അനുശ്രീ സഞ്ചരിച്ച വാഹനം അമിത വേഗതയിൽ ആയിരുന്നെന്ന് അപകടത്തിൽ പരിക്കേറ്റ സഹോദരങ്ങൾ:- ആശുപത്രിയിൽ സംഭവിച്ചത് ഇങ്ങനെ...

ചലച്ചിത്ര താരം അനുശ്രീ സഞ്ചരിച്ച വാഹനം ഇടിച്ച് ബൈക്ക് യാത്രികരായ സഹോദരങ്ങൾക്ക് കഴിഞ്ഞ ദിവസം പരിക്കേറ്റിരുന്നു. നെടുംകണ്ടം സ്വദേശികളായ വിഷ്ണു, ജിഷ്ണു എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ നെടുംകണ്ടത്തെ സ്വകാര്യ ആശുപത്രിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതിൽ ഒരാൾക്ക് കാലിന് സാരമായി പരിക്കേറ്റിട്ടുണ്ട്. രണ്ട് മാസത്തോളം വിശ്രമം വേണ്ടിവരും എന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്. നെടുങ്കണ്ടത്തിന് സമീപം കൈലാസത്തിനും മുള്ളരികുടിയ്ക്കും ഇടയിൽ വെച്ച് അനുശ്രീ സഞ്ചരിച്ച വാഹനം യുവാക്കൾ സഞ്ചരിച്ച ബൈക്കുമായി കൂട്ടി ഇടിയ്ക്കുകയായിരുന്നു.
അനുശ്രീ സഞ്ചരിച്ച കാർ അമിത വേഗതയിൽ ആയിരുന്നെന്നാണ് അപകടത്തിൽപ്പെട്ടവർ പറയുന്നത്. നെടുംകണ്ടത്ത് ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്‌ഘാടനത്തിനു ശേഷം മാടങ്ങവേയായിരുന്നു കാർ ബൈക്കിൽ ഇടിച്ചത്. ഈ അപകടത്തിൽ അനുശ്രീ സഞ്ചരിച്ച വാഹനത്തിന്റെ ടയർ പഞ്ചറായിരുന്നു.
കൂടാതെ പരിക്കേറ്റവരെ ഇവർ തന്നെയാണ് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. പക്ഷെ ഇവരുടെ ചികിത്സയ്ക്ക് വേണ്ടി ഒന്നും ചെയ്തേ താരവും, വാഹനം ഓടിച്ച ആളും മടങ്ങിയതായി ഇവർ ആരോപിക്കുന്നു. വാഹനാപകടവുമായി ബന്ധപ്പെട്ട് പരിക്കേറ്റവർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
അനുശ്രീയുടെ സഹോദരന്റെ പേരിലുള്ള വാഹനമാണ് നടി സംഭവ സമയത്ത് ഉപയോഗിച്ചിരുന്നത്. ഈ വിഷയത്തിൽ പ്രതികരണവുമായി അനുശ്രീ ഇതുവരെ രംഗത്ത് എത്തിയിട്ടില്ല.
https://www.facebook.com/Malayalivartha