സാമന്തയ്ക്ക് സിനിമ കഴിഞ്ഞാല്‍ സാമൂഹ്യ സേവനം മതി

സിനിമ കഴിഞ്ഞാല്‍ തനിക്ക് സാമൂഹ്യസേവനം മതിയെന്ന് നടി സാമന്ത. അടുത്തിടെ അവസരങ്ങള്‍ കുറഞ്ഞതൊന്നും തന്നെ വിഷമിപ്പിച്ചിട്ടില്ലെന്നും താരം പറഞ്ഞു. തങ്കമകനില്‍ മാത്രമാണ് അടുത്തിടെ അഭിനയിച്ചത്. ബാക്കിയുള്ള സമയം മുഴുവനും സാമൂഹ്യസേവനത്തിനായി നീക്കിവച്ചിരിക്കുകയായിരുന്നു. കുട്ടിക്കാലം മുതലുള്ള ആഗ്രഹമായിരുന്നു സാമൂഹ്യസേവനം. സിനിമ പോലും അന്ന് തന്റെ സ്വപ്‌നങ്ങളില്‍ ഇല്ലായിരുന്നെന്നും താരം പറഞ്ഞു.
വനിതകളുടെ ഉന്നമനത്തിനായി നിരവധി പ്രവര്‍ത്തനങ്ങളാണ് സാമന്ത നടത്തുന്നത്. ചെന്നൈ വെള്ളപ്പൊക്ക സമയത്ത് എല്ലാ തിരക്കുകളും താര ജാഡകളും മാറ്റിവെച്ച് താരം തന്റെ ജനങ്ങളെ സഹായിക്കാനിറങ്ങി. മെഡിക്കല്‍ ക്യാമ്പും ക്ലീനിംഗും ഭക്ഷണം വിതരണവും അങ്ങനെ നിരവധി സഹായങ്ങള്‍ ചെയ്തു. സിനിമയില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ നല്ലൊരു പങ്കും സാമൂഹ്യസേവനത്തിന് വിനയോഗിക്കാനാണ് താരത്തിന്റെ തീരുമാനം.
വിജയ് നായകനായ തെരിയിലാണ് സാമന്ത ഇപ്പോള്‍ അഭിനയിക്കുന്നത്. സൂര്യ നായകനായ 24 ആണ് റിലീസാവാനുള്ള സാമന്തയുടെ ചിത്രം. ധനുഷ് നായകനായ വാടാ ചെന്നൈ, മഹേഷ് ബാബുവിന്റെ ബ്രഹ്മോല്‍സവം എന്നിവയാണ് മറ്റ് ചിത്രങ്ങള്‍. കൂടുതല്‍ സിനിമകളില്‍ വലിച്ച് വാരി അഭിനയിക്കുന്നതിനോടും സാമന്തയ്ക്ക് താല്‍പര്യമില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha