ദൈവങ്ങളെല്ലാം കണ്‍ഫ്യൂഷനിലാണെന്ന് മാമുക്കോയ

തനിക്ക് ദൈവത്തില്‍ മാത്രമേ വിശ്വാസമുള്ളെന്നും എന്നാല്‍ എല്ലാ ദൈവങ്ങളും കണ്‍ഫ്യൂഷനിലാണെന്നും മാമുക്കോയ. നമ്മുടെ പ്രാര്‍ത്ഥനകള്‍ കേട്ടാണ് ദൈവം കണ്‍ഫ്യൂഷനിലായത്. നമ്മള്‍ രോഗം വരരുതേ എന്ന് പ്രാര്‍ത്ഥിക്കുന്നു. ഡോക്ടര്‍മാരും നഴ്‌സുമാരും മറ്റുള്ളവര്‍ക്ക് രോഗം വരാന്‍ പ്രാര്‍ത്ഥിക്കുന്നു. കൃഷിയിറക്കാന്‍ മഴയ്ക്കായി പ്രാര്‍ത്ഥിക്കുന്നു. സിനിമാക്കാര്‍ മഴ പെയ്യാതിരിക്കാന്‍ തേങ്ങ ഉടയ്ക്കുന്നു. ഇതെല്ലാം കേട്ട് എന്ത് ചെയ്യുമെന്ന ധര്‍മസങ്കടത്തിലാണ് ദൈവം.
മാമുക്കോയയ്ക്ക് 70 കഴിഞ്ഞു. ആരോഗ്യപ്രശ്‌നങ്ങളില്ല. താങ്ങും തണലുമായി ഭാര്യ സുഹ്‌റാബി കൂടെയുണ്ട്. നാല് മക്കള്‍, മരുമക്കള്‍, എട്ട് പേരക്കുട്ടികള്‍. ജീവിതം സന്തോഷകരം. ഇനി പത്ത് വര്‍ഷം കൂടി ഭൂമിയില്‍ ജീവിക്കാം. കൂടുതലൊന്നും ചെയ്യാനില്ല. ഒരാഗ്രഹം ബാക്കിയുണ്ട്. മരണക്കിടക്കയില്‍ ഒരുപാട് നാള്‍ കിടത്തരുത്. വയറ് നിറച്ച് ആഹാരം കഴിച്ച് തുടങ്ങിയത് നാല്‍പ്പത് വയസിന് ശേഷമാണ്. ദാരിദ്രത്തിന്റെ കഥ എപ്പോഴും പറഞ്ഞാല്‍ ബോറാണ്. അതുകൊണ്ട് അക്കഥ കൂടുതല്‍ പറയുന്നില്ലെന്നും താരം പറഞ്ഞു.
മുസ്‌ലിംകങ്ങള്‍ നില വിളക്ക് കത്തിക്കാന്‍ പാടില്ലെന്ന് പലരും പറയുന്നുണ്ട്. എന്റെ ഉമ്മ നിലവിളക്ക് കത്തിച്ച് വെച്ച് അതിന്റെ മുന്നിലിരുന്നായിരുന്നു നിസ്‌ക്കരിച്ചിരുന്നത്. അതേ നിലവിളക്കിന്റെ വെട്ടത്തിരുന്നാണ് താന്‍ ഖുറാന്‍ ചൊല്ലി പഠിച്ചതെന്നും മാമുക്കോയ പറഞ്ഞു. താന്‍ മാംസം അധികം കഴിക്കാറില്ലെന്നും എന്നാല്‍ എന്ത് കഴിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഓരോരുത്തര്‍ക്കും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha