ഒന്നര വയസുള്ള കൈക്കുഞ്ഞിനെ ഉപേക്ഷിച്ച് മറ്റൊരാൾക്കൊപ്പം പോയ ആദ്യ ഭാര്യയുടെ ആത്മഹത്യ: രേണു എത്തിയതോടെ കൊല്ലം സുധിയുടെ ജീവിതം മാറി മറിഞ്ഞു...

ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് തൃശൂര്‍ കയ്പമംഗലത്ത് വെച്ച് മിമിക്രി താരങ്ങളായ കൊല്ലം സുധിയും ബിനു അടിമാലിയും അടക്കമുള്ളവര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. വടകരയില്‍ നിന്നും പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇവര്‍. മഹേഷും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. മൂന്ന് പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ ഇവരുടെ പരിക്ക് ഗുരുതരമല്ല എന്നാണ് വിവരം.
അതേ സമയം ബിനു അടിമാലി, മഹേഷ് എന്നിവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. താരങ്ങള്‍ സഞ്ചരിച്ച കാര്‍ എതിര്‍ ദിശയില്‍ നിന്നും വന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാറിന്റെ മുന്‍സീറ്റിലായിരുന്നു കൊല്ലം സുധി ഇരുന്നത്. അപകടത്തില്‍ സുധിക്ക് ഗുരുതര പരിക്കേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ കൊടുങ്ങല്ലൂര്‍ എ ആര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മിമിക്രി വേദികളിലെ സ്ഥിരം സാന്നിധ്യമായിരുന്ന കൊല്ലം സുധി ഏഷ്യാനെറ്റ് ചാനലിലെ കോമഡി സ്റ്റാര്‍സ് എന്ന മിമിക്രി / കോമഡി റിയാലിറ്റി ഷോയിലൂടെ ആണ് പ്രേക്ഷകര്‍ക്ക് സുപരിചിതനാകുന്നത്. നടന്‍ ജഗദീഷിന്റെ ഡ്യൂപ്പ് ആയി കൊല്ലം സുധി കൈയടി നേടി. സുധിയുടെ ആകസ്മിക വേർപാടിന്റെ ആഘാതത്തിലാണ് കലാലോകം. ഇടിയുടെ ആഘാതത്തിൽ കാറിന്‍റെ മുൻ വശം പൂർണ്ണമായും തകർന്നിട്ടുണ്ട്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ശിഹാബ് തങ്ങൾ ആംബുലൻസ്, എസ്.വൈ എസ്, സാന്ത്വനം, ആക്ടസ് ആംബുലൻസ് പ്രവർത്തകരാണ് രക്ഷാപ്രവർത്തനം നടത്തിയത്. തൊടുപുഴ സ്വദേശിയുടെ പിക്കപ്പ് വാനാണ് കൊല്ലം സുധിയും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാറുമായി കൂട്ടിയിടിച്ചതെന്നാണ് വിവരം. വളവ് കടന്നുവന്ന പിക്കപ്പ് വാൻ കാറിലിടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
സുധിയുടെ മരണ വാർത്ത അറിഞ്ഞത് മുതൽ ഭാര്യ രേണുവിന്റെ മുഖമാണ് ഓർമ്മ വരുന്നതെന്ന് നടി സ്വാസിക പ്രതികരിച്ചിരുന്നു. അത്രയ്ക്ക് തീവ്രമായിരുന്നു അവരുടെ ബന്ധമെന്ന് താരം പറയുന്നു. സ്വകാര്യ ചാനലിന്റെ ഒരു പരിപാടിയ്ക്ക് ഭാര്യയേയും മക്കളേയും കൂട്ടി സുധി എത്തിയ എപ്പിസോഡ് ഏറെ വൈറലായിരുന്നു. രേണുവെന്നാണ് ഭാര്യയുടെ പേര്. രാഹുലാണ് ആദ്യ മകൻ. മകനെ തന്റെ കൈയ്യിൽ ഏല്പിച്ചിട്ട് ആദ്യ ഭാര്യ പോയ കഥയെക്കുറിച്ച് സുധി വാചാലനായിരുന്നു. ആദ്യ ബന്ധത്തിലെ മകനാണ് രാഹുലെന്ന് പറയുന്നത് തന്നെ രേണുവിന് ഇഷ്ടമില്ല എന്നും സുധി പറഞ്ഞിട്ടുണ്ട്.
പുള്ളിക്കാരിയുടെ മൂത്ത മോനാണ് രാഹുല്‍. സുധിക്കുട്ടനെന്നാണ് താന്‍ തിരിച്ചുവിളിക്കാറുള്ളതെന്നായിരുന്നു രേണു പറഞ്ഞത്. രേണുവിന്റെ ആദ്യത്തെ വിവാഹമായിരുന്നു. സുധിയുടെ ആദ്യ വിവാഹം പ്രണയിച്ചായിരുന്നു. പതിനാറ് വര്‍ഷം മുന്‍പ്. പക്ഷേ ആ ബന്ധം അധികനാള്‍ മുന്നോട്ട് പോയില്ല. ഒന്നര വയസുള്ള മകനെ എന്നെ ഏല്‍പ്പിച്ചിട്ട് അവള്‍ മറ്റൊരാള്‍ക്കൊപ്പം പോയി. ഏറെ വേദനിച്ച നാളുകളാണ് അതൊക്കെയെന്ന് സുധി പറയുന്നു. പിന്നീട് താനും മോനും ഏറെ കഷ്ടപ്പെട്ടിട്ടാണ് ജീവിതം തിരിച്ച് പിടിക്കുന്നത്. എന്നാല്‍ നാളുകൾക്ക് മുമ്പ് അവര്‍ ആത്മഹത്യ ചെയ്തു. അവരുടെ രണ്ടാമത്തെ ദാമ്പത്യത്തിലെ പ്രശ്‌നങ്ങളായിരുന്നു കാരണം.
ആ ബന്ധത്തില്‍ അവര്‍ക്ക് ഒരു കുഞ്ഞുണ്ട്. ആരോടും ഒരു പരാതിയോ പരിഭവമോ ഇല്ലെന്നും സുധി പറയുന്നു. സുധി ചേട്ടനുമായി സൗഹൃദമുണ്ടായിരുന്നു. കാര്യങ്ങളൊക്കെ അറിഞ്ഞപ്പോള്‍ സങ്കടമായി. സ്നേഹത്തിലായി. കിച്ചുവിനെ എന്റെ സ്വന്തം മോനായി കണ്ടു. അവനെന്നെ അമ്മേന്ന് വിളിച്ചു.
ഭര്‍ത്താവ് മാത്രമല്ല കൂട്ടുകാരനും ചേട്ടനുമൊക്കെയാണ്. ഇടയ്ക്ക് പപ്പയെപ്പോലെ സംസാരിക്കും. അമ്മയെപ്പോലെ സംസാരിക്കാറുണ്ട് ഇടയ്ക്ക്. നല്ലൊരു ഭര്‍ത്താവും അച്ഛനുമാണ് അദ്ദേഹം. ആ ക്വാളിറ്റിയാണ് ഏറെയിഷ്ടം. സുധിച്ചേട്ടന്റെ കാര്യത്തില്‍ താൻ ഭയങ്കര കെയറിങ്ങാണെന്നും രേണു പറഞ്ഞിരുന്നു.
ആ പരിപാടിയ്ക്കിടെ തന്നെ താനൊരു വീടും സ്ഥലവും വാങ്ങാനുള്ള ശ്രമത്തിലാണെന്ന് സുധി പറഞ്ഞിരുന്നു. എന്നാല്‍ കുറേ ആളുകളുടെ കൈയ്യില്‍ നിന്നും പണം വാങ്ങേണ്ട അവസ്ഥയുണ്ടായിരുന്നുവെന്നും ലോക്ക്ഡൗണ്‍ കാലം ബുദ്ധിമുട്ടുകള്‍ നിറഞ്ഞതായിരുന്നുവെന്നും സുധി പറഞ്ഞിരുന്നു. സുധിക്കെതിരെ ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ ആരോപണവുമായി രംഗത്ത് എത്തിയിരുന്നു. സാമ്പത്തിക തട്ടിപ്പാണ് ഇവര്‍ സുധിക്കെതിരെ ഉന്നയിച്ചിരുന്നത്.
സുധി നിരവധി പേരില്‍ നിന്നും പണം കടം വാങ്ങിയെന്നും എന്നാല്‍ പറഞ്ഞ സമയത്ത് തിരികെ കൊടുത്തില്ലെന്നുമാണ് ആരോപണം. ഇത്തരം ആരോപണങ്ങള്‍ക്ക് താരം ലൈവിലെത്തി മറുപടി നൽകുകയും ചെയ്തിരുന്നു. എനിക്കൊരു ഫെയ്‌സ്ബുക്ക് ഗ്രൂപ്പുണ്ടായിരുന്നു. കൊല്ലം സുധി ഫാന്‍സ് എന്നു പറഞ്ഞത്. അമ്പതിനായിരത്തിലധം അംഗങ്ങളുണ്ടായിരുന്നു. അതിന്റെ അഡ്മിന്‍സ് ആയി അജീഷ് രമ്യ യാദവ് തുടങ്ങിയ ആളുകളുണ്ടായിരുന്നു. ഇവര്‍ തമ്മിലുള്ള ക്ലാഷ് കാരണം ഞാന്‍ ആ ഗ്രൂപ്പില്‍ നിന്നും പിന്മാറി.
പിന്മാറിയതോടെ അവര്‍ക്കെന്നോട് ദേഷ്യമുണ്ടായി. അവരിപ്പോള്‍ എന്നെ കുടുംബപരമായും വ്യക്തിപരമായും ഉപദ്രവിച്ചു കൊണ്ടിരിക്കുകയാണ്. എന്റെ മക്കളെ കുറിച്ചും ഭാര്യയെ കുറിച്ചും അപവാദം പറയുകയാണ്. എന്നെ എത്രത്തോളം സാധ്യമാകുമോ അത്രത്തോളം താഴ്ത്തിക്കെട്ടുവാണ്. ഫെയ്‌സ്ബുക്കില്‍ ഇപ്പോള്‍ തന്നെ ഒരുപാട് വീഡിയോകളും പോസ്റ്റുകളും അവര്‍ പോസ്റ്റ് ചെയ്തു കഴിഞ്ഞു. എന്തിനാണ് എന്നെ ഉപദ്രവിക്കുന്നത്. ഞാന്‍ എല്ലാവരേയും സന്തോഷിപ്പിക്കുന്ന കലാകാരനല്ലേ. നിങ്ങളില്‍ നല്ല മനസുള്ളവര്‍ എന്നെ പിന്തുണയ്ക്കണം. നല്ല വിഷമത്തോടു കൂടിയാണ് ഞാനിത് പറയുന്നത്. ദയവ് ചെയ്ത് ഉപദ്രവിക്കാതിരിക്കുക. എന്നായിരുന്നു താരം നടത്തിയ പ്രതികരണം.
https://www.facebook.com/Malayalivartha