഹത്തിനോടുള്ള ആരാധന മൂത്തോ, അതോ വേറെ എന്തെങ്കിലും ഗുണം ഉണ്ടായതോ? അവർ പറഞ്ഞതെല്ലാം പച്ച നുണകളാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി; തുറന്ന് പറഞ്ഞ് ബൈജു കൊട്ടാരക്കര

08 AUGUST 2022 01:01 PM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി ദിലീപിനെ വെള്ള പൂഷനെത്തിയ ശ്രീലേഖയുടെ തുറന്ന് പറച്ചിൽ വിവാദം ഉണ്ടാക്കിയ പുകിലൊന്നും ചെറുതല്ല. ജനങ്ങൾ തെരുവിലിറങ്ങേണ്ട അവസ്ഥവരെയുണ്ടായി. കാവ്യ മാധവനെയും മഞ്ജു വാര്യരെയും അടക്കം 104 സാക്ഷികളെ ഉൾപ്പെടുത്തി അനുബന്ധ കുറ്റപത്രം അന്വേഷണ സംഘം സമർപ്പിച്ചതിന് പിന്നാലെ മാസങ്ങൾക്ക് ശേഷം വിചാരണ തുടങ്ങിയതും ദിലീപിനെയും അതിജീവിതയെയും സംബന്ധിച്ച് ഇനിയുള്ള ദിവസങ്ങൾ തീർത്തും നിർണായകമാണ്. എന്നാലിപ്പോഴിതാ മുന്‍ ജയില്‍ ഡി ജി പി ആർ ശ്രീലേഖയ്ക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി എത്തുകയാണ് സംവിധായകന്‍ ബൈജു കൊട്ടരക്കര. കേരളത്തിലെ ആദ്യത്തെ ഐ പി എസ് വനിത ആയതുകൊണ്ട് തന്നെ അവരെ ഒരുപാട് ആളുകള്‍ ബഹുമാനിച്ചിരുന്നു. എന്നാല്‍ കുറേകാലം സർവ്വീസില്‍ ഉണ്ടായിരുന്നിട്ടും അവരെ പൊലീസ് മേധാവിയാക്കാന്‍ സർക്കാർ തയ്യാറായില്ല. അതിന് സർക്കാറിന് വ്യക്തമായ കാരണങ്ങള്‍ ഉണ്ടാവുമെന്നാണ് വിശ്വസിക്കുന്നത്. ഇല്ലെങ്കില്‍ തീർച്ചയായും അവരെ തന്നെ പൊലീസ് മേധാവിയാക്കി പരിഗണിച്ചേനെ. ഏതായാലും അത് ഉണ്ടാവാതിരുന്നത് മലയാളികളുടെ ഭാഗ്യം എന്ന് കരുതിയാല്‍ മതിയെന്നും ബൈജു കൊട്ടാരക്കര പറയുകയാണ്.

ശ്രീലേഖ പൊലീസില്‍ നിന്നും കുറേ വെളിപ്പെടുത്തലുകള്‍ യൂട്യൂബ് ചാനലിലൂടെ നടത്തുകയുണ്ടായി. ഈ വെളിപ്പെടുത്തലുകളെല്ലാം തന്നെ സംസ്ഥാന പൊലീസിനെ നാണം കെടുത്തുന്നതായിരുന്നു. പൊലീസും എഫ്എസ്എല്ലുമെല്ലാം അഴിമതിയാണെന്നായിരുന്നു ശ്രീലേഖ പറഞ്ഞത്. ഇതെല്ലാം ദിലീപിന് വേണ്ടിയായിരുന്നു. അദ്ദേഹത്തിനോടുള്ള ആരാധന മൂത്തോ, അതോ വേറെ എന്തെങ്കിലും ഗുണം ഉണ്ടായതോ ആയിരിക്കാമെന്നും ബൈജു കൊട്ടാരക്കര പറയുന്നു. ജയിലിലെത്തിയ ദിലീപിന് ചെയ്തുകൊടുത്ത സൌകര്യങ്ങളെക്കുറിച്ചായിരുന്നു ശ്രീലേഖ ആദ്യം പറഞ്ഞത്. വലിയ ബുദ്ധിമുട്ടിലായിരുന്നു ദിലീപിന് ചൌക്കാളവും വീട്ടില്‍ നിന്ന് ഭക്ഷണം എത്തിക്കാനുള്ള ഏർപ്പാടും ചെയ്തുകൊടുത്തു എന്നെൊക്കെ അവർ വെളിപ്പെടുത്തി. ഫോണ്‍ ചെയ്യാനുള്ള സൌകര്യവും ഒരുക്കി നല്‍കിയിരുന്നു. മാനുഷിക പരിഗണന വെച്ചാണ് ഇതെല്ലാം ചെയ്തുകൊടുത്തത് എന്നായിരുന്നു അവരുടെ വാദം.

ഇതിന് ശേഷമാണ് ഫോറന്‍സിക് ലാബിലെ രേഖകളെ കുറിച്ച് ഗുരുതരമായ കാര്യങ്ങള്‍ അവർ പറയുന്നത്. ഡിജിപിയായിരുന്ന വ്യക്തിയാണ് പറയുന്നത് എഫ് എസ്‍ എല്‍ ലാബിലെ റിപ്പോർട്ട് ഒന്നും ശരിയല്ലെന്നും പൊലീസിന് അത് മാറ്റി മറിക്കാമെന്നും. ഇത്തരം ഒരു കാര്യം ഇവിടെ നടക്കുമെങ്കില്‍ നാട്ടിലെ പൊലീസിന് എന്താണ് വില. മൊത്തം പൊലീസുകാരും കള്ളന്മാരല്ലേ എന്നാണ് നിങ്ങള്‍ പറയുന്നതെന്നും ബൈജു കൊട്ടാരക്കര ചോദിക്കുന്നു. ഈ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ശ്രീലേഖയ്ക്കെതിരെ അന്വേഷണം നടക്കുകയുണ്ടായി. അവർ പറഞ്ഞതെല്ലാം പച്ച നുണകളാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ചോദ്യം ചെയ്യാന്‍ വിളിച്ചിട്ട് പോലും സഹകരിക്കുന്നില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥ പറയുന്നത്. എഫ് എസ് എല്‍ ലാബിനെ കുറിച്ച് പഠിക്കാന്‍ നേരത്തെ ഉണ്ടാക്കിയ സമിതിയില്‍ അംഗമായിരുന്നു ശ്രീലേഖ. എന്നാല്‍ അന്നൊന്നും കാണാത്ത പ്രശ്നം അവർ കണ്ടത് പെന്‍ഷന്‍ പറ്റി ദിലീപിന്റെ കേസ് വന്നപ്പോഴാണ്.

പല തവണ ബന്ധപ്പെട്ടെങ്കിലും അവരെ ചോദ്യം ചെയ്യാന്‍ സാധിച്ചില്ലെന്നാണ് അറിയാന്‍ സാധിച്ചത്. പൊലീസ് സേനയിലെ വലിയൊരു വിഭാഗം ശ്രീലേഖയ്ക്ക് എതിരാണ്. അവർ പറയുന്നത് അന്വേഷണം നടത്തി നടപടി എടുക്കണം എന്നാണ്. ഏതായാലും അർഷിത അട്ടല്ലൂരി അവരെ ഏല്‍പ്പിച്ച പണി വൃത്തിയായി ചെയ്തിട്ടുണ്ട്. പക്ഷെ മൊഴി കൊടുക്കാന്‍ ഇതുവരെ ശ്രീലേഖയ്ക്ക് തയ്യാറായിട്ടില്ലെന്നും ബൈജു കൊട്ടാരക്കര പറയുന്നു. എന്തൊക്കെയായാലും ശ്രീലേഖയ്ക്ക് കുരുക്ക് മുറുകുന്നു എന്ന് വേണം കരുതാന്‍. ശ്രീലേഖ പറഞ്ഞ കള്ളങ്ങള്‍ മുഴുവന്‍ പൊലീസിന്റെ അന്വേഷണ പരിധിയിലാണ്. എഫ് എസ് എല്‍ ലാബില്‍ നിന്നും പുറത്ത് വരുന്ന രേഖകള്‍ പൊലീസിന് ഇടപെട്ട് തിരുത്താന്‍ കഴിയുമോയെന്ന് അറിയണം. അങ്ങനെയെങ്കില്‍ എത്ര പ്രതികള്‍ രക്ഷപ്പെടും. എല്ലാ കാര്യങ്ങളും പരിശോധിക്കുമ്പോള്‍ ശ്രീലേഖ പെട്ടത് തന്നെയെന്നും ബൈജു കൊട്ടാരക്കര പറയുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (3 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (3 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (3 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (5 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (5 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (5 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (6 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (6 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (6 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (6 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (6 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (6 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (6 hours ago)

Malayali Vartha Recommends