പക്ഷാഘാതത്തെ തുടർന്ന് ആരോഗ്യസ്ഥിതി മോശമായി! നടൻ അജിത്തിന്റെ പിതാവ് പി സുബ്രഹ്മണ്യം അന്തരിച്ചു; ആദരാഞ്ജലി അർപ്പിച്ച് ആരാധകർ

നടൻ അജിത്തിന്റെ പിതാവ് പി സുബ്രഹ്മണ്യം (84) അന്തരിച്ചു. ചെന്നെെയിലെ വസതിയിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് ആരോഗ്യസ്ഥിതി മോശമായിരുന്നുവെന്നാണ് റിപ്പോർട്ട്. നിരവധി സിനിമ പ്രവർത്തകരും അജിത്തിന്റെ ആരാധകരും പി സുബ്രഹ്മണ്യത്തിന് ആദരാഞ്ജലി അർപ്പിച്ചു. ബസന്റ് നഗർ ശ്മശാനത്തിലാണ് സംസ്കാരം. അജിത്തും ഭാര്യ ശാലിനിയും കുട്ടികളും ഇപ്പോൾ യൂറോപ്പിലാണ്. അവർ ഉടൻ ചെന്നെെയിൽ എത്തുമെന്നാണ് പ്രതീക്ഷ. പാലക്കാട് സ്വദേശിയാണ് പി സുബ്രഹ്മണ്യം. ഭാര്യ: മോഹിനി, മക്കൾ: അനൂപ് കുമാർ, അനിൽ കുമാർ, അജിത് കുമാർ. മരുമകൾ: മുൻനടി ശാലിനി.
https://www.facebook.com/Malayalivartha