തെലുങ്കനെപ്പോലെ സംസാരിക്കാന്‍ തെലുങ്ക് പഠനവുമായി മോഹന്‍ലാല്‍

തെലുങ്ക് പഠിക്കുന്നതിന്റെ തിരക്കിലാണ് മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍. പുതിയ പഠനം കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടിയാണ്. ലാലിന്റെ തെലുങ്ക് പഠനം ചന്ദ്രശേഖര്‍ യെലെട്ടിയുടെ മാനമാന്തയെന്ന പുതിയ ബഹുഭാഷാ ചിത്രത്തിനുവേണ്ടിയാണ്. ഒരു ശരിയായ തെലുങ്കനെപ്പോലെ തന്നെ സംസാരിക്കണമെന്ന വാശിയിലാണ് ലാല്‍. താരത്തിന്റെ തെലുങ്ക് പഠനം ചിത്രീകരണത്തിന്റെ ഇടവേളകളില്‍ ലൊക്കേഷനില്‍ ഇരുന്നാണ്. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ തെലുങ്ക് പഠനം എന്ന് തെലുങ്ക് ഭാഷയില്‍ തന്നെ കുറിപ്പുമിട്ടുണ്ട്. ഒരു മേശമേല്‍ നിരത്തിവച്ച കടലാസ്സുകളില്‍ തെലുങ്കില്‍ തറ പറ എഴുതി പഠിക്കുകയാണ് താരം. പ്രശസ്ത ഗായകന്‍ സുരേഷ് ബാബുവാണ് ഗുരു. വാക്കുകളുടെ അര്‍ഥവും ഉച്ചാരണവും താളവുമെല്ലാം ഹൃദിസ്ഥമാക്കണമെന്ന നിര്‍ബന്ധം കൊണ്ടാണ് ലാല്‍ കഷ്ടപ്പെട്ട് തെലുങ്ക് പഠിക്കുന്നത്. നേരത്തെ ഹിന്ദിയിലും തമിഴിലും കന്നഡയിലുമെല്ലാം നായകവേഷം അഭിനയിച്ചിട്ടുണ്ട്. ലാലിന്റെ ആദ്യ തെലുങ്ക് ചിത്രമാണിത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha