കട്ടിലിനടിലയിലെ മൃതദേഹം ചുരുളഴിഞ്ഞത് ആ അജ്ഞാതന്റെ ഫോൺ കോൾ! ഇടുക്കിയിൽ അദ്ധ്യാപികയെ വീട്ടിലെ കട്ടിലിനടിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്

ഇടുക്കിയിൽ അദ്ധ്യാപികയെ വീട്ടിലെ കട്ടിലിനടിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത് വരുകയാണ്. കാഞ്ചിയാറിൽ പേഴുംകണ്ടം വട്ടമുകളേൽ ബിജേഷിന്റെ ഭാര്യ പി.ജെ വത്സമ്മ എന്ന അനുമോളെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കട്ടിലിനടിയിൽ കമ്പിളി പുതപ്പിട്ട് മൂടിയനിലയിലായിരുന്നു മൃതദേഹം. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് മൃതദേഹപരിശോധനയിൽ വ്യക്തമായി. ഒളിവിൽപ്പോയ ഭർത്താവിന്റെ മൊബൈൽ ഫോൺ തമിഴ്നാട് അതിർത്തിയോടുചേർന്ന വനത്തിൽ പോലീസ് കണ്ടെത്തി. ഇയാൾക്കുവേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കി. ചൊവ്വാഴ്ച വൈകീട്ടാണ് വട്ടമുകുളേൽ ബിജേഷിന്റെ ഭാര്യ വത്സമ്മയുടെ(അനുമോൾ-27) മൃതദേഹം കണ്ടെത്തിയത്. അഞ്ചുദിവസം പഴക്കമുള്ള മൃതദേഹം അഴുകി ദുർഗന്ധം വമിക്കുന്ന നിലയിലായിരുന്നു. ചൊവ്വാഴ്ച രാവിലെമുതൽ ബിജേഷിനെയും കാണാതെവന്നതോടെ കൊലപാതകമാണെന്ന സംശയം ശക്തമായിരുന്നു.
അനുമോളെ കാണാനില്ലെന്ന് ബിജേഷ് ശനിയാഴ്ചമുതൽ വീട്ടുകാരോടും നാട്ടുകാരോടും പറഞ്ഞിരുന്നു. കുട്ടിയെ തന്റെയടുത്ത് കിടത്തിയശേഷം ഭാര്യ വീടുവിട്ടുപോയെന്നാണ് ഇയാൾ പറഞ്ഞത്. ആറുവയസ്സുള്ള മകളെ തറവാട്ടുവീട്ടിൽ കൊണ്ടുപോയി വിട്ടശേഷം കട്ടപ്പന പോലീസിൽ പരാതിയും നൽകിയിരുന്നു. ഞായറാഴ്ച അനുമോളുടെ വീട്ടുകാരും, മകളെ കാണാനില്ലെന്ന് പോലീസിൽ പരാതി നൽകിയിരുന്നു. വീട്ടിലെ കട്ടിലിന്റെ അടിയിലും നന്നായി നോക്കണം എന്നുപറഞ്ഞ് ചൊവ്വാഴ്ച രാവിലെ, പോലീസ് എന്ന് പരിചയപ്പെടുത്തിയ ഒരാൾ അനുമോളുടെ വീട്ടിലേക്ക് വിളിച്ചിരുന്നു. സംശയം തോന്നിയ ബന്ധുക്കൾ വൈകീട്ട് ആറുമണിയോടെ പേഴുങ്കണ്ടത്തെ വീട്ടിൽച്ചെന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ബിജേഷാണ് ഫോൺ വിളിച്ചതെന്ന് സംശയിക്കുന്നു. ബുധനാഴ്ച ഇടുക്കി സബ്കളക്ടർ അരുൺ എസ്. നായർ, കട്ടപ്പന ഡിവൈ.എസി.പി. വി.എസ്.നിഷാദ് മോൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഇൻക്വസ്റ്റ് നടപടികൾ. മൃതദേഹം പാമ്പനാർ കല്ലാർ കവലയിലെ സെയ്‌ന്റ് ജോർജ് പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു.
അതേസമയം കുറച്ച് കാലമായി ബിജേഷിന്റെയും വത്സമ്മയുടെയും ജീവിതം സുഖകരമായിരുന്നില്ല എന്നാണ് ബന്ധുക്കൾ പറയുന്നത്. ഇനിയും ഒരുമിച്ച് ജീവിക്കാൻ കഴിയല്ലെന്ന് വത്സമ്മ മാതാപിതാക്കളെയും അടുത്ത സൗഹൃദമുള്ള വത്സമ്മയുടെ പിതൃസഹോദരിയേയും അറിയിച്ചിരുന്നു. മസ്‌കറ്റിലുള്ള പിതൃ സഹോദരി സലോമിക്കാണ് യുവതി അവസാനമായി വാട്ട്‌സ് ആപ്പ് സന്ദേശമയച്ചത്. വെള്ളിയാഴ്‌ച്ച രാത്രിയിലാണ് സലോമിക്ക് ശബ്ദ സന്ദേശമെത്തിയത്.
ബിജേഷ് പ്രശ്‌നമുണ്ടാക്കുകയാണെന്നും തനിക്ക് ഇനിയും ബിജേഷിനൊപ്പം ജീവിക്കാൻ കഴിയില്ലെന്നുമായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം.' ഇത്രയും നല്ല ഒരാളെ എനിക്ക് സമ്മാനമായി കിട്ടിയല്ലോ.ഞാൻ മടുത്തു അമ്മേ, എന്നെ സമാധാനത്തോടെ ജീവിക്കാൻ അയാൾ അനുവദിക്കുന്നില്ല, ഞാനും കുഞ്ഞും മറ്റെവിടെങ്കിലും പോയി ജീവിച്ചോളാം...കൊല്ലപ്പെട്ട വത്സമ്മ പിതൃ സഹോദരിക്ക് അവസാനമായി അയച്ച ശബ്ദ സന്ദേശമിങ്ങെനെയായിരുന്നു. എന്നാൽ മറ്റ് ബന്ധുക്കൾ അടക്കം യുവതിയെ ഫോണിൽ ബന്ധപ്പെടുവാൻ ശ്രമിച്ചെങ്കിലും ഫോൺ പിന്നീട് സ്വീച്ച് ഓഫായിരുന്നു. ഇതിന് പിന്നാലെയായിരുന്നു യുവതിയെ കാണാനില്ലെന്ന ഭർത്താവ് ബിജേഷിന്റെ നുണക്കഥ. വത്സമ്മയെ വകവരുത്തിയ ശേഷം ബിജേഷ് നടത്തിയത് ആസൂത്രിതമായ നീക്കങ്ങളാണ്. ആദ്യം തന്നെ ഭാര്യയുടെ വീട്ടുകാരെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചായിരുന്നു പ്രതിയുടെ തന്ത്രപരമായ നീക്കം. കെട്ടിപ്പടുത്ത നുണകഥകൾ ഓരോന്നായി തകരുവാൻ തുടങ്ങിയതോടെ സ്വന്തം കുട്ടിയെ തറവാട് വീട്ടിലാക്കിയ ശേഷം പ്രതി മുങ്ങി. പിന്തുടർന്നെത്താതെയിരിക്കുവാൻ പോയ വഴിയിൽ ഇയാൾ മൊബൈൽ ഫോൺ തമിഴ്‌നാട് അതിർത്തിയിൽ ഉപേക്ഷിക്കുകയും ചെയ്തു. ശനിയാഴ്‌ച്ച രാവിലെ ബിജേഷിനോട് കാര്യം തിരക്കിയെങ്കിലും വത്സമ്മ നേരത്തേ സ്‌കൂളിലേയ്ക്ക് പോയിയെന്നാണ് മറുപടി നൽകിയത്. ഇതിനിടെയും മാതാപിതാക്കൾ യുവതിയെ ഫോണിൽ ബന്ധപ്പെടുവാൻ ശ്രമിക്കുന്നുണ്ടായിരുന്നു. തന്റെ ഭാര്യ മറ്റാരുടെയോ ഒപ്പം ഒളിച്ചോടി പോയിരിക്കാമെന്ന് വരെ ബിജേഷ് ബന്ധുക്കളെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു. വിവരം അന്വേഷിക്കാൻ ഞായറാഴ്‌ച്ച വത്സമ്മയുടെ മാതാപിതാക്കളും സഹോദരനും പേഴുംകണ്ടത്ത് വീട്ടിൽ എത്തിയിരുന്നു. എന്നാൽ ഇവരെ മുറിക്കുള്ളിൽ കയറ്റാതെ ബിജേഷ് തന്ത്രപരമായി ഒഴിവാക്കി. തുടർന്ന് ഇവർക്കൊപ്പം കട്ടപ്പന പൊലീസ് സ്റ്റേഷനിൽ എത്തി ഭാര്യയെ കാണുന്നില്ലെന്ന് പരാതിയും നൽകി. ഇതിന് പിന്നാലെ അഞ്ചുവയസ്സുകാരി മകളെയുമായി ബിജേഷ് വെങ്ങാലൂർ കടയിലുള്ള തറവാട്ടിലേയ്ക്കും പോയി. എന്തായാലും നാടിനെ നടുക്കിയ അരുംകൊലയുടെ ചുരുളഴിയുമ്പോൾ ഭീതിയിലാണ് നാട്ടുകാരും.
https://www.facebook.com/Malayalivartha