കാറിനോട് മമ്മൂട്ടിയേക്കാള്‍ പ്രേമം ദുല്‍ഖറിന്

മമ്മൂട്ടിയുടെ കാര്‍ പ്രണയം എല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍ അതിനേക്കാള്‍ പെരുത്ത കാര്‍ കമ്പക്കാരനാണ് മകന്‍ ദുല്‍ഖര്‍. പെന്‍സില്‍ കയ്യില്‍ എടുക്കാന്‍ തുടങ്ങിയ കാലം തൊട്ട് താരം വരയ്ക്കുന്ന ചിത്രങ്ങളധികവും കാറിന്റേതായിരുന്നു. വിദേശ യാത്ര കഴിഞ്ഞ് വരുമ്പോഴെല്ലാം മമ്മൂട്ടി ദുല്‍ഖറിന് ചെറിയ കാറുകള്‍ വാങ്ങി കൊടുക്കുമായിരുന്നു. അക്കാലത്ത് ഓട്ടോ മൊബൈല്‍ ഡിസൈനറാവുകയായിരുന്നു ദുല്‍ഖറിന്റെ സ്വപ്‌നം.
ഇപ്പോ എന്തെങ്കിലും മൂട് ഓഫ് വരുമ്പോള്‍ ദുല്‍ഖര്‍ കാറുമെടുത്ത് കറങ്ങാനിറങ്ങും. കറക്കം തീരുമ്പോഴേക്കും മനസ് ശാന്തമാകും. ആദ്യമായി ഒറ്റയ്ക്ക് കാര്‍ ഓടിച്ചപ്പോള്‍ മുഴുവന്‍ സമയവും ചുറ്റും നോക്കുമായിരുന്നു. കാറില്‍ മറ്റാരും ഇല്ലെന്ന് അറിയുമ്പോള്‍ ഒരു പ്രത്യേക അനുഭീതിയായിരുന്നെന്ന് താരം ഓര്‍ക്കുന്നു. കാറില്‍ എപ്പോഴും ഫുള്‍ ടാങ്ക് പെട്രോള്‍ നിറഞ്ഞ് കാണണം. ഡ്രൈവ് ചെയ്യാന്‍ കിട്ടുന്ന ചാന്‍സൊന്നും താരം പാഴാക്കാറില്ല.
ഇപ്പോള്‍ ലൊക്കേഷനിലേക്ക് സ്വയം ഡ്രൈവ് ചെയ്താണ് പോകുന്നത്. സെക്കന്റ് ഷോയുടെ സെറ്റ് പോണ്ടിച്ചേരിയില്‍ നിന്ന് വയനാട്ടിലേക്ക് ഷിഫ്റ്റ് ചെയ്തപ്പോള്‍ താരം ഒറ്റയ്ക്കാണ് ഡ്രൈവ് ചെയ്തത്. വഴിവക്കിലെ തട്ടുകടകളില്‍ നിന്ന് ആഹാരം കഴിച്ച് , അടിപൊളി ട്രിപ്പായിരുന്നു. സ്പീഡ് ഇഷ്ടമാണെങ്കിലും ഇന്ത്യന്‍ നിരത്തുകളില്‍ സ്പീഡില്‍ ഓടിക്കാറില്ല. ഇന്റര്‍നാഷണല്‍ ലൈസന്‍സുള്ള താരം വിദേശത്ത് നല്ല വേഗത്തിലാണ് പറക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha