2016ല്‍ ബോളിവുഡിലെ സൂപ്പര്‍സ്റ്റാറുകളുടെ ഭാവി എങ്ങനെ?

2016 പുതുവര്‍ഷം സെലിബ്രെറ്റീസിന് എങ്ങനെയാണ്? എന്തായാലും അറിയാന്‍ ഒരു കൗതുകം തോന്നുന്നില്ലേ? ജ്യോതിഷ പണ്ഡിതനായ അനുപം വി കപില്‍ ബോളിവുഡിലെ സൂപ്പര്‍സ്റ്റാറുകളുടെ 2016 വര്‍ഷം എങ്ങനെയെന്ന് പ്രവചിക്കുന്നു. എന്താണെങ്കിലും സംഭവം രസകരമാണ്. സല്‍മാന്‍ ഖാന്‍ മുതല്‍ പ്രിയങ്ക ചോപ്ര വരെയുള്ള താരങ്ങളുടെ ഭാവി വര്‍ഷം എങ്ങനെയാകുമെന്നാണ് പറയുന്നത്. കൂടാതെ ഇവരുടെ ഭാഗ്യ നമ്പറും പറയുന്നുണ്ട്.
ഒമ്പതാണ് സല്‍മാന്‍ ഖാന്റെ ഭാഗ്യ നമ്പര്‍. സിനിമാ ജീവിതത്തിന് ഇത് ഏറ്റവും നല്ല സമയമാണ്. ഒപ്പം പുതിയ സൗഭാഗ്യങ്ങളും വന്ന് ചേരുമെന്നാണ് പറയുന്നത്. എന്നാല്‍ ആഗസ്റ്റ് 15 മുതല്‍ സെപ്തംബര്‍ 10 വരെ മാനസികമായി ചെറിയ അസ്വസ്തതകള്‍ നേരിടാനും സാധ്യതയുണ്ടത്രേ.
ആമീര്‍ ഖാന്റെ ഭാഗ്യ നമ്പര്‍ അഞ്ചാണ്. ജനുവരി മുതല്‍ ഫെബ്രുവരി വരെ ചെറിയ പ്രശ്‌നങ്ങളൊക്കെ ആമീറിന് ഉണ്ടാകാന്‍ സാധ്യതയുള്ളതായി പറയുന്നു. കൂടാതെ നിയമാനുശ്രുതമായി ചില ക്ലേശങ്ങള്‍ അനുഭവപ്പെടും എന്നതുക്കൊണ്ട് തന്നെ വിവാദ പ്രസ്താവനകള്‍ നടത്തരുതെന്നും ജ്യോതിഷ പ്രകാരം പറയുന്നുണ്ട്.
അക്ഷയ് കുമാറിന്റെ ഭാഗ്യ നമ്പര്‍ ഒമ്പതാണെങ്കിലും ചില വിവാദങ്ങള്‍ അക്ഷയ് കുമാറിനെ തേടിയെത്താനും വഴിയുണ്ടത്രേ. അതുക്കൊണ്ട് തന്നെ ചില വിവാദ പ്രസ്താവനകളില്‍ നിന്നൊക്കെ മാറി നില്‍ക്കാന്‍ താരം ശ്രമിക്കണം. എന്നാല്‍ ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെ നല്ല സമയമാണ്.
റണ്‍വീറിന്റെ ഭാഗ്യ നമ്പര്‍ ആറാണ്. 2016 റണ്‍വീറിന് അധികം പ്രശ്‌നങ്ങളൊന്നുമില്ലാത്ത വര്‍ഷമാണ്. ജൂണ്‍, ജൂലൈ, നവംബര്‍ എന്നീ മാസങ്ങള്‍ റണ്‍വീറിന് ഗുണമാണ്. വെള്ള, നീല, ചുവപ്പ് എന്നിവ റണ്‍വീറിന്റെ ഭാഗ്യ നിറം.
രണ്ടാണ് ഷാരൂഖിന്റെ ഭാഗ്യ നമ്പര്‍. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഷാരൂഖിന് കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. എന്നാല്‍ 2016 അവസാനത്തോടു കൂടി നിലവിലുള്ള പ്രശ്‌നങ്ങള്‍ എല്ലാം നീങ്ങി കിട്ടുമെന്ന് പറയുന്നു.
നിറം
കത്രീന കൈഫ് ഭാഗ്യ നമ്പര്‍ 7, വലിയ പ്രശ്‌നങ്ങളൊന്നുമില്ല.
കരീന കപൂര്‍ ഭാഗ്യ നമ്പര്‍ 3, കഴിഞ്ഞ വര്‍ഷങ്ങളെ വച്ച് നോക്കുമ്പോള്‍ 2016 കരീന കപൂറിന് വലിയ പ്രശ്‌നങ്ങളൊന്നുമില്ല. ജൂണ്‍ മുതല്‍ ആഗ്സ്റ്റ് 15 വരെ നല്ല കാലം.
ഒമ്പതാണ് പ്രിയങ്കയുടെ ഭാഗ്യ നമ്പര്‍. ആഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെ നല്ല സമയം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha