കുഞ്ചാക്കോ ബോബന്‍ ചിത്രം ചാവേറിലൂടെ വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ് ചിന്താവിഷ്ടയായ ശ്യാമള
ചിന്താവിഷ്ടയായ ശ്യാമള എന്ന ഒറ്റ സിനിമയിലൂടെ തന്നെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് സംഗീത മാധവന്‍ നായര്‍. ചിത്രത്തിലൂടെ മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം താരത്തെ തേടി എത്തിയിരുന്നു. അനിയന്‍ ബാവ ചേട്ടന്‍ ബാവ, മന്ത്രി കുമാരന്‍, വാഴുന്നോര്‍, െ്രെകം ഫയല്‍, സാഫല്യം തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ സംഗീത അഭിനയിച്ചു. ഇപ്പോഴിതാ സംഗീത വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ്.
കുഞ്ചാക്കോ ബോബന്‍ ചിത്രം ചാവേറിലൂടെയാണ് വീണ്ടും മലയാളത്തിലേക്ക് എത്തുന്നത്. ചാവേറിന്റെ ഓഡിയ ലോഞ്ചിന് എത്തിയപ്പോഴുള്ള സംഗീതയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരിക്കുകയാണ്. പഴയതിലും ചെറുപ്പമായി എന്നാണ് ആരാധകര്‍ കമന്റ് ചെയ്യുന്നത്.
ഛായാഗ്രാഹകനായ എസ് ശരവണനാണ് സംഗീതയുടെ ഭര്‍ത്താവ്. കല്യാണത്തിന് പിന്നാലെ അഭിനയം നിര്‍ത്തി കുടുംബ ജീവിതത്തിലേക്ക് മടങ്ങി. നാടോടി എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ സഹോദരിയായാണ് സംഗീത മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ഒരുപാട് ചിത്രങ്ങളില്‍ അഭിനയിച്ച് തന്റെതായൊരു സ്ഥാനം നേടിയെടുക്കാന്‍ സംഗീതയ്ക്കായി.
https://www.facebook.com/Malayalivartha