തെലുങ്കില്‍ മോഹന്‍ലാലിനൊപ്പം ഫഹദ് ഫാസിലും

കൊരാട്ടാല ശിവ സംവിധാനം ചെയ്യുന്ന പുതിയ തെലുങ്ക് ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ഫഹദ് ഫാസിലും അഭിനയിക്കുന്നുവെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതിനെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
ചിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള ഒരു വേഷമാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. നേരത്തെ മഹേഷ് ബാബുവിനെ നായകനാക്കി ശിവ സംവിധാനം ചെയ്ത ശ്രിമന്ദ്ഡു, പ്രഭാസിന്റെ മിര്‍ച്ചി എന്നീ ചിത്രങ്ങളെല്ലാം വന്‍ വിജയമായിരുന്നു.
ജനുവരിയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങാനാണ് തീരുമാനം. ജൂനിയര്‍ എന്‍ടിആര്‍ നായകനാകുന്ന ചിത്രത്തില്‍ പരിനീധി ചോപ്രയാണ് നായിക വേഷം അവതരിപ്പിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha