അമലിനെ പ്രണയിച്ച നിമിഷം ഓര്‍ത്തെടുക്കാനാവുന്നില്ലെന്ന് ജ്യോതിര്‍മയി

അമല്‍ നീരദുമായി പ്രണയത്തിലായ നിമിഷം ഓര്‍ത്തെടുക്കാനാവുന്നില്ലെന്ന് ജ്യോതിര്‍മയി. വളരെ പതുക്കെ വളര്‍ന്ന് വന്ന് ഗാഡമായ സൗഹൃദമായിരുന്നു. മാനസികമായി അടുത്തുകൊണ്ടിരിക്കുകയാണെന്ന് ഇരുവര്‍ക്കും തോന്നി. അങ്ങനെയാണ് പുതിയൊരു ജീവിതം ആരംഭിച്ച് കൂടെ എന്ന ചിന്ത ഉദിച്ചത്. അമല്‍ അങ്ങനെ അധികമാരോടും അടുക്കുന്ന കൂട്ടത്തിലല്ല. പക്ഷെ, തങ്ങളുടെ ഇഷ്ടങ്ങള്‍ തമ്മില്‍ സമാനതകളുണ്ടെന്ന് താരം പറഞ്ഞു.
അടുപ്പത്തിലായ സമയത്തും സിനിമകളെ കുറിച്ചാണ് ഇരുവരും ഏറെ സംസാരിച്ചത്. തന്നെ സിനിമ കാണാന്‍ പഠിപ്പിച്ചതും അമലാണെന്ന് ജ്യോതിര്‍മയി പറഞ്ഞു. നല്ല സിനിമകള്‍ കാണണമെന്ന് പറയും. സിനിമകളെ കീറിമുറിച്ച് വിമര്‍ശിക്കുന്നയാളല്ല അമല്‍. മഹാരാജാസ് കോളജില്‍ അമലിന്റെ ജൂനിയറായാണ് ജ്യോതിര്‍മയി പഠിച്ചത്. പിന്നീട് അമലിനെ കാണുന്നത് സത്യജിത് റായി ഇന്‍സ്റ്റ്യൂട്ടിലെ പഠനം കഴിഞ്ഞ്, ബര്‍ലിനില്‍ നിന്ന് സ്‌കോളര്‍ഷിപ്പും ചെയ്ത് വരുന്ന സമയത്താണ്. ആ സമയത്ത് അമല്‍ ഒരു പരസ്യം ചെയ്തിരുന്നു. ജ്യോതിര്‍മയിയായിരുന്നു അതില്‍ അഭിനയിച്ചത്. അന്നത്തെ ഫോട്ടോസ് അമല്‍ ഇപ്പോഴും സൂക്ഷിച്ച് വച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha