Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എനിക്ക് പോസിറ്റീവും നെ​ഗറ്റീവുമുണ്ട്... എനിക്ക് സെലിബ്രിറ്റിയെന്ന് വിളിക്കുന്നത് കേൾക്കുമ്പോൾ ഒരു ചമ്മലാണ്! ആരതിയെ എനിക്ക് ഇഷ്ടമുണ്ടെങ്കിൽ പ്രശ്നമുണ്ടോ? അതിന്റെ പേരിൽ‌ വേറൊരു അനാവശ്യ ചർച്ചയുടെ ആവശ്യമില്ല. അന്ന് ആരതിക്കൊപ്പം നടന്ന ഇന്റർവ്യു ഒരു ചിറ്റ് ചാറ്റായിരുന്നു... ഒടുവിൽ മനസ് തുറന്ന് റോബിൻ

14 AUGUST 2022 07:50 AM IST
മലയാളി വാര്‍ത്ത

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായി മാറിയിരിക്കുകയാണ് ഇന്ന് ബിഗ് ബോസ്. മലയാളത്തില്‍ നാലാം സീസണില്‍ എത്തി നില്‍ക്കുകയാണ് ബിഗ് ബോസ്. ഈ അടുത്തിടെ അവസാനിച്ച നാലാം സീസണില്‍ മത്സരാര്‍ത്ഥികളില്‍ മിക്കവരും പ്രേക്ഷകര്‍ക്ക് പുതുമുഖങ്ങളായിരുന്നു. ദില്‍ഷ പ്രസന്നനാണ് നാലം സീസണില്‍ ബിഗ് ബോസിന്റെ ട്രോഫിയും അമ്പത് ലക്ഷം രൂപയും സ്വന്തമാക്കി ഒന്നാംസ്ഥാനം നേടിയത്. ബ്ലെസ്ലിയാണ് രണ്ടാം സ്ഥാനത്ത്. ഷോയുടെ അവസാന ഭാഗത്തേക്ക് എത്തുന്നതിനിടെ പുറത്താക്കപ്പെട്ട ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍ പരിപാടിയില്‍ വിജയം നേടിയില്ലെങ്കിലും ലക്ഷക്കണക്കിന് ആരാധകരെയാണ് നേടിയത്. ഇക്കഴിഞ്ഞ ബിഗ് ബോസില്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉള്ളത് ഡോക്ടര്‍ റോബിന് തന്നെയാണെന്ന് പറയാം. ബിഗ്‌ബോസില്‍ നിന്ന്് പുറത്തായപ്പോഴും റോബിനെ വരവേല്‍ക്കാന്‍ വിമാനത്താവളത്തില്‍ ഒരുപാട് ആരാധകരായിരുന്നു തിങ്ങിനിറഞ്ഞത്. ബിഗ് ബോസില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി കിട്ടിയ റിയാസ് സലീമിനെ ശാരീരികമായി ഉപദ്രവിച്ചുവെന്ന കാരണത്തിലാണ് റോബിന്‍ രാധാകൃഷ്ണനെ ഷോയില്‍ നിന്ന് പുറത്താക്കിയത്. ഷോയില്‍ ഉള്ളതിനേക്കാളേറെ ആരാധകരായിരുന്നു റോബിന് പുറത്തിറങ്ങിയപ്പോള്‍. ഓണ്‍ലൈന്‍ മാധ്യമങ്ങളെല്ലാം റോബിന്റെ ആരാധകരെക്കുറിച്ച് എഴുതി. ഉദ്ഘാടന പരിപാടികളും മറ്റുമായി പിന്നീട് തിരക്കിലായിരുന്നു റോബിന്‍. റോബിന്റെ ഉൽഘടനങ്ങളുടെ ദൃശ്യങ്ങളും വീഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. സോഷ്യൽ മീഡിയയിൽ ഉൾപ്പടെ റോബിൻ വളരെ സജീവമാണ്. അതിനിടെ ഒരു ചിത്രത്തിൽ നായകനാകാനുള്ള സൗഭാഗ്യവും റോബിനെ തേടി എത്തി.

ഇപ്പോഴിതാ ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ‌ തന്റെ പുതിയ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് റോബിൻ രാധാക‍ൃഷ്ണൻ. 'ഓരോ സെക്കന്റും ഹാർഡ് വർക്ക് ചെയ്യുന്ന വ്യക്തിയാണ് ഞാൻ. എനിക്ക് പോസിറ്റീവും നെ​ഗറ്റീവുമുണ്ട്.' 'എനിക്ക് സെലിബ്രിറ്റിയെന്ന് വിളിക്കുന്നത് കേൾക്കുമ്പോൾ ഒരു ചമ്മലാണ്. എനിക്കുള്ള ആ​ഗ്രഹങ്ങളും സ്വപ്നങ്ങളും അച്ചീവ് ചെയ്യാനുള്ള ശ്രമത്തിലാണ് ഞാൻ. എവിടെ വീണാലും ഞാൻ അടുത്ത കാലെടുത്ത് വെക്കും.' 'അവിടെ തന്നെ കിടക്കില്ല. സെൽഫ് പ്രമോഷൻ എപ്പോഴും വേണം. തൊണ്ണൂറ് നല്ലകാര്യമുണ്ടെങ്കിൽ അത് ആരും എടുക്കില്ല. ബാക്കി പത്ത് ശതമാനമുള്ള നെ​ഗറ്റീവ് മാത്രമെ എടുക്കാറുള്ളു. നെ​ഗറ്റീവ് അടിക്കാനാണ് പലരും ശ്രമിക്കുന്നത്.' 'ആരതിയെ എനിക്ക് ഇഷ്ടമുണ്ടെങ്കിൽ പ്രശ്നമുണ്ടോ? അതിന്റെ പേരിൽ‌ വേറൊരു അനാവശ്യ ചർച്ചയുടെ ആവശ്യമില്ല. അന്ന് ആരതിക്കൊപ്പം നടന്ന ഇന്റർവ്യു ഒരു ചിറ്റ് ചാറ്റായിരുന്നു. വിവാദപരമായി ഒന്നും ഉണ്ടായിരുന്നില്ല.' 'പക്ഷെ ഹാപ്പി ചാറ്റൊന്നും ആരും പ്രോത്സാഹിപ്പിക്കുന്നില്ല. ലാലേട്ടൻ ഭയങ്കര പോസിറ്റീവായിട്ടുള്ള വ്യക്തിയാണ്. ആര് എന്ത് പറഞ്ഞാലും ഞാൻ‌ കേൾക്കില്ല. എനിക്ക് എന്റേതായ വ്യക്തമായ തീരുമാനങ്ങളുണ്ട്.' 'ബ്ലെസ്ലിയുടെ അമ്മ ഒരു അമ്മയാണ്. അവർ വളരെ നല്ല രീതിയിൽ എന്നോട് സംസാരിച്ചു. അന്ന് ഭക്ഷണമൊക്കെ ബ്ലെസ്ലിയുടെ അമ്മ തന്നിരുന്നു.' 'ഒരുപാട് നേരം ആ കുടുംബത്തോടൊപ്പം ചിലവഴിച്ചു. ഇപ്പോൾ‌ ‍ഞാനും ബ്ലെസ്ലിയും നല്ല സുഹൃത്തുക്കളാണ്. ബ്ലെസ്ലിയുടെ അമ്മ എന്നോട് വിഷമം കാണിച്ചത് അവർക്ക് ഹൃദയവേദന ഉണ്ടായതുകൊണ്ടാണ്. അത് എനിക്ക് മനസിലായി. ആരും ഒന്നും ഈ വിഷയത്തിൽ പ്രവചിക്കരുത്.' 'പ്രശ്നങ്ങൾ തീർത്ത് മുന്നോട്ട് പോകുന്നതാണ് എനിക്കിഷ്ടം. ബ്ലെസ്ലിയുടെ വീട്ടിൽ പോയി അവനെ കണ്ടതോടെ ഞാൻ ചെറുതായിപ്പോയിയെന്ന് വിശ്വസിക്കുന്നില്ലെന്നും റോബിൻ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (3 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (3 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (3 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (5 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (6 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (6 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (6 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (6 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (6 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (6 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (6 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (6 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (6 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (6 hours ago)

Malayali Vartha Recommends