പുതിയ വീട്ടിൽ കയറി പിന്നാലെ മരണ വാർത്ത; ആലിസ് ഭയന്നത് സംഭവിച്ചു!ഇന്നച്ചന്റെ വാക്ക് അറംപറ്റി!

എന്നും മലയാളിയെ വിസ്മയിപ്പിച്ച നടനാണ് താരത്തിന്റെ വേർപാട് മലയാള സിനിമയ്ക്കുണ്ടാക്കിയ നഷ്ടം ചെറുതല്ല. ഇന്നസെന്റ് വിടവാങ്ങുമ്പോൾ നടന്റെ ഇഷ്ടാനിഷ്ടങ്ങളും ജീവിത ശൈലിയുമെല്ലാം കൂടുതൽ ചർച്ചയാകുകയാണ്.ഇന്നച്ചന്റെ വീടുകളോടുള്ള പ്രണയമാണ് ഇപ്പോൾ ബന്ധുക്കളും സുഹൃത്തുക്കളും പങ്കുവെക്കുന്നത്.
ജീവിതത്തിൽ ദാരിദ്രത്തിന്റെ വില ഏറെ മനസിലാക്കിയ ഇന്നസെന്റിന് എന്നും പുത്തൻ വീടുകളോടായിരുന്നു പ്രിയം.ഇന്നസെന്റിന്റെ പുതിയ വീട് പണിതു നൽകിയ ആർക്കിടെക്ട് ജോസഫ് ചാലിശ്ശേരിയുടെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.ഞങ്ങളുടെ മേൽവിലാസമായിരുന്നു ഇന്നച്ചൻ.ഇന്നച്ചന്റെ വീടിനടുത്താണ് ഞാൻ താമസിക്കുന്നത്. സ്വന്തം നാട്ടുകാരനെന്ന പരിഗണനയിൽ പുതിയ വീടിന്റെ കോൺട്രാക്ട് എനിക്കാണ് തന്നിരുന്നത്.2021 ൽ കോവിഡും ലോക്ഡൗണും തീർത്ത പ്രതിസന്ധികൾക്കിടയിലാണ് പുതിയ വീട് നിർമ്മാണം തുടങ്ങുന്നത്.പെട്ടന്നു വീടു പണി തീർക്കണമെന്ന് ഇന്നച്ചൻ പറഞ്ഞു.
മനുഷ്യന്റെ കാര്യമാണ് എന്ന് പറഞ്ഞപ്പോൾ ഭാര്യ ആലിസ് തടഞ്ഞു. അങ്ങനെ പറയരുതെന്ന് വിലക്കി. അപ്പോഴും അദ്ദേഹത്തിന്റെ നർമ്മത്തിൽ പൊതിഞ്ഞ മറുപടി ഞങ്ങളെ ചിരിപ്പിച്ചു. എന്റെ കാര്യമല്ല നിന്റെ കാര്യമാണ് പറഞ്ഞതെന്ന് ഭാര്യയോട് പറഞ്ഞു.ആ വാക്കുകൾ ശരിക്കും അറം പറ്റി. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു പുതിയ വീടിന്റെ പാല് കാച്ചൽ. കോവിഡ് കാലമായതിനാൽ സിനിമാക്കാരെ എല്ലാം ക്ഷണിച്ച് വിപുലമായ ഗൃഹപ്രവേശ ചടങ്ങുകൾ ഒന്നും നടത്തിയില്ല. എന്നാൽ അടുത്ത ബന്ധുക്കൾക്കും സുഹൃത്തുകൾക്കും ഒപ്പം മമ്മൂട്ടിയും മോഹൻലാലും പുത്തൻ വീട് കാണാൻ എത്തിയിരുന്നു.
പാലുകാച്ചൽ കഴിഞ്ഞ് സമ്മാനങ്ങളും തന്നാണ് തങ്ങളെ യാത്രയയച്ചതെന്നും ജോസഫ് ഓർത്തെടുക്കുന്നു.നാട്ടിൽ ഇന്നസെന്റ് വെച്ച വീടുകൾക്കെല്ലാം ഒരു ഒറ്റ പേരായിരുന്നു- പാർപ്പിടം.ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിനടുത്തായിരുന്നു ഇന്നസെന്റ് ആദ്യമായി വീട് പണിയുന്നത്. പിന്നീട് വീടുകൾ പലത് വെച്ചെങ്കിലും പേര് മാറ്റാൻ തയ്യാറായില്ല. അതിനു പിന്നിലും രസകരമായൊരു കഥയുള്ളതായി ഇന്നസെന്റ് പലയിടത്തും പങ്കുവെച്ചിട്ടുണ്ട്.ആദ്യത്തെ വീട് പണി കഴിഞ്ഞപ്പോൾ ശരിക്കുമൊരു കപ്പേള പോലെ തോന്നിച്ചു.ആളുകൾ ദേവാലയമാണെന്ന് വിചാരിച്ച് പണം ഇടുമെങ്കിൽ ഇടട്ടേയെന്ന് സിനിമാ സ്റ്റൈലിൽ മറുപടി കൊടുക്കുമെങ്കിലും ആളുകളുടെ ചോദ്യം കടുത്തപ്പോൾ ശരിക്കും ഇന്നസെന്റ് വെട്ടിലായി.ഒരിക്കൽ സിനിമാ സെറ്റിൽവെച്ച് ഈ വിഷയം നെടുമുടി വേണുവിനോട് പങ്കുവെച്ചപ്പോൾ അദ്ദേഹം തന്നെയാണ് പ്രിയപ്പെട്ട ഇന്നച്ചന് പ്രശനത്തിന് പരിഹാരം നൽകിയത്.
അത് ദേവാലയമല്ല പാർപ്പിടമാണെന്ന് ആളുകൾക്ക് മനസിലാകട്ടെയെന്ന് പറഞ്ഞ് വീടിന് പാർപ്പിടം എന്ന് പേരിടാൻ നിർദേശിച്ചതും നെടുമുടി വേണു തന്നെയാണ്.
മലയാള ചലച്ചിത്ര സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്ന നടൻ ഇന്നസെന്‍റിന്‍റെ വിയോഗ വാർത്ത മന്ത്രി പി രാജീവായിരുന്നു സ്ഥിരീകരിച്ചത്. ലേക് ഷോർ ആശുപത്രിയിൽ കഴിഞ്ഞ രണ്ട് ആഴ്ചയിലധികമായ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു അദ്ദേഹം. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ഇന്നലെ രാത്രി 10.30 ഓടെ മരണം സംഭവിക്കുകയായിരുന്നു. 75 വയസായിരുന്നു.
മാർച്ച് 3നാണ് ഇന്നസെന്‍റിനെ അസുഖബാധയോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊവിഡ് ബാധയെത്തുടർന്നുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങളും പല അവയവങ്ങളും പ്രവർത്തനക്ഷമമല്ലാതായതും ഹൃദയാഘാതവുമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് ആശുപത്രി അധികൃതർ മെഡിക്കൽ ബുള്ളറ്റിനിലൂടെ വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha