Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നടിയെ ആക്രമിച്ച കേസിൽ ഹണി എം വർഗീസിനെ മാറ്റണമെന്നാവശ്യപ്പെട്ട് സാമൂഹ്യ പ്രവർത്തക കെ അജിത സമർപ്പിച്ച അപേക്ഷ തള്ളി ഹൈക്കോടതി അസിസ്റ്റന്റ് രജിസ്ട്രാറുടെ അറിയിപ്പ്! കാരണം വ്യക്തമാക്കാതെ ഹൈക്കോടതി

08 AUGUST 2022 01:37 PM IST
മലയാളി വാര്‍ത്ത

തുടർവിചാരണയ്ക്ക് ഹൈക്കോടതിയിൽ നിന്നും ഉത്തരവിറങ്ങിയതോടെ നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ നടപടികൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ കഴിഞ്ഞ ദിവസം മുതൽ തന്നെ തുടങ്ങിയിരുന്നു. എട്ട് മാസത്തിന് ശേഷമാണ് കേസിൽ വിചാരണ നടക്കുന്നത്. എറണാകുളം ജില്ലാ കോടതി സമുച്ചയത്തിലെ ഒന്നാം കോടതിയിലായിരുന്നു കേസ് പരിഗണിച്ചത്. അതേസമയം നടിയെ ആക്രമിച്ച കേസിൽ അതിജീവതയെ ഞെട്ടിച്ച് കൊണ്ടുള്ള സംഭവമാണ് ഇപ്പോൾ പുറത്ത് വരുന്നത്. കേസിൽ ജഡ്ജിയെ മാറ്റണം എന്ന ആവശ്യം തള്ളിയിരിക്കുകയാണ്. ഹണി എം വർഗീസിനെ മാറ്റണമെന്നാവശ്യപ്പെട്ട് സാമൂഹ്യ പ്രവർത്തക കെ അജിതയാണ് കോടതിയെ സമീപിച്ചത്. ഹൈക്കോടതി അസിസ്റ്റന്റ് രജിസ്ട്രാർ അപേക്ഷ തള്ളിക്കൊണ്ടുള്ള അറിയിപ്പ് നൽകി. ആവശ്യം തള്ളാനുള്ള കാരണം ഹൈക്കോടതി വ്യക്തമാക്കിയിട്ടില്ല. നേരത്തെ നടിയെ ആക്രമിച്ച കേസ് ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയിരുന്നു. നേരത്തെ ജഡ്ജ് ഹണി എം വര്‍ഗീസില്‍ അവിശ്വാസം രേഖപ്പെടുത്തി അതിജീവിതയും കേസ് മാറ്റരുതെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഹണിയുടെ കോടതിയില്‍ നിന്നും നീതി ലഭിക്കില്ലെന്നാണ് അതിജീവിതയുടെ പരാതി. വിചാരണ കോടതിയില്‍ പീഡന ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് മൊബൈല്‍ ഫോണില്‍ ഉപയോഗിച്ചതിലെ ആശങ്കയും അതിജീവത പരാതിയില്‍ പ്രകടിപ്പിച്ചിട്ടുണ്ട്. ദൃശ്യങ്ങള്‍ പ്രചരിക്കുമെന്ന ഭയപ്പെടുന്നതായും ഹൈക്കോടതിയില്‍ നല്‍കിയ പരാതിയില്‍ അതിജീവിത പറയുന്നു.

കൂടാതെ സിബിഐ കോടതി മൂന്നില്‍ നിന്നും അസിസ്റ്റന്റ് രജിസ്ട്രാര്‍ക്ക് കേസ് മാറ്റാന്‍ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ ഹര്‍ജി നല്‍കിയിരുന്നു. കേസ് സെഷന്‍സ് കോടതിയിലേക്ക് മാറ്റാനുള്ള ഹൈക്കോടതി അസിസ്റ്റന്റ് രജിസ്ട്രാറിന്റെ ഉത്തരവിന്റെ നിയമ സാധുതയും പ്രോസിക്യൂഷന്‍ ചോദ്യം ചെയ്തു. ഈ മാസം 2 നാണ് സിബിഐ പ്രത്യേക കോടതിയില്‍ നിന്നും ജില്ലാ സെഷന്‍സ് കോടതിയിലേക്ക് കേസ് മാറ്റാന്‍ ഹൈക്കോടതി രജിസ്ട്രാര്‍ ഉത്തരവിട്ടത്. ഈ ഉത്തരവിന്റെ ചുവട് പിടിച്ചാണ് സിബിഐ കോടതി മൂന്നില്‍ നിന്നും ഹണി എം വര്‍ഗ്ഗീസ് ജഡ്ജായ സെഷന്‍സ് കോടതിയിലേക്ക് കേസ് മാറ്റിയത്. നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത നടി ആക്രമിക്കപ്പെട്ട കേസ് സിബിഐ കോടതി മൂന്നില്‍ നിന്നും മാറ്റിക്കൊണ്ട് ശിരസ്തദാറാണ് ഉത്തരവിട്ടത്. സുപ്രധാനമായ ഈ കേസ് ഒരു കോടതിയില്‍ നിന്നും മറ്റൊരു കോടതിയിലേക്ക് മാറ്റാന്‍ അസിസ്റ്റന്റ് രജിസ്ട്രാര്‍ക്ക് കഴിയുമോ എന്നതാണ് ഉത്തരം കിട്ടാത്ത ചോദ്യം. മാത്രമല്ല ആരുടെ നിര്‍ദ്ദേശ പ്രകാരമാണ് കേസ് മാറ്റിയതെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നുമില്ല. ഈ സാഹചര്യത്തിലാണ് സെഷന്‍സ് കോടതിയിലേക്ക് കേസ് മാറ്റിയതിന് എതിരെ നിയമ നടപടിക്ക് പ്രോസിക്യൂഷന്‍ ഒരുങ്ങുന്നത്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (3 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (3 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (3 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (5 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (5 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (5 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (6 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (6 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (6 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (6 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (6 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (6 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (6 hours ago)

Malayali Vartha Recommends