തെലുങ്ക് ഹാസ്യതാരം പോട്ടി രാംബാബു അന്തരിച്ചു

തെലുങ്ക് ചലച്ചിത്ര താരം പോട്ടി രാംബാബു അന്തരിച്ചു. മസ്തിഷ്‌കാഘാതം ആയിരുന്നു 35-കാരനായിരുന്ന അദ്ദേഹത്തിന്റെ മരണത്തിനിടയാക്കിയത്.
ചൊവ്വാഴ്ച രാവിലെ വീട്ടില്‍ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അന്ത്യം സംഭവിക്കുകയായിരുന്നു.
നാല്‍പതോളം ചിത്രങ്ങളിലാണ് പോട്ടി എന്ന് അറിയപ്പെടുന്ന രാംബാബു അഭിനയിച്ചിട്ടുളളത്. കൂടുതലും ഹാസ്യ വേഷങ്ങളായിരുന്നു. മൊഴിമാറ്റ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കും പരിചിതനാണ് അദ്ദേഹം.
2001-ല്‍ പോട്ടി സിനിമാഭിനയ രംഗത്തേയ്ക്ക് കടന്നുവന്ന ഈശ്വര്‍ എന്ന ചിത്രത്തില്‍ പ്രഭാസ് ആയിരുന്നു നായകന്‍.
സംസ്‌കാരം വൈകിട്ട് നടന്നു. ഭാര്യയും ഒരു മകനുമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha