കാര്യങ്ങൾ തുറന്നു പറയുന്നതിന്റെ പേരിൽ ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല... കൊല്ലുവാണെങ്കിൽ എല്ലാത്തിനെയും കൊല്ലാം... അല്ലെങ്കിൽ ഒന്നിനെയും കൊല്ലരുത്.. ബീഫും കഴിക്കും... പോർക്കും കഴിക്കും... സിംഹത്തെയും പുലിയെയും ഒന്നും കഴിക്കാറില്ല! തുറന്ന് പറഞ്ഞ് നിഖില വിമൽ

ബീഫ് കാര്യത്തില്‍ നടി നിഖില വിമല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ വലിയ ചര്‍ച്ചയായിരുന്നു. ഒരു നടി പരസ്യമായി ഇത്തരം കാര്യങ്ങള്‍ പറയുന്നത് കൊണ്ടാകണം വലിയ ചര്‍ച്ചയായതെന്ന് അവര്‍ പിന്നീട് പ്രതികരിക്കുകയും ചെയ്തു. നാട്ടില്‍ ഒട്ടേറെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതുള്ളപ്പോള്‍ ഇത്തരം കാര്യങ്ങളിലേക്ക് ചര്‍ച്ചകള്‍ വഴിതിരിച്ചുവിടുന്നത് എന്തിനാണ് എന്ന് നിഖില ചോദിക്കുന്നു. ഇതാണ് നിങ്ങള്‍ കഴിക്കേണ്ട ഭക്ഷണം എന്ന് മറ്റൊരാളോട് നമുക്ക് പറയാന്‍ സാധിക്കുമോ. താന്‍ ആരോടും ഇങ്ങനെ പറഞ്ഞിട്ടില്ല. ബീഫ് കഴിക്കാറുണ്ട്. മാത്രമല്ല പോര്‍ക്കും കഴിക്കുമെന്നും പറയുകയാണ് താരം. അന്ന് പറഞ്ഞ കാര്യങ്ങൾ വൈറലാകാൻ കാരണം ഇന്നത്തെ രാഷ്ട്രീയ സാഹചര്യമാണെന്ന് നടി നിഖില വിമൽ. രാഷ്ട്രീയ പരമായ ചോദ്യങ്ങൾ ആ അഭിമുഖത്തിന് മുൻപ് ഉണ്ടായിട്ടില്ലെന്ന് നിഖില പറയുന്നു. ‘കാര്യങ്ങൾ തുറന്നു പറയുന്നതിന്റെ പേരിൽ ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. പോർക്ക് കഴിക്കുമോ എന്നായിരുന്നു പലരുടെയും ചോദ്യം. ഞാനും പോർക്കും കഴിക്കും. കൊല്ലുവാണെങ്കിൽ എല്ലാത്തിനെയും കൊല്ലാം. അല്ലെങ്കിൽ ഒന്നിനെയും കൊല്ലരുത്. ബീഫും കഴിക്കും. പോർക്കും കഴിക്കും. സിംഹത്തെയും പുലിയെയും ഒന്നും കഴിക്കാറില്ലെന്നും നിഖില വിമൽ പറയുന്നു.
https://www.facebook.com/Malayalivartha