Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രണ്ട് വര്‍ഷം എഫ് എസ് എല്‍ റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചു പ്രോസിക്യൂഷന്‍.. ഇരയേയും കബളിപ്പിച്ച് സത്യം പുറത്ത് വരാതെ നിയമ തടസം നിന്ന ഈ ജഡ്ജ് ജുഡീഷ്യറിക്ക് കളങ്കം ആണ്.. പ്രതികളില്‍ നിന്നും വീണ്ടു കിട്ടിയ വോയിസ് ക്ലിപ്പില്‍ ജഡ്ജിനെ സ്വാധീനിക്കാന്‍ കഴിഞ്ഞു എന്ന് പറയുന്നു.. ഇത് അത്യന്തം സംശയകരവും, ഈ ജഡ്ജിന്റെ ഇരയോടുള്ള സമീപനം വളരെ സംശയാസ്പദവും നടിക്ക് നീതി കിട്ടുന്നതിന് തടസവും ആണ്... വിചാരണ കോടതി ജഡ്ജി മാറണമെന്ന ആവശ്യവുമായി കാരണ സഹിതം തുറന്നടിച്ച് അതിജീവിതയുടെ സഹോദരന്‍

14 AUGUST 2022 08:53 AM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസിലെ ജഡ്ജിയെ മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു. ജഡ്ജി ഹണി എം വര്‍ഗീസിനെ വിചാരണ ചുമതലയില്‍ നിന്ന് മാറ്റണമെന്നായിരുന്നു അതിജീവിത സമര്‍പ്പിച്ച ഹര്‍ജിയില്‍ പറഞ്ഞത്. എന്നാല്‍ ഈ ഹര്‍ജി ഹൈക്കോടതി തള്ളുകയും സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസ് തന്നെ വിചാരണ നടത്തണമെന്ന ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. എന്നാൽ കഴിഞ്ഞ ദിവസം വിചാരണ നടപടികൾ തുടങ്ങാനിരിക്കേ പ്രോസിക്യൂഷന്‌റെയും അതിജീവിതയുടേയും ഭാഗത്ത് നിന്ന് പുതിയ നീക്കവും ഉണ്ടായി. നടി ആക്രമിക്കപ്പെട്ട കേസിൽ രണ്ടാം ഘട്ട വിചാരണ നടപടികൾ ആരംഭിച്ചപ്പോഴും വിചാരണ കോടതി ജഡ്ജി ഹണി എം വർഗീസ് മാറണമെന്ന് ആവശ്യം പ്രോസിക്യൂഷനും അതിജീവതയും ആവർത്തിച്ചിരുന്നു. കേസ് പ്രത്യേക കോടതിയിലേക്ക് തന്നെ മാറ്റണം. നടപടി ക്രമങ്ങൾ പാലിക്കാതെയാണ് കേസ് സെഷൻസ് കോടതിയിലേക്ക് മാറ്റിയത്. ഇത് ഭാവിയിൽ ചിലപ്പോൾ കേസിനെ ദോഷകരമായി ബാധിക്കുമെന്നും പ്രോസിക്യൂഷനും അതിജീവതയും വാദിച്ചു. എന്നാൽ ജഡ്ജി മാറണമെന്ന ആവശ്യത്തെ എതിർത്ത് പ്രതിഭാഗവും രംഗത്തെത്തുകയും ചെയ്തു.

ഇപ്പോഴിതാ നടിയെ ആക്രമിച്ച കേസില്‍ വിചാരണകോടതി ജഡ്ജി ഹണി എം വര്‍ഗീസിനെതിരെ അതിജീവിതയുടെ സഹോദരന്‍ രംഗത്തെത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലാണ് അതിജീവിതയുടെ സഹോദരന്റെ വിമര്‍ശനം. വിചാരണ കോടതി ജഡ്ജി ഹണി എം വര്‍ഗീസ് ആ പദവിയില്‍ ഇരിക്കാന്‍ അര്‍ഹ അല്ല, ഇതാ കാരണം എന്ന കുറിപ്പിലാണ് അതിജീവിതയുടെ സഹോദരന്റെ വിമര്‍ശനം. പോസ്റ്റ് ഇങ്ങനെയായിരുന്നു...

1. മെമ്മറി കാര്‍ഡ് ആക്‌സസ് ചെയ്യുമ്പോള്‍ പാലിക്കേണ്ട സുപ്രീംകോര്‍ട്ട് ഓര്‍ഡര്‍ കാറ്റില്‍ പറത്തിയ ജഡ്ജ് ഹണി എം വര്‍ഗീസിന് ആ പദവിയില്‍ തുടരാന്‍ അര്‍ഹത ഇല്ല. ഇരയുടെ പേഴ്‌സണല്‍ ലൈഫിനെ പോലും ബാധിക്കുന്ന പ്രൈമറി എവിഡന്‍സ് ആയ മെമ്മറി കാര്‍ഡ് ഹണി എം വര്‍ഗീസിന്റെ കോടതിയില്‍ നിന്നും കോടതി സമയത്തിന് പുറത്ത് ആക്‌സസ് ചെയ്യപ്പെട്ടിട്ടും ഒരു അന്വേഷണത്തിന് പോലും ഉത്തരവ് ഇറക്കാതെ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്ന ഈ ജഡ്ജിനെ ആ പദവിയില്‍ നിന്നു മാത്രം അല്ല ഈ പ്രൊഫഷനില്‍ നിന്ന് തന്നെ പുറത്താക്കണം. 2 രണ്ട് വര്‍ഷം എഫ് എസ് എല്‍ റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചു പ്രോസിക്യൂഷന്‍. ഇരയേയും കബളിപ്പിച്ച് സത്യം പുറത്ത് വരാതെ നിയമ തടസം നിന്ന ഈ ജഡ്ജ് ജുഡീഷ്യറിക്ക് കളങ്കം ആണ്. പ്രതികളില്‍ നിന്നും വീണ്ടു കിട്ടിയ വോയിസ് ക്ലിപ്പില്‍ ജഡ്ജിനെ സ്വാധീനിക്കാന്‍ കഴിഞ്ഞു എന്ന് പറയുന്നു. ഇത് അത്യന്തം സംശയകരവും, ഈ ജഡ്ജിന്റെ ഇരയോടുള്ള സമീപനം വളരെ സംശയാസ്പദവും നടിക്ക് നീതി കിട്ടുന്നതിന് തടസവും ആണ്. ജഡ്ജിന്റെ ഈ സമീപനം കേസിന്റെ തുടക്കത്തില്‍ തന്നെ ഇര സുപ്രീംകോര്‍ട്ടിനെ ബോധിപ്പിച്ചതും രണ്ട് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടേഴ്‌സ് രാജിവെച്ചു പോയതും ആണ്.. നിലവിലെ സാഹചര്യം ഇതിനെ അടിവര ഇട്ട് ഉറപ്പിക്കുന്നു.

3. സായി ശങ്കര്‍ എന്ന ഐടി പ്രൊഫഷണലിനെ ഉപയോഗിച്ച് ഏത് ദിനം ജാമ്യം കൊടുത്തോ അതേ ദിനം തന്നെ ഉഫോണ്‍ ടാംപര്‍ ചെയ്ത് ഡാറ്റാ നശിപ്പിച്ചു. അതുപോലെ ഡോ ഹൈദര്‍ അലിയെ സ്വാധീനിച്ച് വ്യാജ രേഖകള്‍ ചമച്ച് കോടതിയെ കബളിപ്പിച്ചു. നടി ആക്രമിക്കപ്പെട്ട ദിനം താന്‍ ഹോസ്പിറ്റലില്‍ എന്ന് വ്യാജ രേഖ ഉണ്ടാക്കി. സാദര്‍ വിന്‍സെന്റിനെ ഭീഷണിപ്പെടുത്തി മൊഴി മാറ്റി. വേണ്ട എവിഡന്‍സ് സബ്മിറ്റ് തെയ്തിട്ടും ജാമ്യം ക്യാന്‍സല്‍ ആക്കാതെ പ്രതിയെ രക്ഷിക്കുന്ന ഈ ജഡ്ജ് നീതിപീഠത്തിന് കളങ്കം ആണ്. 4. ഇരയേയും പ്രോസിക്യൂഷനേയും പ്രതിഭാഗം വക്കീലന്‍മാരോട് ചേര്‍ന്ന് നിന്ന് കടന്നാക്രമിക്കുന്ന ഈ ജഡ്ജ് വീഡിയോ ലിങ്ക് അന്വേഷിക്കണം എന്ന ഹര്‍ജി തള്ളിയപ്പോള്‍ ഇരക്കോ പ്രോസിക്യൂഷനോ ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ക്കോ അറിവ് കൊടുക്കാതെ നോര്‍മല്‍ പോസ്റ്റ് വഴി അയച്ച് അന്വേഷണം വൈകിപ്പിക്കാന്‍ ശ്രമിച്ചു. അന്വേഷണ ദിശ തന്നെ അട്ടിമറിക്കാന്‍ ശ്രമിച്ചു. ഇത് ഒരു ഇരയോട് കാണിക്കാവുന്ന ഏറ്റവും വലിയ ക്രൂരത ആണ്. ആയതിനാല്‍ സംശയത്തിന്റെ നടുക്കടലില്‍ നില്‍ക്കുന്ന ഈ ജഡ്ജിനെ മാറ്റിയെ മതിയാവൂ.

5. വീഡിയോ അനധികൃതമായി ആക്‌സസ് ചെയ്തിട്ടും അന്വേഷണത്തിന് വിടാത്ത വിലങ്ങ് തടി ആയി നിന്ന ഈ ജഡ്ജ് തന്നെ ഇരക്ക് നീതി നിഷേധിക്കുകയാണ്. ഇര ഹൈക്കോടതിയെ സമീപിക്കും വരെ വിചാരണ വലിച്ച് നീട്ടി കൊണ്ടുപോകാനും നീതി നിഷേധിക്കാനും ഈ ജഡ്ജ് ഒരു മാര്‍ഗതടസം ആയി വിലങ്ങനെ നിന്നു. ഹൈക്കോടതി ഇടപെടല്‍ ഒന്ന് മൂലമാണ് പ്രൈമറി എവിഡന്‍സ് വീണ്ടും എഫ് എസ് എല്ലിന് അയക്കാന്‍ ആയത്. ആയതിനാല്‍ ഒരു സ്ത്രീയുടെ മാനത്തിന് വില പറഞ്ഞ ദുഷ്ടശക്തികളെ കണ്ടെത്താന്‍ ഇവരെ മാറ്റി സഹായിക്കണമെന്നും കുറിപ്പിലൂടെ വ്യക്തമാക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (3 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (3 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (3 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (5 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (6 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (6 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (6 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (6 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (6 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (6 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (6 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (6 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (6 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (6 hours ago)

Malayali Vartha Recommends