ഈ ലോകത്ത് നിനക്ക് ജീവിക്കാന്‍ പറ്റിയില്ല.... നിന്റെ നമ്പര്‍ അമ്മ സേവ് ചെയ്തുവെച്ചിട്ടുണ്ട്:- അമ്മ വിളിക്കുമ്പോള്‍ ഫോണെടുക്കണം...
നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിയുടെ പ്ലസ് ടു വിദ്യാര്‍ഥിനിയായ മൂത്ത മകള്‍ മീര(16)യെ ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പതിവ് പോലെ ഉറങ്ങാന്‍ മുറിയിലേക്ക് പോയതായിരുന്നു. പുലര്‍ചെ ശബ്ദം കേട്ട് മുറിയിലെത്തിയ വിജയ് ആണ് മീരയെ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ബുധനാഴ്ച ചെന്നൈയില്‍ വെച്ചായിരുന്നു സംസ്‌കാര ചടങ്ങുകള്‍ നടന്നത്.
താരത്തിന്റെ ദുഃഖത്തില്‍ പങ്കുചേരാനും ആശ്വസിപ്പിക്കാനുമായി നിരവധി പേര്‍ അനുശോചനവുമായി സംസ്ക്കാര ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇപ്പോഴിതാ, വിജയ് ആന്റണിയുടെ ഭാര്യ മകള്‍ മീരയെ ഓര്‍ത്തു പറയുന്ന ഓഡിയോ ക്ലിപ്പ് പ്രചരിക്കുന്നു. ‘മീരാ തങ്കം, മീരാ ചെല്ലം, നീ ദേവതയാണ്, വി ലവ് യൂ സോ മച്ച്, നീ എയ്ഞ്ചലാണ്, ഈ ലോകത്ത് നിനക്ക് ജീവിക്കാന്‍ പറ്റിയില്ല. നിന്റെ നമ്പര്‍ അമ്മ സേവ് ചെയ്തുവെച്ചിട്ടുണ്ട്. കുറച്ചുകഴിഞ്ഞ് അമ്മ വിളിക്കുമ്പോള്‍ ഫോണെടുക്കണം, നീയില്ലാതെ എനിയ്ക്ക് ജീവിക്കാനാവില്ല തങ്കമേ’ എന്നു പറയുന്ന വാക്കുകളാണ് തമിഴ് മാധ്യമങ്ങളില്‍ വാര്‍ത്തയായത്.
മോളോട് അമ്മയ്ക്ക് ദേഷ്യമില്ല, നിനക്ക് എപ്പോഴും സന്തോഷമായിരിക്കാനല്ലേ ഇഷ്ടം,അങ്ങനെയിരിക്കണം, അപ്പോള്‍ നിനക്കെന്താ തോന്നിയത്, ഒരു നിമിഷം നീയെടുത്ത തീരുമാനം തെറ്റായിപ്പോയെന്ന കുറ്റബോധമില്ലാതെ പുതിയ ജീവിതം ആരംഭിക്കണം, ഇതു നമുക്ക് മോശം വര്‍ഷമായിരുന്നു, ഞാന്‍ നിനക്ക് അമ്മയും സുഹൃത്തും സഹോദരിയും എല്ലാമായിരുന്നില്ലേ? എന്നിട്ടും നീ എത്ര പെട്ടെന്നാണ് പോയത് എന്നും ചോദിച്ചു കരയുന്ന ഓഡിയോ ആണ് തമിഴ് യുട്യൂബ് ചാനലികളിലുള്‍പ്പെടെ വന്നത്.
എന്നാല്‍ ഈ ഓഡിയോ വിജയ് ആന്റണിയുടെ ഭാര്യ അറിയാതെ റെക്കോര്‍ഡ് ചെയ്തതിനാല്‍ അയാള്‍ക്കെതിരെ കേസെടുക്കണമെന്നതുള്‍പ്പെടെയുള്ള കമന്റുകള്‍ ഓഡിയോക്ക് താഴെ പ്രത്യക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം വികാരഭരിതനായി പ്രതികരിച്ച് വിജയ് ആന്റണിയും രംഗത്ത് എത്തിയിരുന്നു.
ഫേസ്ബുകിലൂടെയായിരുന്നു താരം വികാരാധീനനായി പ്രതികരിച്ചത്. മകള്‍ക്കൊപ്പം താനും മരിച്ചു കഴിഞ്ഞു. ഇപ്പോഴും മീര തന്നോട് സംസാരിക്കാറുണ്ടെന്ന് തോന്നുന്നുവെന്നും ഇനി ചെയ്യുന്ന ഏതൊരു നല്ല പ്രവൃത്തിയും അവളുടെ പേരില്‍ ആയിരിക്കുെമന്നും വിജയ് കുറിച്ചു. മീര ധൈര്യശാലിയും ദയയുള്ളവളുമായിരുന്നുവെന്നും മതമോ ജാതിയോ മതമോ പണമോ അസൂയയോ വേദനയോ ദാരിദ്ര്യമോ തിന്മയോ ഇല്ലാത്ത ശാന്തമായ ഒരു സ്ഥലത്തേക്ക് മകള്‍ യാത്രയായെന്നുമാണ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.
കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ... 'എന്റെ പ്രിയപ്പെട്ടവരേ, ധൈര്യശാലിയും ദയയുള്ളവളുമായിരുന്നു എന്റെ മകള്‍ മീര. മതമോ ജാതിയോ മതമോ പണമോ അസൂയയോ വേദനയോ ദാരിദ്ര്യമോ തിന്മയോ ഇല്ലാത്ത ശാന്തമായ ഒരു സ്ഥലത്തേക്ക് അവള്‍ യാത്രയായി. ഇപ്പോഴും അവള്‍ എന്നോട് സംസാരിക്കാറുണ്ടെന്ന് തോന്നുന്നു. അവള്‍ക്കൊപ്പം ഞാനും മരിച്ചുകഴിഞ്ഞു. ഇപ്പോള്‍ അവള്‍ക്കൊപ്പം സമയം ചിലവഴിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഞാന്‍ തുടങ്ങുന്ന ഏതൊരു നല്ല പ്രവൃത്തിയും അവളുടെ പേരില്‍ ആയിരിക്കും. എല്ലാം ആരംഭിക്കുന്നത് അവളായിരിക്കുമെന്നും വിശ്വസിക്കുന്നു എന്നായിരുന്നു വിജയ് കുറിച്ചത്.
അതേ സമയം മീര എഴുതിയ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെത്തിയിരുന്നു. ഞാന്‍ എല്ലാവരെയും സ്നേഹിക്കുന്നു. എല്ലാവരെയും ഞാന്‍ മിസ് ചെയ്യും. എന്‍റെ സുഹൃത്തുക്കളെയും അധ്യാപകരെയുമൊക്കെ ഞാന്‍ മിസ് ചെയ്യും. ഞാനില്ലാതെ എന്‍റെ കുടുംബം വിഷമിക്കും, ഇങ്ങനെ പോകുന്ന വരികളിലൂടെ ഏറെ വൈകാരികതയോടെ എഴുതിയിരിക്കുന്ന കത്താണ് ഇതെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി മീര വിഷാദ രോഗത്തിന് ചികിത്സ തേടിയിരുന്ന പശ്ചാത്തലം പരിഗണിച്ച് ഈ കത്ത് ആത്മഹത്യയ്ക്ക് തൊട്ടുമുന്‍പ് എഴുതിയതാണോ അതോ നേരത്തേതന്നെ എഴുതിയിരുന്നതാണോ എന്ന കാര്യം പൊലീസ് പരിശോധിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha