മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്‌ക്വാഡ്' ഇന്ന് ഒടിടിയില്‍ എത്തും...

മമ്മൂട്ടി നായകനായി എത്തിയ 'കണ്ണൂര്‍ സ്‌ക്വാഡ്' ഇന്ന് അര്‍ധരാത്രിയോടെ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിംഗ് ആരംഭിക്കും. പൊലീസ് സംഘത്തിന്റെ ചില യഥാര്‍ഥ അനുഭവങ്ങളെ ആസ്പദമാക്കി മുഹമ്മദ് ഷാഫിയും റോണി ഡേവിഡ് രാജും ചേര്‍ന്ന് തിരക്കഥയൊരുക്കിയ ചിത്രം സംവിധാനം ചെയ്തത് റോബി വര്‍ഗീസ് രാജ് ആയിരുന്നു.
മലയാളത്തില്‍ നൂറുകോടി കടക്കുന്ന അഞ്ചാമത്തെ ചിത്രമായിരിക്കുകയാണ് കണ്ണൂര്‍ സ്‌ക്വാഡ് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കാര്യമായ പ്രൊമോഷന്‍ ഒന്നുമില്ലാതെ തിയേറ്ററുകളിലെത്തിയ ചിത്രത്തെ മലയാളികള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചെന്നാണ് കളക്ഷന്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്. ആദ്യ ദിനം മുതല്‍ തന്നെ കണ്ണൂര്‍ സ്‌ക്വാഡിന് മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ചിരുന്നു.
സെപ്റ്റംബര്‍ 28നാണ് കണ്ണൂര്‍ സ്‌ക്വാഡ് തിയേറ്ററുകളിലെത്തിയത്. ചിത്രത്തില്‍ വിജയരാഘവന്‍, റോണി ഡേവിഡ്, കിഷോര്‍, ശബരീഷ് വര്‍മ, അസീസ് നെടുമങ്ങാട് എന്നിവരും അഭിനയിക്കുന്നു.
https://www.facebook.com/Malayalivartha