പൃഥ്വിരാജ് സകുടുംബം കൊച്ചി കായലില്‍ മീന്‍പിടിക്കാനിറങ്ങി

പൃഥ്വിരാജ് കുടുംബസമേതം കൊച്ചി കായലില്‍ മീന്‍ പിടിക്കാനിറങ്ങി. പുതുതായി താമസിക്കുന്ന ഫ്‌ളാറ്റിലെ സൗകര്യങ്ങള്‍ ഉപയോഗിച്ചാണ് താരം ഇതൊക്കെ ചെയ്യുന്നത്. ഫ്‌ളാറ്റില്‍ താമസിക്കാന്‍ ഇഷ്ടമില്ലാത്ത താരം ഇവിടുത്തെ സൗകര്യങ്ങള്‍ കണ്ട് ഇഷ്ടപ്പെട്ടാണ് ഇങ്ങോട്ടേക്ക് മാറിയത്. ഫ്‌ളാറ്റ് വക യോട്ടും സ്പീഡ് ബോട്ടും കായലിലൂടെ സ്‌കൂട്ടര്‍ പോലെ ഓടിച്ച് പോകാവുന്ന ജെറ്റ് സ്‌കിയും ഉണ്ട്. 90 സെക്കന്‍ഡില്‍ മറൈന്‍ ഡ്രൈവിലെത്താം.
40 മിനിറ്റ് കൊണ്ട് ആലപ്പുഴയെത്താം. ഇടയ്ക്ക് ഭക്ഷണം തയ്യാറാക്കി വീട്ടില്‍ നിന്ന് താരം കുടുംബ സമേതം യാത്ര പോകും. കായലില്‍ എവിടെയെങ്കിലും നിര്‍ത്തി മീന്‍ പിടിക്കും. ചിലപ്പോള്‍ നീന്തും. വിശാലമായ വീട്ടിലാണ് രാജു ജനിച്ച് വളര്‍ന്നത്. സ്ഥലം വാങ്ങി വീട് വയ്ക്കണമെന്ന് ആലോചിച്ചു. ഒരു പാട് യാത്ര ചെയ്യേണ്ടതിനാല്‍ ഭാര്യയും മകളും തനിച്ചാകും. അതിന്റെ സുരക്ഷിതത്വം ആലോചിച്ചാണ് താരം ഫ്‌ളാറ്റ് വാങ്ങിയത്. ഫ്‌ളാറ്റില്‍ മീറ്റിംഗ് നടത്താന്‍ സ്ഥലമുണ്ട്. വിശാലമായ ലോണുണ്ട്. നല്ല ജിമ്മുണ്ട്. അങ്ങനെ ആഗ്രഹിച്ചതെല്ലാം ഉണ്ടെന്ന് താരം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha