ദേശീയ അവാര്‍ഡ് കിട്ടിയാല്‍ സിനിമയില്‍ നിന്ന് വിരമിക്കുമെന്ന് ഷാരൂഖ്ഖാന്‍

ദേശീയ അവാര്‍ഡിന് വേണ്ടിയാണ് താന്‍ കാത്തിരിക്കുന്നതെന്നും അത് കിട്ടിയാലുടന്‍ സിനിമയില്‍ നിന്നും വിരമിക്കുമെന്നും ഷാരൂഖ് ഖാന്‍ പറഞ്ഞു. തന്റെ പുതിയ ചിത്രമായ ഫാന്‍ എന്ന ചിത്രത്തിലെ പ്രകടനത്തിന് അവാര്‍ഡ് പ്രതീക്ഷയുണ്ടോ എന്ന് ചോദിച്ചപ്പോഴാണ് ഷാരൂഖ് ഇങ്ങനെ പറഞ്ഞത്.
ഫാന്‍ എന്ന ചിത്രത്തില്‍ ഇരട്ടവേഷമാണ് ഷാരൂഖിന്. അതില്‍ ഒരുവേഷം ഒരു ഇരുപത്തിനാലുകാരന്റേതാണ്. അതിനാല്‍ ഫാന്‍ എന്ന ചിത്രം മാനസികമായും ശാരീരികമായും ഒട്ടേറെ പ്രയാസങ്ങള്‍ അനുഭവിച്ച് ചെയ്ത സിനിമയാണെന്ന് ഷാരൂഖ് പറഞ്ഞു. ഗൗരവ,് ആര്യന്‍ എന്നീ കഥാപാത്രങ്ങളെയാണ് ഷാരൂഖ് അവതരിപ്പിക്കുന്നത്. മനീഷ് ശര്‍മ്മ സംവിധാനം ചെയ്ത ഫാന്‍ നിര്‍മ്മിച്ചിരിക്കുന്നത് യാഷ് രാജ് ഫിലിംസിന്റെ ബാനറില്‍ ആദിത്യ ചോപ്രയാണ്. ചിത്രം ഏപ്രില്‍ 15ന് റിലീസ് ചെയ്യും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha